കുവൈറ്റ് ആര്‍ട്‌സ് അസോസിയേഷന്‍ അവതരിപ്പിക്കുന്ന ജോയിസ് സിബിയുടെ ‘ആര്‍ട്ട് എക്‌സിബിഷന്‍’ തുടരുന്നു; സാംസ്‌കാരിക പരിപാടികളില്‍ ഇന്ന് നൃത്തനാടകവും, കഥകളിയും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ ‘ആസാദി കാ അമൃത് മഹോത്സവ്’, ഇന്ത്യ-കുവൈറ്റ് ഉഭയകക്ഷി ബന്ധത്തിന്റെ 60-ാം വാര്‍ഷികം എന്നിവയോട് അനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന്റെ ഭാര്യയും, ചിത്രകാരിയുമായ ജോയിസ് സിബി നടത്തുന്ന ‘ആര്‍ട്ട് എക്‌സിബിഷന്‍’ (glimpses of Timeless India) തുടരുന്നു. കുവൈറ്റ് ആര്‍ട്‌സ് അസോസിയേഷനാണ് എക്‌സിബിഷന്‍ അവതരിപ്പിക്കുന്നത്.

ചിത്രപ്രദര്‍ശനത്തിനോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 23, വ്യാഴം) നൃത്തനാടകവും, കഥകളിയും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് ഏഴ് മുതലാണ് ഇത് ആരംഭിക്കുന്നത്.

Advertisment