ഒരു അമ്മ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വച്ചാൽ അല്ലെങ്കിൽ തന്റെ കുഞ്ഞിനെ എളിയിൽ വച്ച് സമൂഹത്തോട് ഒന്ന് സംസാരിച്ചാൽ എന്താണ് സംഭവിക്കുക? ചില വ്യക്തികൾക്ക് എന്തിനാണ് അനാവശ്യ ആശങ്കകൾ? കാലം മാറുമ്പോൾ ചിലരുടെ സാംസ്‌കാരിക ബോധത്തിനു വ്യതിയാനം സംഭവിക്കുന്നുണ്ടോ ? പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് പിന്തുണ

New Update

publive-image

അച്ഛനും അമ്മയ്ക്കുംഒരുപോലെ കുഞ്ഞിന്റെ കാര്യത്തിൽ ഉത്തരവാദിത്വം ഉണ്ട്. കുഞ്ഞുങ്ങൾക്ക് സ്നേഹവും പരിഗണനയും ലാളനയും ഒക്കെ കൊടുത്തെങ്കിൽ മാത്രമെ കുഞ്ഞുങ്ങൾ നന്നായി വളരുകയുള്ളൂ. എന്നാൽ പൊതു സമൂഹത്തിൽ പ്രവർത്തിക്കുകയും ജോലി ചെയുകയും ചെയ്യുന്ന ഒരമ്മക്ക് പലപ്പോഴും കുഞ്ഞിനെ ഒന്നു തലോടാനോ കൂടെ ഇരുന്നു അവരുടെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ പരിഹരിക്കാനും മിക്ക ദിവസങ്ങളിലും സമയം കിട്ടാറില്ല.

Advertisment

അത് അവർ ആഗ്രഹിക്കാത്തത് കൊണ്ടല്ല, മറിച്ചു കുഞ്ഞുങ്ങൾക്ക് വേണ്ടി അവർ നീക്കി വച്ച സമയം പോലും, ആവശ്യക്കാരന് ഔചിത്യം ഇല്ല എന്നതു കൊണ്ട്, പലരും തങ്ങളുടെ പ്രശ്നപരിഹാരത്തിനു ഒരു ഇടം തേടി തങ്ങളുടെ അടുത്തേക്ക് വരുന്നത് കൊണ്ടാണ്. ഉടനെ തന്നെ കർമ്മനിരതമായ ഒരാൾക്ക് സമയമോ സാഹചചര്യമോ നോക്കാതെ ആവശ്യപ്പെട്ടു വന്ന ആളുടെ കാര്യങ്ങളിൽ ഇടപെടേണ്ടി വരുന്നു .

സ്വകാര്യപരിപാടി ആണെങ്കിലും പൊതുപരിപാടി ആണെങ്കിലും ഒരു അമ്മ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വച്ചാൽ അല്ലെങ്കിൽ തന്റെ കുഞ്ഞിനെ എളിയിൽ വച്ച് സമൂഹത്തോട് ഒന്ന് സംസാരിച്ചാൽ എന്താണ് സംഭവിക്കുക? ചില വ്യക്തികൾക്ക് എന്തിനാണ് അനാവശ്യ ആശങ്കകൾ ?

ഒരു ജില്ലാ കളക്ടറിനെ അവരുടെ അമ്മത്വത്തിന്റെ പേരിൽ വിമർശിക്കുന്നവർ അമ്മയുടെ സ്നേഹവും വിലയും നന്നായി മനസ്സിലാക്കാത്തവർ ആണ്. കൊച്ചു കുട്ടിയെയും കൈ പിടിച്ചു സ്കൂളിലേക്ക് വരുന്ന ഏലമ്മ ടീച്ചർ ഞങ്ങൾ കുട്ടികൾക്കു എല്ലാം ഒരു മാതൃക ആരുന്നു. അവരോടു ബഹുമാനവും സ്നേഹവും ആയിരുന്നു. കാലം മാറുമ്പോൾ ചിലരുടെ സാംസ്‌കാരിക ബോധത്തിനു വ്യതിയാനം സംഭവിക്കുന്നുണ്ടോ ?

ജില്ല കളക്ടർ ദിവ്യ എസ് അയ്യര്‍ക്ക്‌ സപ്പോർട്ട്,സ്നേഹം ... ഇതു കൊണ്ടൊന്നും കുഞ്ഞുങ്ങളെ ലാളിക്കുന്നതിൽ നിന്നും അമ്മമാരെ ആർക്കും പിന്തിരിപ്പിക്കാൻ കഴിയില്ല

എഴുത്ത്: ഷെറിന്‍ മാത്യു

Advertisment