Advertisment

അക്ഷരങ്ങളുടെ സുൽത്താൻ !!!

New Update

publive-image

Advertisment

ഷാർജ എന്ന കൊച്ചുനാട് പുസ്തകപ്രേമികളാൽ നിറയുന്നത് നവംബർ മാസത്തിലാണ്. അക്ഷരങ്ങളുടെ കലവറകൾ തേടിയെത്തുന്നവർ നിരവധിയാണ്. നാലുപതിറ്റാണ്ടായി തുടരുന്ന ഈ അക്ഷര വില്പനയുടെ നായകനായ അവിടത്തെ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ-ഖാസിമിയുടെ പ്രത്യേക താല്പര്യമാണ് ലോകത്തോളം വലുപ്പത്തിൽ ഇത്തരം ഒരു പുസ്തകമേള ഈ മരുഭൂമിൽ തഴച്ചു വളരുന്നത്.

publive-image

(ഷാർജയിലെ 41-മാതു അന്താരാഷ്ട്ര പുസ്തകമേള)

ഈ പുസ്തക മഹോത്സവത്തിന്റ മനോഹരമായ ഒരു പ്രത്യേകത അവിടെ ഒരുക്കിയ ഇന്ത്യൻ പവലിയനുകളാണ്, അതിൽ ഏറെയും കേരളത്തിൽനിന്നുള്ള പ്രസാധകരും. പുസ്തകക്കച്ചവടം തകൃതിയായി നടക്കുന്ന ഇവിടെ ഇടതടവില്ലാതെ പുസ്തക പ്രകാശനവും നടക്കുന്നു. ഷാർജാ പുസ്തകോത്സവത്തിൽ പ്രസിദ്ധീകരിക്കാൻ വേണ്ടിമാത്രം പുസ്തകമെഴുതുന്ന പ്രവണതയും ഇയ്യിടെയായി ഏറിവരികയാണ്.

ലോകോത്തര നിലവാരമുള്ള ഷാർജാ ബുക്ക് ഫെയറിൽ പുസ്തകം റിലീസ് ചെയ്യുന്നതോടെ എഴുത്തുകാരന് പേരും പെരുമയും കൂടുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ പവലിയനിൽ ഒരു പുസ്തക പ്രകാശനത്തിന് ലഭിക്കുന്ന സമയം ഇരുപതു മിനുട്ട് മാത്രമാണ്, ഈ സമയ പരിമിതിയിൽ നിന്നുകൊണ്ടാവണം പ്രകാശന കർമ്മവും വിലയിരുത്തലും നടക്കേണ്ടത്. നാട്ടിൽ നിന്നും കാഴ്ചക്കാരായെത്തുന്ന രാക്ഷ്ട്രീയക്കാരോ, സാമൂഹ്യ പ്രവർത്തകരോ, കച്ചവടക്കാരോ, കലാകാരന്മാരോ ആയിരിക്കും ഇവിടെ കർമ്മം നിർവഹിക്കുന്നത്. സെലിബ്രറ്റികളുടെ തിക്കിലും തിരക്കിലും കിട്ടുന്ന ഇത്തിരി നിമിഷങ്ങളിലായിരിക്കും പുസ്തക പ്രകാശനങ്ങൾ നടക്കുന്നത്.

publive-image

(ഡോ: ഫസൽ ഗഫൂറിന്റെ പുസ്തകം ഷാർജാ 2022 പുസ്തക മേളയിൽ എം.എം. ഹസ്സൻ നിർവഹിക്കുന്നു)

publive-image

(ഹസ്സൻ തിക്കോടിയുടെ “കോവിഡ് കാലത്തേ അമേരിക്കൻ ഓർമ്മകൾ” ഷാർജാ ബുക്ക്ഫെസ്റ്റ് 2021ൽ എ.പി ഷംസുദ്ദിൻ നിർവഹിക്കുന്നു.)

ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും ഒരുപാട് പുസ്തകോത്സവങ്ങൾ നടക്കാറുണ്ട്. അതിൽ ചിലതിലൊക്കെ എന്റെ സാന്നിധ്യം ഉറപ്പിക്കാറുമുണ്ട്. പക്ഷെ, ഷാർജാ പുസ്തകോത്സവം അതിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്നത് അതിന്റെ നടത്തിപ്പിന്റെ പ്രത്യേകതയാണ്. അക്ഷരപ്രേമിയായ ഒരു ഭരണാധിപന്റെ നിശ്ചയദാർഢ്യവും വ്യക്തിപരമായ ഉത്സാഹവുമാണ് ഈ മേളയുടെ വിജയത്തിന് നിതാനം. നാല്പതോളം പുസ്തകങ്ങളുടെ രചയിതാവായ മുഹമ്മദ് അൽഖാസിമി ചിത്രകലാ ഫെസ്റ്റിവലുകളും സംഘടിപ്പിക്കാറുണ്ട്.

പതിനൊന്ന് ദിവസങ്ങൾ നീണ്ടുനില്ക്കുന്ന മേളയിൽ ദിവസേനയുള്ള എഴുത്ത് ശില്പശാലകൾ , കവിതാ വായന, പുസ്തകം ഒപ്പിടൽ, ലോകപ്രശസ്ത എഴുത്തുകാരുമായുള്ള അനുഭവങ്ങൾ പങ്കിടൽ തുടങ്ങി നാനൂറിലധികം സാഹിത്യ പരിപാടികളുണ്ട്. വിവിധ ഭാഷകളിലെ ശില്പശാലകളിൽ പങ്കെടുക്കുക മറ്റൊരനുഭമാണ്. എഴുത്തുകാർ നേരിട്ട് അവരുടെ അനുഭവങ്ങൾ, എഴുത്തിന്റെ സാഹചര്യങ്ങൾ വിവരിക്കുകയും കാഴ്ചക്കാർ അതിനെ വിലയിരുത്തുകയും ചെയ്യുന്നു. ഇത്തരം സംവാദ നിമിഷങ്ങളിൽ എഴുത്തുകാരന്റെ മുഖത്ത് യാതൊരു ജാടയും ഉണ്ടാവുന്നില്ല, പകരം സൗമ്യമായി അവിടെ കൂടിയിരിക്കുന്നവരോട് തന്റെ അനുഭവവും എഴുത്തിന്റെ വഴികളും വിവരിക്കുന്നു. പക്ഷെ ഇന്ത്യൻ പവലിനിയിൽ സാന്നിധ്യംകൊണ്ട് മികവ് തെളിയിച്ച മലയാളികളിൽ ഇത്തരമോരു എഴുത്തു-വായന സംവാദം കാണാനായില്ല.

ഹസ്സൻ തിക്കോടി

Advertisment