Advertisment

വസ്തുവിനെതിരെ കോടതിയിൽ കേസ് നിലവിലുണ്ടെന്ന കാരണത്താൽ പോക്കുവരവ് നിഷേധിക്കാമോ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

വസ്തുവിനെതിരെ കോടതിയിൽ കേസ് നിലവിലുണ്ടെന്ന കാരണത്താൽ പോക്കുവരവ് നിഷേധിക്കാമോ എന്നത് സംബന്ധിച്ചുള്ള ഒരു ലേഖനം

അബ്ദുൽ റഹ്‌മാൻ വളരെക്കാലം ഗൾഫിലായിരുന്നു. സ്വരുക്കൂട്ടിയ പണമുപയോഗിച്ച് വസ്തുവും വീടും വാങ്ങി.

പോക്കുവരവ് ചെയ്യുവാൻ വില്ലേജ് ഓഫീസിൽ രേഖകൾ എത്തിയപ്പോൾ മുൻ ഉടമ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോൺ എടുത്തിട്ടുണ്ടായിരുന്നുവെന്നും, തിരിച്ചടവ് മുടങ്ങിയതിനാൽ വസ്തുവിന്മേൽ അറ്റാച്ച്മെന്റ്റ് ഉള്ളതിനാൽ പോക്കുവരവ് ചെയ്തു തരുവാൻ നിർവ്വാഹമില്ലായെന്നും വില്ലേജ് ഓഫീസർ അറിയിച്ചു.

അബ്ദുൾ റഹ്മാന് അനുകൂലമായ ഘടകങ്ങൾ താഴെ പ്രതിപാദിക്കുന്നു.

1. വസ്തുവുമായി ബന്ധപ്പെട്ടിട്ടുള്ള സിവിൽ തർക്കങ്ങൾ, അറ്റാച്ച്മെന്റ്, റവന്യൂ റിക്കവറി നടപടികൾ എന്നിവ വസ്തുവിന്റെ അടിസ്ഥാന ഭൂനികുതി നിരസിക്കുവാനും, പോക്കുവരവ് ചെയ്യാതിരിക്കാനുള്ള കാരണമാകില്ലായെന്ന് ഹൈക്കോടതിയുടെ നിരവധി വിധി പ്രസ്താവനകളുണ്ട്.

2. ഭൂനികുതി സ്വീകരിക്കരുതെന്നും, വസ്തു പോക്കുവരവു ചെയ്തു കൊടുക്കരുതെന്നും ഏതെങ്കിലും കോടതിയുടെ പ്രത്യേകമായ ഉത്തരവുണ്ടെങ്കിൽ, ആ ഉത്തരവിൻ പ്രകാരം പോക്കുവരവ് തിരസ്കരിക്കാവുന്നതാണ്. എന്നാൽ അത്തരമൊരു ഉത്തരവ് ഇല്ലെങ്കിൽ പോക്കുവരവ് ചെയ്തു കൊടുക്കുവാൻ വില്ലേജ് ഓഫീസർ ബാധ്യസ്ഥനാണ്.

3. പോക്കുവരവ് ചട്ടങ്ങൾ സെക്ഷൻ 16 പ്രകാരം, പോക്കുവരവും ഭൂനികുതി സ്വീകരിക്കലും പുതിയതായി ഭൂമിയിൽ ഒരു അവകാശം ഉണ്ടാക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ പര്യാപ്തമായ നടപടിയല്ല. മറിച്ച് സർക്കാരിന്റെ ധനപരമായ ആവശ്യങ്ങൾക്കായിട്ടുള്ള ക്രമീകരണം മാത്രമാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

4. റവന്യൂ റിക്കവറി ആക്ട്‌ സെക്ഷൻ 44 അനുസരിച്ചു വസ്തുവിന്റെ പോക്കുവരവ്, കടം കൊടുത്ത എതിർകക്ഷികളുടെ അവകാശത്തെ ഒരിക്കലും ഹനിക്കുന്നില്ല.

5.കേരള ഭൂനികുതി നിയമത്തിലെ സെക്ഷൻ 5(2) ബി പ്രകാരം വസ്തുവിന്റെ രജിസ്‌ട്രേഡ്‌ ഉടമ ഭൂനികുതി അടക്കുവാൻ ബാധ്യസ്ഥനാണ്. അതായത് അബ്‌ദുൾ റഹ്‌മാന് ഭൂനികുതി അടയ്ക്കുവാനുള്ള നിയമപരമായ ബാധ്യത ഉണ്ട് എന്നർത്ഥം.

എല്ലാത്തിനുമുപരി സർക്കാരിലേക്കുള്ള വരുമാനമായ ഭൂനികുതി തടസമില്ലാതെ പൊതുജനങ്ങളിൽനിന്ന് പിരിച്ചു കൊടുക്കുവാൻ ഉദ്യോഗസ്ഥർക്ക്‌ ഉത്തരവാദിത്വവുമുണ്ട്.

തയ്യാറാക്കിയത്: Adv. K. B Mohanan ( CONSUMER COMPLAINTS AND PROTECTION SOCIETY)

Advertisment