കൊവിഡില്‍ വലഞ്ഞ് ജപ്പാന്‍; മഹാമാരിക്കൊപ്പം പുതുവത്സരാഘോഷങ്ങളിലേക്ക് ചൈന

New Update

publive-image

കോവിഡ്വ്യാപനം രൂക്ഷമാകുകയാണ്. നിസ്സാരമായി കരുതരുത്. സർക്കാരും ആരോഗ്യവകുപ്പും പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചേ മതിയാകൂ.. കാരണം കാര്യങ്ങൾ അത്ര ശുഭകരമല്ല.

Advertisment

ജപ്പാനിൽ ജനുവരി 19ന്‌ 457 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ജപ്പാൻ ടുഡേ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അവിടെ 96,392 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈന,സൗത്ത് കൊറിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജപ്പാനിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ചൈനയിൽ ഇന്ന്‌ മുതൽ അവരുടെ പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമാകുകയാണ്. കോവിഡ് അവിടെ അതിരൂക്ഷമായാണ് പടരുന്നത്. കഴിഞ്ഞ ഞായാറാഴ്ച മാത്രം 36000 പേർ മരിച്ചുവെന്നാണ് കണക്ക്. ചൈനയിലെ കൃത്യമായ കണക്കുകൾ പുറത്തേക്ക് വരുന്നില്ല. 25 കോടി ആളുകളാണ് ഇപ്പോൾ അവിടെ കോവിഡ് ബാധിച്ചിരിക്കുന്നത്. ഇത് അവരുടെ ജനസംഖ്യയുടെ 18 % ആണ്.

കോവിഡ് വേള്‍ഡോമീറ്റര്‍ കണക്കുകൾ പ്രകാരം ലോകമൊട്ടാകെ 67,23,51,954 (67.24 കോടി) ആളുകൾ ഇതുവരെ കോവിഡ് ബാധിതരായിട്ടുണ്ട്. 2020 ജനുവരി 11 ന് ചൈനയിലെ ബുഹാനിൽ 61 വയസ്സുള്ള ഒരു വ്യക്തിയുടെ മരണത്തോടെയാണ് ലോകത്ത് കോവിഡ് മൂലമുള്ള മരണത്തിന്റെ ആരംഭം. അതിനുശേഷം ഇതുവരെ ലോകമൊട്ടാകെയുള്ള 67.38 ലക്ഷം ആളുകളാണ് മരിച്ചത്‌.

സ്വീഡൻ, ജർമ്മനി,മലേഷ്യ,ഖത്തർ,ബെൽജിയം, ആസ്‌ത്രേലിയ, കാനഡ,മൊറോക്കോ, ഫ്രാൻസ്, ബ്രിട്ടൻ, സ്‌പെയിൻ,അമേരിക്ക, ജപ്പാൻ,ഇസ്രായേൽ,ഇന്ത്യ,ഇറ്റലി ,സൗത്ത് കൊറിയ എന്നീ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് പൂർണ്ണമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

publive-image

Advertisment