Advertisment

നാവിൽ കൊതിയൂറും ഇസ്ഫംഗ് മധുരവട : നൂറ്റാണ്ടുകളായി മുസ്ലീങ്ങളുടെയും യഹൂദരുടെയും പൈതൃകമായ എണ്ണപ്പലഹാരം

New Update

publive-image

Advertisment

യഹൂദരുടെ ആഘോഷമായ 'ഹനുക്ക' (Hanukkah,) യിലെ മുഖ്യവിഭവങ്ങളാണ് എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ഇസ്ഫങ്' ( Isfenǧ )എന്ന മധുരമുള്ള വട.പുരാതന സ്പെയിനിലാണ് ഇതിന്റെ തുടക്കമെന്ന് കരുതുന്നു.

ഹനുക്ക എന്നാൽ 'സമർപ്പണം' എന്നാണ് അർത്ഥമാക്കുന്നത്, ഗ്രീക്ക് ഭരണത്തിനെതിരായ കലാപത്തിലേക്ക് നയിച്ച സംഭവത്തിന്റെ സ്മരണയ്ക്കായി യഹൂദ സമൂഹം വർഷം തോറും ആഘോഷിക്കുന്നതാണ് ഹനുക്ക. ബിസി 168-ൽ ഗ്രീക്കുകാരുടെ കയ്യിൽ നിന്ന് യഹൂദർ ജറുസലേം പിടിച്ചെടുത്തതിന്റെ സ്മരണയായാണ് ഈ ആഘോഷങ്ങൾ. അന്നത്തെ വിജയത്തിനുശേഷം ഒരിക്കൽ കൂടി തങ്ങളുടെ വിശുദ്ധ മെഴുകുതിരി (വിളക്ക്-പാത്രം) നഗരത്തിലെ മറ്റൊരു ആരാധനാലയത്തിൽ അവർ സമർപ്പിച്ചു.

publive-image

യഹൂദരുടെ മതഗ്രന്ഥങ്ങളിൽ, ഈ ചരിത്രസംഭവത്തിന്റെ വിവരണം കാണാം. അന്ന് ഈ വിശുദ്ധ വിളക്കിൽ ഉണ്ടായിരുന്ന എണ്ണ, എട്ട് ദിവസം തുടർച്ചയായി കത്തിനിന്ന് ആരാധനാലയത്തിൻ്റെ ചുമരുകളിൽ പ്രകാശം വാർഷിച്ച അത്ഭുത സംഭവത്തിന്റെ ഓർമ്മയ്ക്കാണ് ഹനുക്ക എന്ന 7 ദിവസം നീളുന്ന ജൂത ആഘോഷം. ഈ രീതിയിൽ, ഹനുക്ക ആഘോഷങ്ങളുടെ ഏഴ് ദിവസങ്ങളിലും , എണ്ണയിൽ വറുത്ത പലഹാരങ്ങൾ ഈ ചടങ്ങിന്റെ അവിഭാജ്യ ഘടകമായി മാറി.

അതുകൊണ്ടാണ് എല്ലാ വർഷവും ജൂതസമൂഹത്തിന്റെ ഹനുക്ക ആഘോഷമായ 'ഫെസ്റ്റിവൽ ഓഫ് ലൈ റ്റ്സ്' ൽ , ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങുകൾ, ഉള്ളി, മുട്ടകൾ, മധുരവസ്തുക്കൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പാൻകേക്കുകൾ മാധുര്യമൂറുന്ന ഫ്രൂട്ട് ജാമുകൾ എന്നിവ അവർ ആതിഥേയർക്ക് വിളമ്പുന്നത്.

പരമ്പരാഗതമായി ഉപയോഗിക്കുന്ന എട്ട് ശാഖകളുള്ള മെഴുകു തിരിക്ക് പകരം, ഈ ദിവസങ്ങളിൽ യഹൂദ ഭവനങ്ങളിൽ ഒമ്പത് തിരികളുള്ള വിളക്കുകളാണ് കത്തിക്കുന്നത്.

publive-image

ഡോക്ടർ എലീന പിനെർ

ഹനുക്ക ആഴ്ചയാഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ, 13-ാം നൂറ്റാണ്ടിൽ ആൻഡലസിൽ (ഇന്നത്തെ മൊറോക്കോയും സ്പെയിനും ചേർന്ന പ്രദേശം ) യഹൂദർക്കും മുസ്‌ലിംകൾക്കും ഇടയിൽ വളരെ പ്രചാരത്തിലു ണ്ടായിരുന്നതാണ് ഇസ്ഫംഗ് എന്ന ചൂടുള്ള മധുരപലഹാരം.

ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ജൂത സമൂഹം ഹനുക്ക ആഘോഷങ്ങളിൽ തങ്ങളുടെ സ്പെയിനിൽ നിന്നുള്ള പൂർവ്വികരുടെ സംഭാവനയായ എണ്ണയിൽ വറുത്ത മധുരപലഹാരങ്ങൾ പ്രത്യേകിച്ചും ഇസ്ഫംഗ് ഉണ്ടാക്കുക പതിവാണ്.

ജൂതരുടെ ഡൈനിങ് ടേബിളിൽ ഇസ്ഫാങ് ഒരു ഒഴിവാക്കനാകാത്ത ഘടകം കൂടിയാകുന്നു. അവരുടെയിടയിൽ പ്രസിദ്ധമായ 'സുഫ്ഗിയാനിയോട്ട്' എന്ന മധുരപലഹാരത്തിൻ്റെ അപരനാണോ ഇതെന്ന് സംശയിച്ചുപോകും.

കുറുമുറെ പോലെ വളരെ ക്രിസ്‌പിയും മധുരവും സ്വർണ്ണനിറ വുമുള്ളതാണ് ഇസ്ഫങ്. നമ്മുടെ ഉഴുന്നുവടയുടെ ആകൃതിയും അതുപോലെ മദ്ധ്യത്തിൽ ദ്വാരവുമുണ്ട് ഇതിനും.

'എലീന സോഹ്‌റ പൈനർ', മധ്യകാലഘട്ടത്തിന്റെ ചരിത്ര ത്തെക്കുറിച്ചും ആ കാലഘട്ടത്തിലെ പാചക രീതിയെക്കുറിച്ചും പിഎച്ച്ഡി മാത്രമല്ല, പുരാതന സ്‌പെയിനിലെ പാചകരീതി യെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.

ഡോ. എലീനയുടെ ബാല്യകാലം ഫ്രാൻസിലെ പ്രാദേശിക ജനങ്ങൾക്കിടയിലാണ് ചെലവഴിച്ചത്, എന്നാൽ അവളുടെ പിതാവിന്റെ പൂർവ്വികർ ആൻഡലസിലെ പുരാതന ജൂത കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു.

അവരുടെ രണ്ടാമത്തെ പുസ്തകം 'ജൂസ്, ഫുഡ് ആൻഡ് സ്പെയിൻ' കഴിഞ്ഞ വർഷം നവംബറിൽ പ്രസിദ്ധീകരിച്ചു. വാസ്തവത്തിൽ, പുരാതന സ്പെയിനിലെ പാചകരീതിയെക്കുറിച്ച് അറിയണമെങ്കിൽ ഡോ. എലീനയെക്കാൾ മികച്ച ഒരു സ്പെഷ്യലിസ്റ്റിനെ നമുക്ക് കണ്ടെത്താൻ കഴിയില്ല.

ഇസ്ഫംഗിനെ പ്രശംസിച്ചുകൊണ്ട് അവൾ പറയുന്നു, "ഇസ്ഫുങ്ങ് ഒരു വലിയ വലിപ്പമുള്ള എണ്ണ പലഹാരമാണ്, മുകളിലും താഴെയും കുമിളകൾ നിറഞ്ഞതാണ്. ഇത് പുറമേ കടുപ്പവും ക്രിസ്പിയും ഉള്ളിൽ വായുവുമുണ്ട്."സ്പാനിഷ്, പോർച്ചുഗീസ് ഉപദ്വീപുകളിലെ ആഹാരരീതികളെപ്പറ്റിയുള്ള ഏറ്റവും പഴയ പുസ്തകമായ കിതാബ് അൽ-തബ്ബിക് എന്ന പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്തമായ കൃതിയിലും ഇസ്ഫാംഗിന്റെ പരാമർശം ഉണ്ടെന്ന് അവർ പറയുന്നു.

പുരാതന ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ഇസ്ഫാംഗ് ഉണ്ടാക്കുന്ന രീതികൾ ഇന്നത്തെ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ഉദാഹരണത്തിന്, അക്കാലത്തെ ഇസ്ഫാംഗിന്റെ മധ്യത്തിൽ ദ്വാരമില്ല.

ചരിത്രത്തിൽ, സ്പാനിഷ് അറബിയിൽ എഴുതിയ പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്തമായ ഒരു പുസ്തകത്തിൽ ദ്വാരങ്ങളുള്ള ഇസ്ഫാങ് വീണ്ടും കാണാം.

ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പാചകക്കുറിപ്പ് പ്രകാരം പുരാതന കാലത്ത് റവ, യീസ്റ്റ്, ഉപ്പ് എന്നിവ ചൂടുവെള്ളത്തിൽ ചേർത്താണ് ഇസ്ഫാങ് ഉണ്ടാക്കിയിരുന്നതെന്ന് ഡോ.എലീന പറയുന്നു. ഇസ്ഫാങ്ങിന് ഒരു വശം സ്വർണ്ണ നിറമാകുന്നതുവരെ എണ്ണയിൽ വറുക്കേണ്ടത് അനിവാര്യമാണ്. മറ്റേവശം വെളുത്തതായാലൂം കുഴപ്പമില്ല.

സ്പെയിൻ മുസ്ലീം ഭരണത്തിൻ കീഴിലായിരുന്ന കാലത്താണ് ഇസ്ഫാംഗ് ഉണ്ടാക്കുന്ന പാരമ്പര്യം ആരംഭിച്ചതെങ്കിലും, ആൻഡലസിൽ നിന്നുള്ള കുടിയേറ്റക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ വിഭവം വ്യാപിച്ചു, ഇന്നത്തെ ഇസ്ഫാംഗ് വടക്കേ അമേരിക്ക മുതൽ മിഡിൽ ഈസ്റ്റ് വരെയുള്ള പാചകരീതിക ളിലും വിഭവങ്ങളിലും നമുക്ക് കാണാവുന്നതാണ്.

1492-ൽ ഗ്രാനഡയിൽ മുസ്ലീങ്ങൾ പരാജിതരായപ്പോൾ സ്പെയിനിലെ ഇസബെല്ല രാജ്ഞി ജൂതന്മാരെയും മുസ്ലീങ്ങളെയും ആൻഡലസിൽ നിന്ന് പുറത്താക്കി.

പുറത്താക്കപ്പെട്ട അവരിൽ പലരും ഇപ്പോൾ മൊറോക്കോയുടെ ഭാഗമായ വടക്കേ ആഫ്രിക്കയുടെ പ്രദേശത്തേക്ക് പലായനം ചെയ്തു, ചെറിയ മാറ്റങ്ങളോടെ, ഇസ്ഫാംഗ് ഉണ്ടാക്കുന്ന പാരമ്പര്യം അതോടെ അവിടെയും എത്തി. ഈ രീതിയിൽ ആ പാരമ്പര്യം ലിബിയയിലും ടുണീഷ്യയിലും എത്തപ്പെട്ടു. അവിടെ ഇസ്ഫംഗിന് യഥാക്രമം സ്‌നഫ്സ് എന്നും ബംബലോണി എന്നും വിളിപ്പേർ വന്നു.

1948-ൽ യുദ്ധങ്ങൾക്കും കൂട്ടക്കൊലകൾക്കും ശേഷം ഇസ്രായേൽ രാഷ്ട്രം നിലവിൽ വന്നപ്പോൾ, അവിടെയും ഇസ്ഫംഗിന്റെ പാരമ്പര്യം ഒരിക്കൽക്കൂടി പുനരുജ്ജീവിച്ചു.

1948 നും 2016 നും ഇടയിലുള്ള കാലയളവിൽ ഏകദേശം രണ്ട് ലക്ഷത്തി 74 ആയിരത്തി 180 ജൂതന്മാർ മൊറോക്കോ വിട്ട് ഇസ്രായേലിലേക്ക് എത്തിച്ചേർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മൊറോ ക്കോയിൽ നിന്നുള്ള ജൂതന്മാരുടെ എണ്ണം ഇസ്രായേലിൽ നാല് ലക്ഷത്തി 72 ആയിരത്തി 800 ആണ്.

ഇസ്ഫാങ്ങിന്റെ വ്യത്യസ്ത പേരുകൾ പരിശോധിച്ചാൽ, ഈ വിഭവത്തിന്റെ നീണ്ട യാത്രയുടെ കഥ നമുക്ക് അറിയാൻ കഴിയും. ആൻഡലസിന്റെ ഈ പുരാതന ഉത്സവ മധുരപലഹാരം സ്‌പെയിൻ, പോർച്ചുഗൽ വഴി വടക്കേ ആഫ്രിക്കയിലൂടെ ഇസ്രായേലിൽ എത്തി.

സ്പാനിഷിൽ ഇസ്‌ഫുങ്ങിനെ 'എസ്‌പോംഗ' എന്നും വിളിക്കാറുണ്ടെന്നും ഈ വാക്കിന്റെ ഉറവിടം സ്ഫാൻജ് എന്ന അറബി പദമാണെന്നും, അതായത് അത് സ്പോഞ്ച് പോലെ ആഗിരണം ചെയ്യുന്ന ഒന്ന് ആണെന്നും ഡോക്ടർ എലീന വിശദീകരിക്കുന്നു. ഒരുപക്ഷേ ഇതുപോലെയുള്ളതിനാലാകാം നമ്മൾ സ്പോഞ്ചിനെ ആ പേരിൽ വിളിക്കുന്നത്. ഹീബ്രുവിൽ ഇസ്ഫുങ്ങിന്റെ മറ്റൊരു പേരായ സഫൂജിന്റെ ഉത്ഭവവും ഇതുതന്നെയാണ്.

മൊറോക്കോയിലെ ജൂത ജനസംഖ്യ ഇന്ന് ഏകദേശം 3,000 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും, മൊറോക്കോയിലെ കടകളിൽ ഇപ്പോഴും ഇസ്ഫംഗ് ലഭ്യമാണ്. മൊറോക്കോയിലെ തെരുവുകളിൽ വർഷം മുഴുവനും നിങ്ങൾക്ക് ഇത് ആസ്വദിക്കാം.

ഡോ. എലീനയുടെ അഭിപ്രായത്തിൽ, "ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ലഭിക്കുന്ന വിവിധതര ത്തിലുള്ള ഇസ്ഫംഗ്, മുസ്‌ലിംകളുടെയും ജൂതരുടെയും പൊതു പൈതൃകത്തി ൽപ്പെട്ടതാണ്. അന്നും ഇന്നും എന്നും.

Advertisment