Advertisment

പൊതുജനങ്ങൾക്ക് കാണുന്നതിനായി ഹിയറിംഗുകളുടെ ലൈവ് സ്ട്രീമിങ്; സുപ്രീം കോടതിയിൽ കാതലായ മാറ്റങ്ങൾ വരുന്നു

New Update

publive-image

സുപ്രീം കോടതിയിൽ കാതലായ മാറ്റങ്ങൾ വരുന്നു. പൊതുജനങ്ങൾക്ക് കാണുന്നതിനായി സുപ്രീം കോടതി ഹിയറിംഗുകളുടെ ലൈവ് സ്ട്രീമിങ് നടത്താൻ പദ്ധതിയിടുന്നു.ഇത് നിയമവിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വളരെ ഉപകാരപ്രദമാകും.

സുപ്രീം കോടതി വിധികളുടെ പകർപ്പുകൾ ഇനി ഹിന്ദിയുൾപ്പെടെ ഇന്ത്യയിലെ എല്ലാ പ്രാദേശികഭാഷകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പരിഭാഷപ്പെടുത്തി ആവശ്യക്കാർക്ക് ലഭ്യമാക്കാനുള്ള നടപടികൾ ഉടനുണ്ടാകും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശ്രീ ഡി.വൈ. ചന്ദ്രചൂഡ് ആണ് കഴിഞ്ഞ ദിവസം ഈ സൂചനകൾ നൽകിയത്.

Advertisment