Advertisment

അടിമപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ട പൊലീസുകാര്‍; അധികാര ദുര്‍വിനിയോഗവും അഴിമതിയും! ഒരു ഐപിഎസ്-ഐഎഎസ് ധൂര്‍ത്തിന്റെ കഥ

New Update

publive-image

Advertisment

ധൂർത്ത് മാത്രമല്ല അധികാരദുർവിനിയോഗവും അഴിമതിയും കൂടിയാണിത്. ഭാര്യ ഐപിഎസ്‌ ഉദ്യോഗസ്ഥ, എസ്എഎഫ്‌ ഡിഐജി, ഭർത്താവ് ഐഎഎസ്‌ ഉദ്യോഗസ്ഥനും ഹയർ സെക്കൻഡറി വകുപ്പിൽ അഡീഷണൽ സെക്രട്ടറിയും.

ഇവരുടെ വീട്ടുജോലിക്ക് സ്‌പെഷ്യൽ ആംഡ് ഫോഴ്സിലെ 56 കോൺ സ്റ്റബിൾ മാരെയാണ് നിയമിച്ചിരിക്കുന്നത്. ഇവർക്ക് ഓരോരുത്തർക്കും 50,000 രൂപയോളമാണ് സർക്കാർ ഖജനാവിൽനിന്നും മാസശമ്പളം നൽകുന്നത്. കൂടാതെ ഐഎഎസ്‌ ക്വാട്ടയിൽ 5 ഡ്രൈവർ, 3 ക്ളീനിങ് സ്റ്റാഫ്, 4 ഗാർഡനിംഗ് സ്റ്റാഫ് എന്നിവരെ വേറെയും നിയമിച്ചിട്ടുണ്ട്.

ഈ ഐപിഎസ്‌, ഐഎഎസ്‌ ദമ്പതികൾ ആരാണെന്നല്ലേ ? ഇവിടെ നൽകിയിരിക്കുന്ന ചിത്രങ്ങളിൽ കാണുന്ന മദ്ധ്യപ്രദേശ് എസ്എഎഫ്‌ ബറ്റാലിയൻ ഡിഐജി കൃഷ്ണവേണി ദേശവത്ത് ഐപിഎസും ഭർത്താവ് ഹയർ സെക്കൻഡറി വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ശ്രീകാന്ത് ബനോട്ട് ഐഎഎസും ആണ്.

നിയമങ്ങളൊന്നും ഇവർക്ക് ബാധകമല്ല. രാജകീയമായാണ് ജീവിതം. ഇവരുടെ വിശാലമായ ബംഗ്ളാവിന്റെ ക്ളീനിംഗ്, പാചകം, ഡെക്കറേഷൻ, വസ്ത്രം അലക്കി ഇസ്തിരിയിടൽ, ഷൂ പോളീഷ്, കുട്ടികളെ സ്‌കൂളിൽ കൊണ്ടുപോയി തിരികെ കൊണ്ടുവരുന്നത്, ഗാർഡനിംഗ്, വാട്ടറിംഗ്, സെക്യൂരിറ്റി, ഭക്ഷണം വിളമ്പ്, മാർക്കറ്റിങ് തുടങ്ങി ബംഗ്ളാവ് മാനേജർമാർ 2, ഡ്രൈവർമാർ 7, ഗൺമാൻമാർ 5 എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. പാചകത്തിനുമാത്രമായി 7 വനിതാ കോൺസ്റ്റബിൾമാരും 5 പുരുഷ കോൺസ്റ്റബിൾമാരുമുൾപ്പെടെ 12 പേരുണ്ട്. ഗൺമാനെ കൂടാതെ ഒരു വനിതാ കോൺസ്റ്റബിൾ മാഡത്തിനൊപ്പം രാവിലെ മോർണിംഗ് വാക്കിന് പോകേണ്ടതുമാണ്.

പോലീസുകാരും സർക്കാരുദ്യോഗസഥരും ഭയം മൂലമാണ് ഇവരെ അനുസരിക്കാൻ നിര്ബന്ധിതരാകുന്നത്‌. ഇൻക്രിമെന്റ് തടയുക, ദൂരേയ്ക്ക് സ്ഥലമാറ്റുക, ഗ്രേഡിൽ നിന്ന് തരാം താഴ്ത്തുക തുടങ്ങിയ ശിക്ഷാനടപടികൾ ഭയന്നാണ് ഈ ദാസ്യപ്പണിചെയ്യാൻ പലരും നിർബന്ധിതരാകുന്നത്. ഭരണം മാറുന്നതൊന്നും ഈ അധികാരികളെ ബാധിക്കാറില്ല.

ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ ബംഗ്ലാവുകളിൽ 2 ഓർഡർലി ( IV th Class) മാരെ വയ്ക്കാനാണ് ഉത്തരവുള്ളത്. കോൺസ്റ്റബിൾമാർ ക്ലാസ്സ് III യിൽപ്പെടുന്നവരാണ് .അവരെ ഒരു കാരണവശാലും ജോലിക്ക് വയ്ക്കാൻ പാടുള്ളതല്ല. ഈ നിയമത്തിനു പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് മദ്ധ്യപ്രദേശിലെ ഐപിഎസ്‌ ഉദ്യോഗസ്ഥർ കോൺസ്റ്റബി ൾമാരെ കൂട്ടത്തോടെ തങ്ങളുടെ വീട്ടുജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്.

ഇത് കൃഷ്ണവേണി ദേശവത്തു, ശ്രീകാന്ത് ബനോ ദമ്പതികളുടെ മാത്രം കഥയല്ല. ഭോപ്പാലിലെ 23 പോലീസ് ബറ്റാലിയൻ കമാൻ ഡൻറ് യൂസഫ് ഖുറേഷിയുടെ ബംഗ്ലാവിൽ 24 പോലീസുകാരാണ് ജോലിചെയ്യുന്നത്. സ്‌പെഷ്യൽ ഡിജി ശൈലേഷ് കുമാർ സിംഗിന്റെ വീട്ടിലും നിരവധി കോൺസ്റ്റബിൾമാർ ജോലിചെയ്യുന്നുണ്ട്. അങ്ങനെ അനേകർ ഈ ലിസ്റ്റിലുണ്ട്.

അതായത് മദ്ധ്യപ്രദേശിൽ ഇതുപോലെയുള്ള അധികാരികളുടെ മാത്രം ബംഗ്ലാവുകളിൽ ജോലി ചെയ്യുന്ന വനിതകളുൾപ്പെടെയുള്ള പോലീസുകാരുടെ എണ്ണം 5500 ആണ്. സര്ക്കാരുദ്യോഗസ്തരായ ഇവരെല്ലാം ജനറൽ ഡ്യൂട്ടി ചെയ്യാനാകാതെ ഒരുതരം അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ടവരാണ് എന്നുപറയാതെ തരമില്ല. ഇവർക്കെല്ലാം കൂടി ശമ്പളമായി വർഷാവർഷം ഏകദേശം 312 കോടി രൂപയാണ് ഖജനാവിൽ നിന്നും നൽകുന്നത്.

എന്നാൽ പൊതുജനങ്ങളുടെ നികുതിപ്പണം ഇതുപോലെ നിയമവിരുദ്ധമായി ധൂർത്തടിച്ചു രാജകീയസുഖത്തോടെയും പ്രൗഢിയോ ടെയും വാണരുളാൻ ഈ അധികാരികൾക്ക് ഒരുളുപ്പുമില്ല. ഓർത്തുനോക്കുക ഇവരിൽനിന്നൊക്കെ ജനത്തിന് എന്ത് നീതിയും സേവനവുമാണ് ലഭിക്കുക ? ഇവരൊക്കെയല്ലേ നാട് കൊള്ളയടിക്കുന്ന അഴിമതിക്കാർ ?

എന്തിനാണ് നമുക്കിത്രയും ഐപിഎസ്‌ , ഐഎഎസ്‌ മേധാവികൾ. ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് അധികാരമെല്ലാം ഇക്കൂട്ടരിലേക്ക് പൂർണ്ണ മായും സന്നിവേശിക്കപ്പെടുന്നത് ? ഈ സിസ്റ്റം എന്നാണ് മാറുക ? മാറേണ്ടത് തികച്ചും അനിവാര്യമാണ്.

Advertisment