അഫ്ഗാനിസ്ഥാൻതണുത്തുറഞ്ഞു. 157 പേർ മരിച്ചു. 77000 ത്തിലധികം വളർത്തുമൃഗങ്ങൾ തണുപ്പിൽ കൊല്ലപ്പെട്ടു. മൈനസ് 28 ഡിഗ്രിയാണ് ഇപ്പോൾ താപനില. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം അപകടനിലയിലാണ്.
ഐക്യരഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന (UNOCHA) യുടെ മുന്നറിയിപ്പ് പ്രകാരം പലതരത്തിലുള്ള സഹായം അടിയന്തരമയി അവിടേക്ക് എത്തേണ്ടതുണ്ട്. ആഹാരസാധനങ്ങൾ , കമ്പിളി, ടെന്റുകൾ, മരുന്നുകൾ, തുണി, കമ്പിളി വസ്ത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വളരെ അത്യാവശ്യമാണ്.കഴിഞ്ഞ 15 വർഷത്തെ റിക്കാര്‍ഡാണ് ഇത്തവണത്തെ തണുപ്പ് ഭേദിച്ചിരിക്കുന്നത്.
എന്നാൽ അഫ്‌ഗാനിലെ എന്‍ജിഒകളില്‍ സ്ത്രീകൾ പ്രവർത്തിക്കാൻ പാടില്ല എന്ന താലിബാൻ ഉത്തരവുമൂലം വിദേശരാജ്യങ്ങളിൽ നിന്നുള്ള 70 % സഹായവും നിലച്ചിരിക്കുകയാണ്.
സ്ത്രീകൾക്ക് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശനിഷേധത്തിന്റെ പേരിൽ പല രാജ്യങ്ങളും സഹായം നൽകുന്നത് പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്.
ഇതുവരെ 5 ലക്ഷം അഫ്‌ഗാനികൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ.
ഒരു പഠനം അനുസരിച്ച് അഫ്‌ഗാനിസ്ഥാനിലെ 80 % കുട്ടികൾക്കും ദിവസം ഒരുനേരത്തെ ആഹാരം മാത്രമാണ് കഷ്ടിച്ച് ലഭിക്കുന്നത്. ഇതിനുള്ള കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും വിദേശ സഹായം നിലച്ചതുമാണ്.