Advertisment

തണുത്തുറഞ്ഞ് അഫ്ഗാനിസ്ഥാന്‍; ജനം ദുരിതത്തില്‍; പൊലിഞ്ഞത് നിരവധി ജീവനുകള്‍

New Update

publive-image

Advertisment

അഫ്ഗാനിസ്ഥാൻ തണുത്തുറഞ്ഞു. 157 പേർ മരിച്ചു. 77000 ത്തിലധികം വളർത്തുമൃഗങ്ങൾ തണുപ്പിൽ കൊല്ലപ്പെട്ടു. മൈനസ് 28 ഡിഗ്രിയാണ് ഇപ്പോൾ താപനില. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം അപകടനിലയിലാണ്.

publive-image

ഐക്യരഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന (UNOCHA) യുടെ മുന്നറിയിപ്പ് പ്രകാരം പലതരത്തിലുള്ള സഹായം അടിയന്തരമയി അവിടേക്ക് എത്തേണ്ടതുണ്ട്. ആഹാരസാധനങ്ങൾ , കമ്പിളി, ടെന്റുകൾ, മരുന്നുകൾ, തുണി, കമ്പിളി വസ്ത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വളരെ അത്യാവശ്യമാണ്.കഴിഞ്ഞ 15 വർഷത്തെ റിക്കാര്‍ഡാണ്‌ ഇത്തവണത്തെ തണുപ്പ് ഭേദിച്ചിരിക്കുന്നത്.

publive-image

എന്നാൽ അഫ്‌ഗാനിലെ എന്‍ജിഒകളില്‍ സ്ത്രീകൾ പ്രവർത്തിക്കാൻ പാടില്ല എന്ന താലിബാൻ ഉത്തരവുമൂലം വിദേശരാജ്യങ്ങളിൽ നിന്നുള്ള 70 % സഹായവും നിലച്ചിരിക്കുകയാണ്.

publive-image

സ്ത്രീകൾക്ക് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശനിഷേധത്തിന്റെ പേരിൽ പല രാജ്യങ്ങളും സഹായം നൽകുന്നത് പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്.

publive-image

ഇതുവരെ 5 ലക്ഷം അഫ്‌ഗാനികൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ.

publive-image

ഒരു പഠനം അനുസരിച്ച് അഫ്‌ഗാനിസ്ഥാനിലെ 80 % കുട്ടികൾക്കും ദിവസം ഒരുനേരത്തെ ആഹാരം മാത്രമാണ് കഷ്ടിച്ച് ലഭിക്കുന്നത്. ഇതിനുള്ള കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും വിദേശ സഹായം നിലച്ചതുമാണ്.

publive-image

Advertisment