സാമ്പത്തികസ്ഥിതി അതീവ ഗുരുതരം, ശ്രീലങ്കയിലെ ആവര്‍ത്തനം ! പാകിസ്ഥാനിലെ സ്ഥിതി പരമകഷ്ടം

New Update

publive-image

പെട്രോൾ ലിറ്റർ -249.80 രൂപ.
ഡീസൽ ലിറ്റർ - 262.80 രൂപ ( ഡീസലിനാണ് പെട്രോളിനേക്കാൾ വിലക്കൂടുതൽ).
മണ്ണെണ്ണ ലിറ്റർ - 187 രൂപ.
സവാള - 220 രൂപ കിലോ.
ചിക്കൻ -383 രൂപ കിലോ.
പരിപ്പ് -228 രൂപ കിലോ.
ഉപ്പ് - 48 രൂപ കിലോ.
ബാസ്മതി അരി -220 രൂപ കിലോ.
കടുക് എണ്ണ -532 രൂപ കിലോ.
സ്ലൈസ് ബ്രെഡ് വലുത് -89 രൂപ.
പാൽ -149 രൂപ ലിറ്റർ.
ഗോതമ്പ് - 160 രൂപ കിലോ.

Advertisment

പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതി അതീവഗുരുതരമായ നിലയിലേക്ക് കൂപ്പുകുത്തുകയാണ്. ശ്രീലങ്കയിൽ സംഭവിച്ച അതെ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ നാലുദിവസം കൊണ്ട് പാക്കിസ്ഥാൻ കറൻസി ഡോളറിന്റെ അപേക്ഷിച്ച് 35 രൂപയാണ് താഴേക്ക് പോയിരിക്കുന്നത്.

പെട്രോൾ ഡീസൽ വിലവർദ്ധന 16 % ഉയർത്തിയത് ഇന്നുമുതലാണ്. ലിറ്ററിന് ഇന്നുതൊട്ട് ഏകദേശം 35 രൂപയുടെ വർദ്ധനവുണ്ടായിരിക്കുന്നു.

publive-image

പാക്കിസ്ഥാനെ സാമ്പത്തിക തകർച്ചയിൽ നിന്നും രക്ഷിക്കുന്നതിനായി ഐഎംഎഫ്‌ 2019 ലും 2022 ലുമായി 9000 കോടി ഡോളറിന്റെ സഹായം ചെയ്യാമെന്നു വാഗ്ദാനം നൽകിയിരുന്നു. ഇത് ലഭിക്കണമെങ്കിൽ സർക്കാർ പെട്രോൾ - ഡീസൽ ഉൽപ്പന്നങ്ങൾക്ക് നൽകിവരുന്ന സബ്‌സിഡി നിർത്തലാക്കണമെന്നതായിരുന്നു നിബന്ധന. എന്നാൽ വിലക്കയറ്റവും ജനരോഷവും ഭയന്ന് സർക്കാർ അതിനു തയ്യറായില്ല.

publive-image

ഇതേത്തുടർന്ന് ഐഎംഎഫ്‌ കേവലം 2000 കോടി ഡോളർ മാത്രമാണ് പാക്കിസ്ഥാന് അനുവദിച്ചത്. പാക്കിസ്ഥാന്റെ വിദേശ കടം വളരെ അധികമാണ്. ഈ ജനുവരിമാസം അവസാനത്തോടെ കടമെടുത്ത ഗഡുവായ 72000 കോടി രൂപ അവർ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പാക്കിസ്ഥാനെ പാപ്പരായി പ്രഖ്യാപിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. അതൊഴിവാക്കാനും ഗഡു അടയ്ക്കാനുമായി ഐഎംഎഫ്‌ ലോൺ അനിവാര്യമായതിനാലാണ് ഇന്നുമുതൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധന പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്.

ഈ വിലവർദ്ധനമൂലം രാജ്യത്ത് ജനരോഷം വ്യാപ്തമാണെങ്കിലും ഇതല്ലാതെ പിടിച്ചുനിൽക്കാൻ പാക്കിസ്ഥാൻ സർക്കാരിനുമുന്നിൽ വേറെ വഴികളൊന്നുമില്ല.

Advertisment