Advertisment

ഓസ്‌കാർ വേദിയിൽ ആര്‍.ആര്‍.ആര്‍ തിളക്കം

New Update

publive-image

Advertisment

ഓസ്‌കാർ അവാർഡിന് മുമ്പ് അമേരിക്കയിൽ ലോകത്തിലെ ഏറ്റവും വലിയ പ്രദർശനം ലോസ് ഏഞ്ചൽസിൽ നടന്നു. 1647 സീറ്റുകളുള്ള തിയേറ്റർ ഹൗസ്ഫുൾ.ഏതാനും മണിക്കൂറുകൾ കൊണ്ടാണ് മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നത്.

മാർച്ച് 2 ന് ലോസ് ഏഞ്ചൽസ്, ലോകത്തിലെ ഏറ്റവും വലിയ പ്രദർശനത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആര്‍ആര്‍ആറിന്റെ നിർമ്മാതാക്കൾ ഔദ്യോഗിക പ്രഖ്യാപനം നടത്തി അറിയിച്ചിരുന്നു. ചിത്രത്തിന്റെ പ്രധാന നടൻ രാം ചരൺ, സംവിധായകൻ എസ്എസ് രാജമൗലി എന്നിവരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇതുകൂടാതെ 2023 ലെ ഓസ്‌കാർ അവാർഡ് ചടങ്ങിൽ ആര്‍ആര്‍ആര്‍ ചിത്രത്തിലെ നാട്ടു-നാട്ടു എന്ന ഗാനത്തിന്റെ ഒരു സ്റ്റേജ് പ്രകടനം ഉണ്ടായിരിക്കും. ഗായകൻ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവുമാകും ഇതിനു നേതൃത്വം നൽകുക. ഇതൊരു വലിയ നേട്ടമാണ്, കാരണം ഓസ്‌കാർ പോലുള്ള ഒരു പ്ലാറ്റ്‌ഫോമിൽ ഒരു ഇന്ത്യൻ ഗാനം പ്ലേ ചെയ്‌താൽ, ലോകം മുഴുവൻ അതിന്റെ താളത്തിൽ നൃത്തം ചെയ്യും എന്നതാണ്.

publive-image

നാട്ടു-നാട്ടുവിനോപ്പം ഓസ്‌കാറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന റിഹാന, ലേഡി ഗാഗ, മിറ്റ്‌സ്‌കി, ഡേവിഡ് ബൈർൺ, ഡയാൻ വാറൻ എന്നിവരുമായാണ് നാട്ടു-നാറ്റു മത്സരിക്കുക. റിഹാനയും അവളുടെ ഗാനം (ലിഫ്റ്റ് മി അപ്പ്) ലൈവ് ആയി സ്റ്റേജിൽ അവതരിപ്പിക്കും.

ഓസ്കാർ അവാർഡ് ദാന ചടങ്ങ് മാർച്ച് 13 ന് ഇന്ത്യൻ സമയം 5:30 നാണ് ആരംഭിക്കുക. മികച്ച ഒറിജിനൽ ഗാനം എന്ന വിഭാഗത്തിൽ ആര്‍ആര്‍ആറിലെ നാട്ടു-നാട് എന്ന ഗാനം ഉൾപ്പെടുത്തിയതും ഇത്തവണത്തെ ഓസ്‌കാറിന് പ്രത്യേകതയാണ്. ഈ ഗാനം അവാർഡ് നേടുമോ ഇല്ലയോ എന്നത് ഇപ്പോൾ പറയാനാകില്ല.

അടുത്തിടെ, ഗോൾഡൻ ഗ്ലോബ് അവാർഡിൽ നാട്ടു-നാറ്റു എന്ന ഗാനം മികച്ച ഗാന വിഭാഗത്തിനുള്ള അവാർഡു കരസ്ഥമാക്കിയിരുന്നു. കൂടാതെ ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡിൽ ആർആർആർ മികച്ച വിദേശ ഭാഷാ ചിത്രവും നാട്ടു-നാറ്റു മികച്ച ഗാനവുമായി തെരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രുവരി 24-ന് രാത്രി ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചതിൽ ആര്‍ആര്‍ആര്‍ മൊത്തം 4 വിഭാഗങ്ങളിൽ അവാർഡുകൾ നേടിയിരുന്നു. മികച്ച ആക്ഷൻ ഫിലിം, മികച്ച ഇന്റർനാ ഷണൽ ഫീച്ചർ, മികച്ച ഒറിജിനൽ ഗാനം, മികച്ച സ്റ്റണ്ട് എന്നീ വിഭാഗങ്ങളിലായിരുന്നു അത്.

RRR ലോകമെമ്പാടുമായിഇതുവരെ 1200 കോടിയിലധികം രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്. ഇപ്പോഴും ആ ജൈത്ര യാത്ര തുടരുകയാണ്. അമേരിക്കയിൽ ചിത്രം 110.7 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് തകർത്തു.

യുഎഇയിലും ചിത്രം 40 കോടിയുടെ ബിസിനസ് നടത്തി. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ഈ പാൻ ഇന്ത്യ സിനിമയിൽ രാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, ശ്രേയ ശരൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 2022 മാർച്ച് 25 നാണ് ആര്‍ആര്‍ആര്‍ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

Advertisment