Advertisment

സ്ത്രീസമൂഹത്തിനുവേണ്ടി - അവരുടെ ഉന്നമനത്തിനും അധികാരങ്ങൾക്കും വേണ്ടി പൂർണ്ണമായും സമർപ്പിക്കപ്പെട്ട ജീവിതം; പേരിനൊപ്പം കുമാരി, ശ്രീമതി എന്നീ എഴുത്തുകൾ അവസാനിപ്പിച്ച് സ്ത്രീക്ക് തനതു വ്യക്തിത്വം നൽകുന്നതിൽ വിജയിച്ച കോളേജ് പ്രൊഫസ്സർ ! പ്രതിമാ ഗോണ്ടിന്റെ വിജയഗാഥ

New Update

publive-image

Advertisment

ഒരു ധീരവനിതയുടെ വിജയഗാഥ. പേരിനൊപ്പം കുമാരി, ശ്രീമതി എന്നീ എഴുത്തുകൾ അവസാനിപ്പിച്ച് സ്ത്രീക്ക് തനതു വ്യക്തിത്വം നൽകുന്ന തിൽ വിജയിച്ച കോളേജ് പ്രൊഫസ്സർ...

ആദിവാസി ഗോണ്ട് വിഭാഗത്തിൽ നിന്ന് പഠനമികവിലൂടെ അനേകം കനൽ വഴികൾ താണ്ടി ഉന്നതവിജയങ്ങൾ കരസ്ഥമാക്കി ഇപ്പോൾ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ അസി. പ്രൊഫസറായ ഡോക്ടർ പ്രതിമാ ഗോണ്ട് നടത്തിയ ധീരമായ ഒറ്റയാൾ പോരാട്ടങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്.

publive-image

ഉത്തർപ്രദേശിലെ ആസംഗഢിൽ ജനിച്ച ഡോക്ടർ പ്രതിമാ ഗോണ്ട്, ഒരു വെറ്റിനറി ഡോക്ടറായിരുന്ന പിതാവിൻ്റെ മാർഗ്ഗനിർദ്ദേശ ത്തിലായിരുന്നു പഠനം മുന്നോട്ട് നടത്തിയിരുന്നത്. ആദിവാസി സമൂഹത്തിൽ നിന്നുമുള്ള പെൺകുട്ടികൾ അധികം പഠിക്കുന്നതിനെ ഗോത്രം പോലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.

സൈക്കിളിലായിരുന്നു ദിവസവും സ്‌കൂളിൽ പോയി വന്നിരുന്നത്. ഇത് പലർക്കും ഇഷ്ടമായില്ല. വഴിയരുകിൽ കാത്തുനിന്നിരുന്ന റോമിയോമാരുടെ അശ്ലീല കമന്റുകളും അരോചകമായ ചേഷ്ടകളും പലപ്പോഴും കണ്ടില്ലെന്നു നടിച്ചെങ്കിലും അതിനു കുറവൊന്നും വന്നില്ല. പത്താം ക്‌ളാസിൽ ഉന്നതവിജയമാണ് കരസ്ഥമാക്കിയത്.

publive-image

പ്ലസ് 2വിനു പഠിക്കുമ്പോൾ പൂവാല ശല്യം രൂക്ഷമായി. കാഴ്ചയിൽ സുന്ദരിയായതിനാൽ വൺവേ പ്രണ യവുമായി കാമുകൾമാരുടെ നിരതന്നെയുണ്ടായിരുന്നു. കത്തുകൾ വാങ്ങാതിരുന്നതിനാൽ അവ സ്‌കൂളിലെ ബോക്സിൽ അവർ നിക്ഷേപിക്കാൻ തുടങ്ങി. വരണമാല്യവും സിന്ദൂരവുമായി ഉന്നത ജാതിയിലുള്ളവർവരെ വഴിയിൽ പലതവണ വിവാഹാഭ്യർത്ഥന നടത്തി. അതൊന്നും കാര്യമാക്കാതെ പഠനത്തിൽ മാത്രം ശ്രദ്ധയൂന്നി.

ഒരുതവണ കുറേയാൾക്കാർ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. സൈക്കിൾ അവിടെയുപേക്ഷിച്ച് ഓടി രക്ഷപെട്ടു. വിവരം വീട്ടിൽ പറഞ്ഞതോടെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. കൂടുതൽ പഠിയ്ക്കാൻ പോയ അഹങ്കാരത്തിന് ഗോത്രത്തിൽ നിന്നുവരെ ശകാരം കേൾക്കേണ്ടിവന്നു. അന്നൊക്കെ പലപ്പോഴും ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ ദിവസങ്ങൾ വരെയുണ്ടായിട്ടുണ്ട്. ഒടുവിൽ വീട്ടുകാർ തീരുമാനിച്ച പ്രകാരം ഒരു റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ ഭാര്യയായി.

തനിക്ക് മുന്നോട്ടും പഠിക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ ഭർത്താവ് എല്ലാ പിന്തുണയും ഉറപ്പുനൽകി. അങ്ങനെ ബി.എ യും എം.എ യും പാസ്സായി 2008 ൽ പി.എച്ച്.ഡി കരസ്ഥമാക്കി. 2011 മുതൽ ബി.എച്ച്.യുവില്‍ ഹിസ്റ്ററി പഠിപ്പിക്കുന്ന അസി.പ്രൊഫസറാണ് ഡോക്ടർ പ്രതിമാ ഗോണ്ട്.

സ്ത്രീകളുടെ അവകാശങ്ങൾക്കും തനതു വ്യക്തിത്വത്തിനും വേണ്ടി അവർ തുടരുന്ന പോരാട്ടങ്ങൾ ഇപ്പോൾ സുപ്രീംകോ ടതിയിൽവരെ എത്തിയിരിക്കുകയാണ്. സ്ത്രീകളുടെ പേരിനൊപ്പം കുമാരി, ശ്രീമതി എന്നീ ടൈറ്റിലുകൾ ചാർത്തി അവരുടെ വ്യക്തിത്വവും അസ്തിത്വവും ഇല്ലായ്മ ചെയ്യുന്നുവെന്ന അവരുടെ പരാതി യിൽ ആദ്യമൊന്നും ശ്രദ്ധിക്കാതിരുന്ന ബനാറസ് യൂണിവേഴ്‌സിറ്റ് അഡ്മിനിസ്ട്രേഷൻ ഒടുവിൽ വഴങ്ങുക തന്നെ ചെയ്തു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ വനിതകളായ അദ്ധ്യാപരും സ്റ്റാഫും വിദ്യാർത്ഥികളും ഇന്ന് അവരുടെ പേരുകളിലാണ് അറിയപ്പെടുന്നത്. പേരിനൊപ്പമുണ്ടായിരുന്ന കുമാരിയും, ശ്രീമതിയും അപ്രത്യക്ഷമായി. ആരുടേയും നെയിം പ്ളേറ്റിനൊപ്പം ഇപ്പോൾ കുമാരിയും, ശ്രീമതിയുമില്ല.

publive-image

സ്ത്രീയ്ക്ക് സ്വന്തം വ്യക്തിത്വത്തെപ്പറ്റി അവബോധമുണ്ടായാൽ അവരുടെ ഭൂരിഭാഗം പ്രശ്നങ്ങളും അതോടെ അവസാനിക്കുമെ ന്നാണ് ഡോക്ടർ പ്രതിമാ ഗോണ്ട് അഭിപ്രായപ്പെടുന്നത്. ഭരണഘട നയുടെ ആർട്ടിക്കിൾ 14 ൽ എല്ലാ വ്യക്തികൾക്കും തുല്യ അവകാശവും ആർട്ടിക്കിൾ 21 ൽ സ്വകാര്യതയും ഉറപ്പുനല്കുന്നുണ്ട്. സ്ത്രീയുടെ പേരിനൊപ്പം കുമാരിയോ ശ്രീമതിയെ ചാർത്തിയാൽ എന്ത് സ്വകാര്യതയാണുള്ളത് ? അതിലൂടെ എന്ത് ഐഡന്റിറ്റിയാണ്‌ ഒരു സ്ത്രീക്ക് ലഭിക്കുകയെന്നും അവർ ചോദിക്കുന്നു.

രാജ്യമൊട്ടാകെ സ്ത്രീകളുടെ പേരിനൊപ്പം മെരിറ്റൽ സ്റ്റാറ്റസ് (Marital status) എഴുതുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇക്കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതിയിൽ ഡോക്ടർ പ്രതിമാ ഗോണ്ട് ഒരു ഹർജി സമർപ്പിക്കുകയുണ്ടായി. അതിൻ്റെ വിചാരണ നടക്കാനിരിക്കുകയാണ്.

2015 ൽ ഡോക്ടർ പ്രതിമാ ഗോണ്ടിന്റെ നേതൃത്വത്തിൽ ടി.വി, സിനിമ, വെബ് സീരീസ് എന്നിവയിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന ന്യൂഡിസിറ്റി പരസ്യങ്ങൾ നിരോധിക്കണമെ ന്നാവശ്യപ്പെട്ട് നടത്തിയ കാമ്പെയിനിലൂടെ 5000 പേർ ഒപ്പിട്ട പരാതി പ്രധാനമന്ത്രിക്കും, രാഷ്‌ട്രപതിക്കും ഒപ്പം വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവിടെയും സമർപ്പിക്കുകയുണ്ടായി.

ഇതേത്തുടർന്ന് നിരവധി അശ്ളീല പരസ്യങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചു.മാത്രവുമല്ല ഗർഭനിരോധന ഉറകളുടെ പരസ്യം വരെ രാത്രി 10 മണിക്കുശേഷമേ കാണിക്കാൻ പാടുള്ളു എന്ന സർക്കാർ നിർദ്ദേശവും ഉണ്ടായി. ബനാറസ് നഗരത്തിലെ സ്ത്രീവിരുദ്ധ അശ്ളീല പോസ്റ്ററുകളെല്ലാം പോലീസ് തന്നെ ഇടപെട്ട് ഒന്നൊന്നായി നീക്കം ചെയ്തു.

ഡോക്ടർ പ്രതിമാ ഗോണ്ട് തൻ്റെ സ്ത്രീപക്ഷ പോരാട്ടം ഇപ്പോഴും തുടരുകയാണ്. അവർക്കുപിന്നിൽ ഇന്ന് പതിനായിരങ്ങൾ പിന്തുണയുമായുണ്ട്.

2014 ൽ അവർ മരണശേഷം സ്വന്തം കണ്ണുകൾ ദാനം ചെയ്യാൻ തീരുമാനിച്ചത് ഇന്നും പലർക്കും പ്രേരണയാണ്. ഇക്കൊല്ലം ജനുവരിയിൽ മരണശേഷം ശരീരവും മെഡിക്കൽ കോളേജിന് നൽകാൻ അവർ സന്നദ്ധയായി. കൂടാതെ ബ്രെയിൻ ഡെത്ത് സംഭവിക്കുന്ന അവസ്ഥയിൽ തൻ്റെ ശരീരത്തിലെ ആന്തരിക അവയവങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമ്മതപത്രത്തിലും അവർ ഒപ്പിടുകയുണ്ടായി.

സ്ത്രീസമൂഹത്തിനുവേണ്ടി - അവരുടെ ഉന്നമനത്തിനും അധികാരങ്ങൾക്കും വേണ്ടി പൂർണ്ണമായും സമർപ്പിക്കപ്പെട്ട ജീവിതമാണ് ഡോക്ടർ പ്രതിമാ ഗോണ്ട് എന്ന വനിതാരത്ന ത്തിന്റേത്..

Advertisment