Advertisment

തുർക്കിക്ക് കേരളം 10 കോടി എന്തിനു നൽകി ? ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത് ചെയ്തിട്ടില്ല

New Update

publive-image

Advertisment

ലോകത്തെ 20 മത്തെ സമ്പന്ന രാജ്യമാണ് തുർക്കി. അതായത് അപ്പര്‍ മിഡില്‍ ഇന്‍കം ഇക്കോണമി. ജനസംഖ്യ ഏകദേശം 8.5 കോടി മാത്രം. തൊഴിലില്ലായ്മ വെറും 13 % . രാജ്യത്ത് 98 എയർ പോർട്ടുകൾ അതിൽ 22എണ്ണം ഇന്റർനാഷണൽ. റഷ്യയിൽ നിന്നും കടലിനടിയിൽക്കൂടിയാണ് നേരിട്ട് ഇന്ധനം തുർക്കിയിലെത്തുന്നത്.

അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിലെ അംഗം കൂടിയാണ് തുർക്കി. യൂറോപ്യൻ യൂണിയനിൽ അംഗത്വത്തിനായുള്ള അവരുടെ തീവ്രശ്രമം തുടരുകയുമാണ്.

അന്താരാഷ്ട്രവേദികളിൽ എന്നും ഇന്ത്യയുടെ എതിർപക്ഷത്താണ്‌ തുർക്കി നിലകൊണ്ടിരുന്നത് കശ്മീർ വിഷയത്തിൽ പ്രത്യേകിച്ചും. കാശ്മീർ വിഘടനവാദത്തിന് പാക്കിസ്ഥാന് പൂർണ്ണ പിന്തുണ നൽകിവന്ന തുർക്കി ഐക്യരാഷ്ട്രസഭയിലും ഈ നിലപാടാണ് അനുവർത്തിച്ചിരുന്നത്.

ആപത്തിൽ ആരെയും സഹായിക്കേണ്ടത് അത്യാവശ്യമാണ്. അത് സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരെയാകണം. തുർക്കിയെ സഹായിക്കാൻ അവർക്കൊപ്പം നിൽക്കുന്ന ലോകശക്തികളുണ്ട്.

ഇന്ത്യയെപ്പോലെ ഒരു വികസ്വര രാജ്യം ലാത്തൂരിൽ നടന്ന ഭൂകമ്പത്തിലും കേരളത്തിൽ നടന്ന രൂക്ഷമായ വെള്ളപ്പൊക്കത്തിലുമൊന്നും വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിച്ചിരുന്നില്ല എന്ന വസ്തുത നാം ഓർക്കേണ്ടതാണ്.

കേരളം വെള്ളപ്പൊക്കകെടുതികളിൽ വലഞ്ഞപ്പോൾ സഹായിക്കാൻ ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം മുന്നോട്ടു വന്നിരുന്നു. അതുപോലെ നമ്മുടെ യുവാക്കൾക്ക് തൊഴിൽ നൽകുന്ന കാര്യത്തിലും ഗൾഫ് എന്നും മുൻപ ന്തിയിലാണ്. ഇതിലൊന്നും നമ്മൾ ഇന്നുവരെ തുർക്കിയെ എവിടെയും കണ്ടിട്ടില്ല.

ഇന്ത്യയെ ശത്രുരാജ്യത്തെപ്പോലെയാണ് തുർക്കി കണക്കാക്കിപ്പോരുന്നത്. അവിടെ തൊഴിൽ ലഭിക്കുന്നതും യൂറോപ്യൻ രാജ്യക്കാർക്കാണ്. ഭൂകമ്പക്കെടുതി ഉണ്ടായപ്പോൾ ഇന്ത്യയാണ്‌ ആദ്യം തുർക്കിയിൽ രക്ഷാപ്രവർത്തനങ്ങളുമായി മെഡിക്കൽ സംഘത്തോടൊപ്പം എത്തിയത്.

തുർക്കിയെ സഹായിക്കാൻ സമ്പന്നരായ നാറ്റോ സഖ്യവും യൂറോപ്യൻ രാജ്യങ്ങളും സദാ ഒപ്പമുള്ളപ്പോൾ കേരളം എന്തിനാണ് അവർക്ക് 10 കോടി നൽകിയത് എന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കേണ്ടത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത് ചെയ്തിട്ടില്ല. സാധാരണയായി രാജ്യങ്ങളാണ് ഇതുപോലെ മറ്റൊരു രാജ്യത്തെ സാമ്പത്തികമായി സഹായിക്കുന്നത്.

മാസാമാസം കടമെടുത്ത് ദൈനംദിന കാര്യങ്ങൾ നടത്തുന്ന കടക്കെണിയിലായ കേരളം പോലൊരു സംസ്ഥാനം, തുർക്കിയെപ്പോലെ സാമ്പത്തിക പരാധീനത ഒട്ടുമില്ലാത്ത പുനർനിർമ്മാണ പ്രവർത്തനങ്ങൾ സ്വന്തം നിലയിൽ നടത്താൻ പ്രാപ്തിയുള്ള ഒരു സമ്പന്ന രാജ്യത്തെ സഹായിച്ചത് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

കാശ്മീർ വിഘടനവാദികളെ എന്നും സഹായിച്ചുപോരുന്ന തുർക്കിക്ക് കേരളം നൽകിയ ഈ 10 കോടി രൂപ, നാളെ കശ്മീർ തീവ്രവാദികളുടെ കയ്യിൽ എത്തിച്ചേരില്ലെന്നാരുകണ്ടു ? കാരണം തുർക്കിയെ സംബന്ധിച്ചിടത്തോളം ഈ തുക അവർക്ക് ഒരു വിഷയമേയല്ല എന്നതുതന്നെ.

Advertisment