Advertisment

വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സ്: ഒരു രാജ്യത്തിന്റെ സന്തോഷം അളക്കുന്നതെങ്ങനെയാണ് ?

New Update

publive-image

Advertisment

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഏതാണെന്ന് നമുക്കറിയാം -- ഫിൻലാൻഡ്. ഇത് എങ്ങനെ അളക്കാൻ കഴിഞ്ഞുവെന്ന് നമുക്ക് തോന്നാം ? ഒരു രാജ്യത്തിന്റെ സന്തോഷം ഏതു തരത്തിലാണ് അളക്കാൻ കഴിയുക ? പൊതുജന വികാരം എങ്ങനെ അളക്കാൻ കഴിയും? അതും ഒരു രാജ്യത്തെ മുഴുവൻ ജനതയുടെയും ?

എല്ലാ വർഷവും മാർച്ച് 20 നാണ് ലോക സന്തോഷ ദിനം ( World Happiness Day ) ആഘോഷിക്കുന്നത്. ഈ ദിവസം ഏത് രാജ്യത്തുള്ള ആളുകൾ എത്രത്തോളം സന്തോഷവാന്മാരാണെന്ന ഒരു റിപ്പോർട്ട് യുഎൻ പുറത്തിറക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെയും റാങ്ക് ചെയ്യുന്നത്. കഴിഞ്ഞ പത്തുവർഷമായി ഇത് തുടരുന്നു.

'വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ വാർ ഷിക റിപ്പോർട്ട് യുഎൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് ആണ് പുറത്തിറക്കുക.

സാമൂഹികവും സാമ്പത്തികവുമായ നിരവധി വശങ്ങളെ അളവുമാനദണ്ഡമാക്കി , ദേശീയവും അന്തർദേശീയവുമായ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് വഴി ലോകത്തെ വിവിധ രാജ്യങ്ങളുടെ സന്തോഷം അളക്കുന്നത്. സന്തോഷ സൂചികയിൽ രാജ്യങ്ങളുടെ സന്തോഷത്തെ 0 മുതൽ 10 വരെയുള്ള സ്കെയിലിൽ റാങ്ക് ചെയ്യപ്പെടുന്നു.

7.8 സ്‌കോറുമായി ഫിൻലൻഡ് തുടർച്ചയായ ആറാം വർഷവും റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഡെന്മാർക്കും ഐസ്‌ലൻഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഇസ്രായേൽ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, സ്വിറ്റ്‌സർലൻഡ്, ലക്‌സംബർഗ്, ന്യൂസിലാൻഡ് എന്നിവയാണ് ആദ്യ 10 പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.

137 രാജ്യങ്ങളിൽ ഏറ്റവും താഴെയാണ് അഫ്ഗാനിസ്ഥാൻ,അതായത് റിപ്പോർട്ട് പ്രകാരം ഏറ്റവും അസന്തുഷ്ടമായ രാജ്യം.

ഇതിനുപുറമെ, ലെബനൻ, സിംബാബ്‌വെ, ഡെമോക്രാറ്റിക് റിപ്പബ്ലി ക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളും താഴ്ന്ന റാങ്കുകളിലുണ്ട്.

ഈ വർഷം ഇന്ത്യ 125-ാം സ്ഥാനത്താണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇന്ത്യയുടെ റാങ്കിംഗിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും പട്ടികയിൽ നേപ്പാൾ, ചൈന, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യയുടെ ഹാപ്പിനെസ്സ് നിലവാരം.കടുത്ത യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന റഷ്യയും യുക്രെയ്‌നും വരെ ഈ പട്ടികയിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. റഷ്യ 70-ാം സ്ഥാനത്തും ഉക്രൈൻ 92-ാം സ്ഥാനത്തുമാണ്.

ഒരു സർവേ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ലോക സന്തോഷ സൂചികയുടെ റാങ്കിംഗ് തീരുമാനിക്കുന്നത്. ഗാലപ്പ് വേഡ് പോളിംഗ് ഏജൻസിയാണ് ഈ സർവേ നടത്തുന്നത്.

ആദ്യമായി അവർ ഓരോ രാജ്യത്തുനിന്നും ആയിരം മുതൽ മൂവായിരം വരെ ആളുകളെ തിരഞ്ഞെടുക്കുന്നു, അതാണ് ആ രാജ്യത്തിന്റെ മോഡൽ. ഈ ആളുകളോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെ അടിസ്ഥാനമാക്കി, ആ രാജ്യത്തിന്റെ ഡാറ്റ തയ്യാറാക്കുന്നു.

ചോദ്യങ്ങൾക്ക് 0 മുതൽ 10 വരെയുള്ള സ്കെയിലിൽ ഉത്തരം നൽകണം. 0 എന്നാൽ മോശം എന്നും 10 എന്നാൽ മികച്ച അനുഭവം എന്നും അർത്ഥം.

ജിഡിപി,സൗജന്യസേവനം , സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, അഴിമതി ,മദ്ധ്യമസ്വാതന്ത്ര്യം തുടങ്ങിയവ ഉൾപ്പെടുന്ന ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചോദ്യങ്ങൾ.

ഈ സർവേയിൽ ചോദിക്കുന്ന ചോദ്യങ്ങളുടെ ചില ഉദാഹരണങ്ങൾ ഇപ്രകാരമാണ് -

നിങ്ങൾ പ്രശ്നത്തിൽ അകപ്പെട്ടപ്പോൾ നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലും നിങ്ങളെ സഹായിച്ചിട്ടുണ്ടോ? മറുപടി, നിങ്ങൾ ഇത് പൂജ്യം മുതൽ 10 വരെയുള്ള സ്കെയിലിൽ റേറ്റുചെയ്യണം.

സഹായത്തിനായി നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നിങ്ങൾ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് ഈ സ്കെയിൽ കാണിക്കുന്നു. റേറ്റിങ് 10 അർത്ഥമാക്കുന്നത് നിങ്ങൾ അവരെ 100% വിശ്വസിക്കുന്നു എന്നാണ്.

ജീവിതത്തിൽ ഇഷ്ടമുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നമ്മുടെ സന്തോഷത്തിൽ ഉൾപ്പെടുന്നു. തൊഴിൽ പോലെ, മതം പിന്തുടരാനുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം. അതുകൊണ്ടാണ് ജീവിതത്തിൽ എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ നിങ്ങൾ എത്രമാത്രം സന്തുഷ്ടനാണെന്ന് ഒറ്റ ചോദ്യം ചോദിക്കുന്നത്. ഇത് 0 മുതൽ 10 വരെയുള്ള സ്കെയിലിൽ റേറ്റുചെയ്യേണ്ടതുണ്ട്.

ഇതുകൂടാതെ, കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിങ്ങൾ ഏതെങ്കിലും ചാരിറ്റിക്ക് പണം നൽകിയിട്ടുണ്ടോ എന്നും ചോദിക്കുന്നു.

ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും ഉള്ള ഒരു വ്യക്തി മറ്റുള്ളവരെ സഹായിക്കാനും സംഭാവന നൽകാനും മുന്നോട്ട് വരുമെന്ന് കരുതപ്പെടുന്നു. ഇതാണ് ഈ സർവേയിലും ഇത്തരമൊരു ചോദ്യം ഉയരാൻ കാരണം.

അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ട്. നിങ്ങളുടെ സർക്കാരിൽ എത്ര അഴിമതി വ്യാപ്തമാണ്‌, വ്യവസായ - ബിസിനസ്സ് രംഗത്ത് എത്രത്തോളം അഴിമതിയുണ്ട്. കാരണം ഒരു രാജ്യത്തെ അഴിമതിയില്ലായ്മ ആ രാജ്യത്തിൻ്റെ അഭിവൃദ്ധിയെ സൂചിപ്പിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

അത്തരം ചോദ്യങ്ങളെല്ലാം ചോദിച്ച്, ഈ സർവേയിൽ നിന്ന് ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടിൽ ലോക ഹാപ്പിനെസ്സ് റാങ്കിംഗ് തീരുമാനിക്കുന്നത്.

2011 ജൂലൈയിൽ ഐക്യരാഷ്ട്രസഭ "സന്തോഷം: വികസനത്തി ലേക്കുള്ള സമഗ്ര സമീപനത്തിലേക്ക്" എന്ന ഒരു പുതിയ പ്രമേയം അംഗീകരിക്കുകയായിരുന്നു.

സാമൂഹികവും സാമ്പത്തികവുമായ വികസനത്തോടൊപ്പം ജനങ്ങളുടെ സന്തോഷത്തിനും ക്ഷേമത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഐക്യരഷ്ട്രസഭ എല്ലാ സർക്കാരുകളോടും നിർദ്ദേശിച്ചു.

2012 ഏപ്രിലിൽ, ഭൂട്ടാനിലെ റോയൽ ഗവൺമെന്റ് ലോകമെ മ്പാടുമുള്ള രാജ്യ പ്രതിനിധികളുടെ ഒരു യോഗം വിളിച്ചുകൂട്ടി, അതിൽ ജനങ്ങളുടെ സന്തോഷവും ക്ഷേമവും ഒരു സാമ്പത്തിക വശമായി കാണണമെന്ന് ചർച്ച ചെയ്യപ്പെടുകയും ഇതിനായി ഒരു കമ്മീഷനെ നിയോഗിക്കുന്നതിനുള്ള ശുപാർശ ഭൂട്ടാൻ പ്രധാനമന്ത്രി ജിഗ്മെ തിൻലി അംഗീകരിക്കുകയുമായിരുന്നു.

ഐക്യരാഷ്ട്രസഭയും സെക്രട്ടറി ജനറലും ഈ കമ്മീഷനുമായി സഹകരിച്ച് പ്രവർത്തിക്കുകയും ഭൂട്ടാൻ പ്രധാനമന്ത്രി ജിഗ്മെ തിൻലിയുടെയും സാമ്പത്തിക വിദഗ്ധൻ ജെഫ്രി ഡി സാക്സിന്റെയും അധ്യക്ഷതയിൽ ലോക സന്തോഷ ദിനത്തിന്റെ ആദ്യ റിപ്പോർട്ട് അങ്ങനെ പുറത്തിറങ്ങുകയും ചെയ്തു.

അതിനുശേഷം എല്ലാ വർഷവും ഐക്യരാഷ്ട്രസഭ തുടർച്ചയായി ഈ റിപ്പോർട്ട് പുറത്തിറക്കുകയും അതിന്റെ റാങ്കിംഗ് ലോകമാകെ ചർച്ചാവിഷയമാവുകയും ചെയ്യുക പതിവാണ്.

Advertisment