05
Monday June 2023
ലേഖനങ്ങൾ

ഒരിക്കൽ ഇന്ത്യയിൽ നിന്ന് വേരോടെ പിഴുതെറിയപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദം ഇന്ന് മറ്റൊരു രൂപത്തിൽ പഞ്ചാബിൽ എത്തിയിരിക്കുകയാണ്; ഐഎസ്‌ഐയുടെ പിന്തുണയോടെ ഖാലിസ്ഥാൻ വിഘടനവാദികൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ ശക്തി പ്രാപിക്കുന്നു ?

പ്രകാശ് നായര്‍ മേലില
Wednesday, March 22, 2023

ഖാലിസ്ഥാൻ തീവ്രവാദം ഒരിക്കൽക്കൂടി ശക്തിപ്രാപിക്കുകയാണ്. ആസ്‌ത്രേലിയ, ക്യാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ കുടിയേറ്റ ക്കാരായ സിഖ് മതസ്ഥർ, ഹിന്ദു ആരാധനാലയങ്ങൾക്കുനേരെ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. ഖാലിസ്ഥാൻ അനുകൂലിയായ അമൃത്പാൽ സിംഗ് പഞ്ചാബിൽ നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ഒളിവിൽ തുടരുകയാണ്. പഞ്ചാബിൽ ഒരു ചെറിയ വിഭാഗം ആളുകൾ ഇപ്പോഴും ഖാലിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവരാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ ഖാലിസ്ഥാൻവാദികൾ അതിക്രമിച്ചുകയറുകയും മുദ്രാവാക്യം മുഴക്കി അവിടുത്തെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ഖാലിസ്ഥാൻ പതാക അവിടെ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഈ വാർത്ത പുറം ലോകമറിഞ്ഞതോടെ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ഇന്ത്യയുടെ ദേശീയപതാകയുമേന്തി വലിയതോതിൽ ലണ്ടനിലേക്ക് കുതിച്ചു. അവർ ഇന്ത്യൻ ഹൈക്കമ്മീഷനുമുന്നിൽ പൂർണ്ണ പിന്തുണയുമായി നിലയുറപ്പിച്ചത് ഖാലിസ്ഥാൻ വിഘടന വാദികൾക്ക് കനത്ത തിരിച്ചടിയായി.

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐഎസ്‌ഐയുടെ പിന്തുണ യോടെ ലോകമെങ്ങും ഇന്ത്യക്കെതിരെ ഖാലി സ്ഥാൻ വിഘടനവാദികൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ അടുത്തിടെ ശക്തി പ്രാപിച്ചിട്ടുണ്ട്. ഒരിക്കൽ ഇന്ത്യയിൽ നിന്ന് വേരോടെ പിഴുതെറിയപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദം ഇന്ന് മറ്റൊരു രൂപത്തിൽ പഞ്ചാബിൽ എത്തിയിരിക്കുകയാണ്.

ക്യാനഡ, ആസ്‌ത്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലെ സമ്പന്നരായ സിഖ് മതസ്ഥരുടെയും ഐഎസ്‌ഐയുടെയും അവിശുദ്ധ കൂട്ടുകെട്ടിൽ ഈ വിഘടനവാദം അന്തർദേശീയതലത്തിൽ വ്യാപിക്കുകയാണ്.

ഇതിനിടെ അമൃത്പാൽ സിംഗിനെ ഇന്ത്യ വേട്ടയാടുന്നു എന്നാരോപിച്ച് നാളെ (22/03) വീണ്ടും ഇന്ത്യൻ ഹൈക്കമ്മിഷനിലേക്ക് മാർച്ച് നടത്തുമെന്ന ഖാലിസ്ഥാൻ തീവ്രവാദികളുടെ പ്രസ്‍താവന കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

More News

ഒഡീഷ ട്രെയിൻ ദുരന്തം വിതച്ച് ദിവസങ്ങൾക്ക് ശേഷം കർണാടകയിൽ റെയിൽവേ ട്രാക്കിൽ കല്ലിടുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിടികൂടി. 275 പേർ കൊല്ലപ്പെടുകയും 1,200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭയാനകമായ ഒഡീഷ ട്രെയിൻ അപകടത്തിന് ദിവസങ്ങൾക്ക് ശേഷം, കർണാടകയിലെ റെയിൽവേ ട്രാക്കിൽ ഒരു കുട്ടിയുടെ കല്ല് ഇടുന്ന വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുന്നത്. അരുൺ പുദൂർ എന്ന ട്വിറ്റർ ഉപയോക്താവ് പങ്കിട്ട വീഡിയോയിൽ, റെയിൽവേ ട്രാക്കിൽ നിരവധി വലിയ കല്ലുകൾ സ്ഥാപിച്ചതിന് പ്രായപൂർത്തിയാകാത്ത കുട്ടിയെ അധികൃതരായ രണ്ടുപേർ […]

അബുദാബി: എമിറേറ്റിലെ ഇലക്ട്രിക് കാറുകളുടെ പരിശോധനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ്. ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ADNOC ഡിസ്ട്രിബൂഷൻ കമ്പനിയുമായി സഹകരിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്. ADNOC വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ, മുറൂർ ഏരിയ, അൽ ഐൻ, അൽ ബതീനിലെ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് കാറുകൾക്കായുള്ള പ്രത്യേക വരികൾ ഏർപ്പെടുത്തിയത്. ഇനിമുതൽ ഇലക്ട്രിക് കാർ ഉടമകൾക്ക് ഈ പ്രത്യേക വരികൾ […]

കൊച്ചി: അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് ആരംഭിച്ച കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്‌ഫോമിലൂടെ ഈ വർഷം ആയിരം ദരിദ്രരെ സർക്കാർ പദ്ധതികളുമായി ബന്ധിപ്പിക്കും. ഇതിനായി 46 വനിതാ വോളണ്ടിയർമാർക്ക് ഫൗണ്ടേഷൻ പരിശീലനം നല്‍കും.  സാമൂഹ്യ പരിഗണനയുടെയും പൊതുതാൽപര്യത്തിന്‍റെയും ഇടപെടലുകളിലൂടെ വിഴിഞ്ഞത്ത് വ്യത്യസ്തമായ ഒരു മാതൃകയാണ് അദാനി ഫൗണ്ടേഷൻ അവതരിപ്പിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ കോവിഡ് മഹാമാരി കാലത്താണ് വിഴിഞ്ഞത്ത് കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യയിലൂടെ സർക്കാരിനും ദരിദ്രർക്കും ഇടയിൽ ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നു. അതുവഴി ആളുകൾക്ക് സർക്കാർ […]

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്ര​വാ​സി​ക​ളു​ടെ റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ൾ ഒ​രു വ​ർ​ഷ​മാ​യി പരിമിതപ്പെടുത്താൻ റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്മെ​ന്റ് നിർദേശം നൽകി. കുവൈറ്റിലെ ജ​ന​ സം​ഖ്യാ​പ​ര​മാ​യ അ​സ​ന്തു​ലി​താ​വ​സ്ഥ പരിഹരിക്കാനും അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണത്തിൽ നി​യ​ന്ത്രണം ഏർപ്പെടുത്തുന്നതിന്റെയും ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. പുതിയ നി​ർ​ദേ​ശം സംബന്ധിച്ച കാര്യങ്ങൾ പ​ഠി​ക്കുകയാണെന്നും ഉ​പ​ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ല്‍ അ​ല്‍ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​നും ജ​ന​സം​ഖ്യാ പു​നഃ​സ​ന്തു​ല​ന സ​മി​തി​ക്കും അന്തിമ റിപ്പോ​ര്‍ട്ടു​ക​ള്‍ സ​മ​ര്‍പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഒട്ടുമിക്ക റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ളും ഒ​രു […]

  കണ്ണൂർ: ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്ന് രാവിലെ മൂന്ന് മണിയോടെ കണ്ണൂരിലാണ് സംഭവം. കുറ്റ്യാടി സ്വ​ദേശി അൽത്താഫ്, കാഞ്ഞങ്ങാട് സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. എട്ടോളം കേസുകളിൽ പ്രതിയാണ് അൽത്താഫ്. കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് മരിച്ചത്. 39 വയസായിരുന്നു. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ജിന്റോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായാണ് ജിന്റോ ഇവിടെ എത്തിയത്. […]

കോഴിക്കോട്: വയോധികയെ പീഡിപ്പിച്ച് കൊന്നു. കോഴിക്കോട് ശാന്തി ന​ഗർ കോളനിയിലാണ് ദാരുണ സംഭവം. 74കാരിയാണ് പീഡനത്തിനു ഇരയായി മരിച്ചത്. സംഭവത്തിൽ അയൽവാസിയായ രാജൻ പിടിയിലായി. വടക സ്വദേശിയാണ് ഇയാൾ.

ഡബ്ലിൻ: അയർലണ്ടിലെ ‘മലയാളി ഇന്ത്യൻസ് (MIND)’ സംഘടിപ്പിച്ച പതിനഞ്ചാമത് മെഗാമേള ശ്രദ്ധേയമായി. ഡബ്ലിനിലെ അസ്‌ല സെന്ററിൽ ഫിങ്ങൾ മേയർ ഹോവർഡ് മഹോണി ടുമും മുഖ്യാതിഥിയായ സിനിമാതാരം ഹണി റോസും ചേർന്ന് വിളക്ക് തെളിച്ചു കൊണ്ടാണ് മെ​ഗാമേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. അയർലൻഡിലെ മന്ത്രിമാരായ ജാക്ക് ചേമ്പേഴ്സ്, തോമസ് ബൈർണെ എന്നിവർ മെഗാ മേളയുടെ മുഖ്യാതിഥികളായി. മലയാളികളുടെ ഈ ആഘോഷത്തിന് നെഞ്ചിലേറ്റിക്കൊണ്ട് നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് മലബാർ ഗോൾഡ് ഡയമണ്ട്സിനു വേണ്ടി യൂറോപ്പ്യൻ […]

പത്തനംതിട്ട: രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷിക്കാണ് മരിച്ചത്. സ്‌കൂളില്‍ പത്താംതരത്തില്‍ ഒപ്പംപഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനാണ് ആഷിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. വീടിനോട് ചേര്‍ന്ന മറ്റൊരു സ്ഥലത്ത് സ്‌കൂട്ടര്‍വെച്ച ശേഷം നടന്നാണ് ആഷിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന്, ജനലില്‍ മുട്ടിവിളിച്ചപ്പോള്‍ പുറത്തേക്കുവന്ന പെണ്‍കുട്ടിയുടെ മാതാവ് തന്നെ കണ്ടുവെന്ന് ഉറപ്പാക്കിയതോടെ […]

ബഹ്‌റൈനിൽ ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് തനത് മുദ്ര പതിപ്പിച്ച നാച്ചോ ഫുഡ്‌ പ്രോഡക്ടസ് ആദ്യമായി പ്രവാസലോകത്തു അവതരിപ്പിച്ച കർഷകശ്രീ-യുടെ സീസൺ II അവാർഡ് നിശ ജൂൺ 3-ന് നടത്തപെടുകയുണ്ടായി ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ മുഖ്യതിഥിയായിരുന്നു. മത്സരത്തിന്റെ ചീഫ് ജഡ്ജ്  മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം ചെയ്തു. ഐ സി ആർ എഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഐ എം എ സി ബഹ്‌റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, അവാർഡ് നിശയുടെ മുഖ്യ […]

error: Content is protected !!