Advertisment

മനം നിറയെ ഒരായിരം സ്വപ്‌നങ്ങൾ സ്വരുക്കൂട്ടിയ ആ ശലഭങ്ങൾ ഒടുവിൽ പറന്നകന്നു; അഭിലാഷങ്ങള്‍ നിറച്ചുവച്ച ആ ഡയറി ഇന്ന് ഒരു നോവാകുമ്പോള്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

മനം നിറയെ ഒരായിരം സ്വപ്‌നങ്ങൾ സ്വരുക്കൂട്ടിയ ആ ശലഭങ്ങൾ ഒടുവിൽ പറന്നകന്നു. മാർസിയ മൊഹമ്മദിയും ഹാജർ മൊഹമ്മദിയും തങ്ങളുടെ ഇടയിൽ കുറച്ചുകാലം കഴിയാൻ സ്വർഗ്ഗത്തുനിന്നുവന്ന മാലാഖാമാരായിരുന്നെന്നാണ് അവരുടെ അമ്മാവൻ സഹർ മോദാക്ക് ഗദ്ഗദത്തോടെ സ്മരിക്കുന്നത്. ഗ്രാമത്തിന്റെ പ്രിയങ്കരികളായിരുന്നു അവരിരുവരും. രണ്ടാളും അടുത്ത ബന്ധുക്കൾ. ഇരുവരുടെയും വീടു കളും അടുത്തടുത്തായിരുന്നതിനാൽ ഒരുമിച്ചായിരുന്നു അവരുടെ പകലുകളെല്ലാം.

ധാരാളം വായിക്കാനും യാത്രചെയ്യാനും കൊതിച്ചിരുന്ന ഇരുവരും ഭാവിയിൽ ആർക്കിടെക്ടുകളാകാനാണ്‌ ആഗ്രഹിച്ചിരുന്നത്. സദാ ചിരിച്ചുകളിച്ചും മുതിർന്ന വരെ അഭിവാദ്യം ചെയ്തും ഗ്രാമീണവീഥികളിലൂടെ പാറി പ്പറന്നിരുന്ന ആ 16 കാരികൾ ഇന്നവർക്കിടയിലില്ല. സ്വരുക്കൂട്ടിയ എല്ലാ സ്വപ്നങ്ങളും മോഹങ്ങളൂം ബാക്കിയാക്കി അവർ മറ്റേതോ ലോകത്തേക്ക് യാത്രയായി.

അഫ്‌ഗാനിസ്ഥാനിലെ കാബൂളിനടുത്ത കാജ് എഡ്യു ക്കേഷൻ കേന്ദ്രത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയില്‍ 2022 സെപ്റ്റബർ 30 നു നടത്തിയ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 16 കാരികളും ബന്ധുക്കളുമായ മർസിയമൊഹമ്മദിയും ഹാജർ മൊഹമ്മദിയുമുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനിലെ ഹസാര ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു കൊല്ലപ്പെട്ട മർസിയയും ഹാജ റുമുൾപ്പെടെയുള്ള എല്ലാവരും. മരണപ്പെട്ടവർ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു. അഫ്‌ഗാനിസ്ഥാനിലെ ഷിയാ - ഹസാര ന്യൂനപക്ഷങ്ങൾക്കും അവർ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നേരെ സുന്നി വിഭാഗ ക്കാരായ ഇസ്‍ലാമിക് സ്‌റ്റേറ്റും താലിബാനും തുടരാക്രമണങ്ങൾ നടത്തുക പതിവാണ്.

ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മർസിയ മൊഹമ്മദിയുടെ ഡയറിയിലെ വാക്കുകളാണ് ഇപ്പോൾ ലോകത്തിനുമുന്നിൽ കണ്ണുനീർ മുത്തുകളായി അടർന്നു വീഴുന്നത്..

publive-image

ജീവിതത്തിലെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അവൾ ഡയറിയിൽ ഒന്നൊന്നായി വിവരിച്ചിരുന്നു. അതിൽ പ്രശസ്തനായ ടർക്കിഷ്-ബ്രിട്ടീഷ് നോവലിസ്റ്റ് 'എലിഫ് ഷഫാക്കിനെ' കാണാനുള്ള അവളുടെ ആഗ്രഹമായിരുന്നു ഏറ്റവും മുകളിൽ. അദ്ദേഹത്തിൻ്റെ നോവലുകളുടെ ആരാധികമാരായിരുന്നു ഇരുവരും. പാരീസിലെ ഈ ഫൽ ടവർ കാണാനും ഒരു ഇറ്റാലിയൻ റെസ്റ്റോറന്റിൽ പിസ്സ കഴിക്കാനുമുള്ള അവളുടെ മോഹം ഡയറിയുടെ താളുകളിൽ ഇപ്പോഴും തുടിക്കുന്നു..

ഷഫാക്കിനെപ്പോലെ ഒരു നോവൽ എഴുതാനും മർ സിയ ആഗ്രഹിച്ചിരുന്നു. അഫഗാനിസ്ഥാൻ വിട്ട് യൂറോപ്പിൽ പോയി ആർക്കിടെക്റ്റ് പഠനം പൂർത്തിയാ ക്കാനുള്ള ഇരുവരുടെയും സ്വപ്നവും മാർസിയ ഡയറി യിൽ വെളിപ്പെടുത്തുന്നു.

താലിബാൻ ഭരണത്തിനുകീഴിൽ സ്ത്രീകൾക്ക് അനുവദനീയമല്ലാത്ത ബൈക്ക് റൈഡിംഗ് , ഗിത്താർ വായന, രാത്രി വൈകി പാർക്കിലൂടെ ഇരുവർക്കും ഒറ്റയ്ക്കുള്ള നടത്തം തുടങ്ങിയ ദൈനംദിന കാര്യങ്ങൾ മർസിയയുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

മർസിയയിലെ സർഗ്ഗാത്മകതയും ചിന്തകളിലെ ആഴ വും സ്വതന്ത്രയായി ലോകമെല്ലാം ചുറ്റിക്കാണാനുമുള്ള അവളുടെ അഭിലാഷങ്ങളും ഒക്കെ പൂർണ്ണമായും വെളിപ്പെടുത്തുന്നതാണ് ആ ഡയറിയിലെ വരികളോരോന്നും. മോൾ ഈ ചെറുപ്രായത്തിൽ ഇത്രയും പ്രതിഭാശാലിയായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് അമ്മാവൻ സഹർ മോദാക്ക് വിതുമ്പലോടെ വിവരിക്കുന്നത്.

മർസിയയുടെ കുറിപ്പുകൾ താലിബാൻ ഭരണത്തിനു കീഴിൽ ജീവിക്കാൻ വിധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങ ളുടെ ദൈന്യാവസ്ഥയും വെളിപ്പെടുത്തുന്നുണ്ട്. ഹസാര -ഷിയാ സമൂഹത്തോടുള്ള വിവേചനവും അവർക്കു നേരെയുണ്ടാകുന്ന നിരന്തര ചാവേർ ആക്രമണങ്ങളും മർസിയയെ ഭയവിഹ്വലയാക്കിയിരുന്നുവെന്ന് വ്യക്തം.

2021 ഓഗസ്റ്റ് 15-ന് - താലിബാൻ അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരം പിടിച്ചടക്കിയ ദിവസം - മാർസിയ ഡയറിയിൽ എഴുതി , "ആളുകൾ ഭയപ്പെടുന്നു. ഈ അവസ്ഥയിൽ ഞങ്ങൾക്ക് ഞെട്ടലും അവിശ്വാസവുമാണ്, പ്രത്യേകിച്ച് എന്നെപ്പോലുള്ള പെൺകുട്ടികൾക്ക്," സ്ത്രീകളുടെ മേലുള്ള താലിബാന്റെ നിയന്ത്രണങ്ങൾ മൂലം ഞങ്ങളുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഹനിക്കപ്പെടും എന്നുതന്നെയാണ് ഭയക്കുന്നത്."

ആ രാത്രിയിൽ അമേരിക്കൻ സൈന്യം കാബൂൾ സുരക്ഷിതമാക്കാൻ ശ്രമിച്ചപ്പോൾ, ഐ സ്റ്റിൽ ബിലീവ് എന്ന അമേരിക്കൻ സിനിമ കണ്ട് മർസിയയും ഹാജറും തങ്ങൾക്ക് ചുറ്റുമുള്ള അരാജകത്വത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയായിരുന്നു. അന്നു രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ്, മർസിയ തന്റെ ഡയറിയിൽ എഴുതി, "ഒരു പാഴ് ദിനം "

publive-image

ഓഗസ്റ്റ് 23-ന്, താലിബാൻ ഭരണത്തിൻ കീഴിലുള്ള തന്റെ ആദ്യ അനുഭവം അവൾ ഡയറിയിൽ വിവരിച്ചു: "താലിബാൻ വന്നതിന് ശേഷം ആദ്യമായി പുറത്തി റങ്ങി. വല്ലാത്ത ഭയമായിരുന്നു, എനിക്ക് വളരെ അരക്ഷിതാവസ്ഥയും തോന്നി. ഞാൻ എലിഫ് ഷഫാക്കിന്റെ ആർക്കിടെക്റ്റ്സ് അപ്രന്റീസ് വാങ്ങി, ഇന്ന് ഞാൻ ഒരിക്കൽക്കൂടി മനസ്സിലാക്കി, എനിക്ക് പുസ്തകങ്ങളെയും ലൈബ്രറികളെയും എത്രമാത്രം ഇഷ്ടമാണെന്ന്. പുസ്തകങ്ങൾ വായിക്കുന്ന ആളുകളുടെ മുഖത്തെ സന്തോഷം കാണുന്നത് അതിലേറെ ഇഷ്ടമാണ്."

അടുത്ത ദിവസം, അവൾ എഴുതി, "വിരസമായ ഒരു ദിനം കൂടി ... എനിക്ക് ചില പേടി സ്വപ്നങ്ങൾ ഉണ്ടാ യിരുന്നു, കൃത്യമായി ഓർമ്മയില്ല, പക്ഷേ ഞാൻ രാത്രി ഉറക്കത്തിൽ കരയുകയായിരുന്നു, ഞാൻ നില വിളിച്ചു. ഞെട്ടി ഉണർന്നപ്പോൾ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ഒരു മൂലയിൽ പോയി കരഞ്ഞു, വല്ലാത്ത സുഖം തോന്നി. മനസ്സ് കലുഷിതമാണ്..."

ആദ്യ പരിശീലന പരീക്ഷയിൽ മർസിയയും ഹാജറും യഥാക്രമം 100-ൽ 50 ഉം 51 ഉം ശതമാനം മാർക്ക് നേടി. അന്നത്തെ ഡയറിക്കുറിപ്പിൽ, സ്‌കോറിൽ താൻ തൃപ്തയല്ലെന്നും ലക്‌ഷ്യം ഇനിയും ഉയരങ്ങളാണെന്നും അവൾ രേഖപ്പെടുത്തിയിരുന്നു. സ്‌കോർ 82 % ലഭിച്ച ദിവസം അവർ ഡയറിയിൽ കുറിച്ചു "വാ, ബ്രാവോ മാർസിയ!"

"വീട്ടിൽ വൈദ്യുതി ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഒഴികഴിവുകളൊന്നുമില്ല, എനിക്ക് എന്റെ പഠനം തുടരേ ണ്ടതുണ്ട്. ഞാൻ ശക്തയാണെന്ന് സ്വയം തെളിയിക്കും, ഉറപ്പായും എൻ്റെ ലക്ഷ്യം നേടുകതന്നെ ചെയ്യും " അതിനു താഴെ മാർസിയ ഇംഗ്ലീഷിൽ എഴുതി: "Marzia can do it. I believe her from the bottom of my heart."

മർസിയ ആയിരുന്നു ഹാജറിന്റെയും പ്രേരണാസ്രോ തസ്സ്. മർസിയയെ എല്ലാ നിലയിലും പിന്തുടരാൻ ഹാജറിന് ഒരു വിമുഖതയുമില്ലായിരുന്നു.

publive-image

എന്നാൽ വിധി അവർക്കായി മറ്റൊന്നാണ് കരുതിവച്ചത്. ഒക്കെ അപ്രതീക്ഷിതമായിരുന്നു. താലിബാൻ ഭരണ മേറ്റതുമുതൽ ഭീതിയുടെ നിഴലിലായിരുന്ന കേന്ദ്രത്തി ലേക്ക് 2022 സെപ്റ്റബർ 30 നു രാവിലെ ഇരച്ചുകയറിയ ചാവേർ, മാർസിയ - ഹാജർ എന്നിവരുൾപ്പെടെ 53 നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവനാണ് അപഹരിച്ചത്.

2018 ലും മാവൂദ് അക്കാദമി എന്നറിയപ്പെട്ടിരുന്ന കാജ് എഡ്യൂക്കേഷൻ കേന്ദ്രത്തിനുനേരേ ചാവേർ ആക്രമണം നടന്നതാണ്.അന്ന് 40 പേർ കൊല്ലപ്പെടുകയും 67 പേർക്ക് പരുക്കേ ൽക്കുകയും ചെയ്തിരുന്നു. പിന്നീട് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.

ഒരു നാടിനെയൊന്നാകെ തീരാദുഖത്തിലാക്കി ഒരായി രം സ്വപ്നങ്ങളും ആശകളും മനസ്സിൽ ബാക്കിയാക്കി ആ ഇണക്കിളികൾ 16 മത്തെ വയസ്സിൽ ഈ ലോകം ഉപേക്ഷിച്ചു മടങ്ങി. വംശീയതയും, വർഗീയതയും, മത തീവ്രവാദവും, യുദ്ധവും, വിവേചനവും , ശത്രുതയും, ലിംഗവിവേചനവുമില്ലാത്ത ഒരു ലോകത്ത് അവർ സസുഖം വാഴട്ടെ..

ഒരു കാര്യം കൂടി വ്യക്തമാക്കാതെ ഈ കുറിപ്പ് പൂർണ്ണമാകില്ല....അതായത്..

അഫ്ഗാനിസ്ഥാനിലെ ഹസാര - ഷിയാ വിഭാഗങ്ങൾ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും തുല്യമായ വിദ്യാഭ്യാസം നൽകുന്ന വിഷയത്തിൽ വളരെ മുന്നിലാണ്. അവരുടേതായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടെയുണ്ട്. ഇതാണ് ഇവർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടാനുള്ള പ്രധാന കാരണങ്ങൾ. കഴിഞ്ഞ 20 വർഷങ്ങളായി അവരുടെ സ്‌കൂളുകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, ആശുപത്രി കൾ, വിവാഹ ചടങ്ങുകൾ, മറ്റ് സാമൂഹിക സമ്മേളനങ്ങൾ ഒക്കെ ആക്രമിക്കപ്പെടുന്നു. ഒരു സർക്കാരും ഇതി ലെ പ്രതികളെ ഇന്നുവരെ പിടികൂടിയിട്ടുമില്ല. താലിബാൻ ഭരണമേറ്റെടുത്ത ശേഷം ഇതുവരെ ഈ വിഭാഗങ്ങ ൾക്കുനേരെനടന്ന 16 ആക്രമണങ്ങളിൽ 700 ൽപ്പരം ആളുകളാണ് കൊല്ലപ്പെട്ടത്.

ഇവിടെ മർസിയയുടെ അമ്മാവൻ സഹർ മോദാക്കിന്റെ വാക്കുകൾ ശ്രദ്ധേയമാണ്.. " അഫ്ഗാനിസ്ഥാനിൽ അക്രമം അവസാനിപ്പിക്കാനുള്ള ഏക മാർഗം വിദ്യാഭ്യാസത്തിലൂടെയാണെന്ന് ഞാൻ ശരിക്കും വിശ്വസി ക്കുന്നു,” അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് ഐക്യദാർ ഢ്യത്തിന്റെ സന്ദേശവും ഷഫാക്ക് പങ്കുവെച്ചു. "അഫ്ഗാനിസ്ഥാനിലെ അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി പോരാടുന്ന സ്ത്രീകളോടും പെൺകുട്ടികളോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്. അവരുടെ ധീരതയിൽ എനിക്കഭിമാനമുണ്ട് , ഒരിക്കലും നിങ്ങൾ ഒറ്റയ്ക്കല്ല." അദ്ദേഹം കൂട്ടിച്ചേർത്തു...

പ്രകാശ് നായര്‍ മേലില

Advertisment