/sathyam/media/post_attachments/awe5mqTphZuNDnrfDgXR.jpg)
ചൈനയിലെ പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ദിവസേന ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം വ്യത്യസ്ത നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്.
2021 മുതൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ രാത്രി 9:20ന് മുമ്പും മിഡിൽ സ്കൂൾ വിദ്യാർത്ഥികൾ 10 മണിക്ക് മുമ്പും ഹൈസ്കൂൾ വിദ്യാർത്ഥികൾ 11 മണിക്ക് മുമ്പും ഉറങ്ങാൻ പോകണമെന്ന് മന്ത്രാലയം മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇത് മാതാപിതാക്കൾക്കുകൂടിയുള്ള മാർഗ്ഗനിർദ്ദേശവുമായിരുന്നു
സ്‌കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ , പ്രൈമറി സ്‌കൂൾ ക്ലാസുകൾ രാവിലെ 8.20നും സെക്കൻഡറി സ്‌കൂൾ ക്ലാസുകൾ എട്ടിനു ശേഷവും ആരംഭിക്കണം. പഠനത്തിന് നിശ്ചയിച്ച സമയത്തേക്കാൾ നേരത്തെ സ്കൂളിൽ വരാൻ സ്കൂളുകൾ വിദ്യാർത്ഥികളോട് ആവശ്യപ്പെടരുത്, വിദ്യാർത്ഥികൾക്ക് ഒരു നിശ്ചിത സമയം ഉറക്ക സമയം ഉറപ്പാക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
സ്‌കൂളുകൾ ഗൃഹപാഠത്തിന്റെ അളവ് പരിമിതപ്പെടുത്തണം, അതുപോലെ പ്രൈമറി സ്‌കൂൾ വിദ്യാർ ത്ഥി കൾക്ക് എഴുതിയ എല്ലാ ഗൃഹപാഠങ്ങളും സ്‌കൂളിൽ തന്നെ പൂർത്തിയാക്കാനും സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് കാമ്പസിൽ തന്നെ പൂർത്തിയാക്കാനും കഴിയേണ്ടതാണ്.
“വിദ്യാർത്ഥികൾക്ക് മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗൃഹപാഠം, സ്‌കൂളിന് ശേഷമുള്ള ട്യൂട്ടറിംഗ് കോഴ്‌സുകൾ, ഓൺലൈൻ ഗെയിമുകൾ, കോച്ചിംഗുകൾ എന്നിവയ്‌ക്കൊന്നും അമിത പ്രാധാന്യം നൽകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
ചൈനയിലെ സ്‌കൂളുകളിൽ പ്രൈമറി വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കി നുശേഷം ഒരു മണിക്കൂർ ക്ലാസ്സിൽത്തന്നെ ഉറക്കം നിർബന്ധമാണ്. അതിനനുസൃതമായ കസേരകളാണ് അവർക്കായി തയ്യറാക്കിയിരിക്കുന്നത്.
കുറഞ്ഞുവരുന്ന ജനസംഖ്യയും ഒരു കുട്ടി ഒരു കുടുംബത്തിന് എന്ന പോളിസിയും മൂലം കുഞ്ഞുങ്ങളെ കൂടു തൽ സ്നേഹിക്കാനും കരുതലോടെ പ്രാപ്തരാക്കുവാനും ചൈനീസ് ഭരണകൂടത്തെ പ്രേരിപ്പിച്ചിരിക്കുന്നു.One Child പോളിസിയിൽ നിന്നും ചൈന പിന്മാറിയെങ്കിലും അതിൽ ഭൂരിഭാഗം ജനങ്ങളുടെയും മാനസികമായ മാറ്റം ഇനിയും ഉണ്ടായിട്ടില്ല.