ലെന കിടിലന്‍ ഗെറ്റപ്പില്‍ എത്തുന്ന ചിത്രം 'ആര്‍ട്ടിക്കിള്‍ 21'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും നിര്‍മിച്ച് ലെനിന്‍ ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
/sathyam/media/post_attachments/A7NSu46A8J1mAcsdiAn3.jpg)
ലെനയെ കൂടാതെ ജോജു ജോര്‍ജ്ജ്, അജു വര്‍ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
നിരവധി താരങ്ങള്‍ ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പുറത്തിറക്കിയത്. ഇതോടെ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. നടന്മാരായ പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍പോളി, ആന്റണി വര്‍ഗ്ഗീസ്, അജു വര്‍ഗ്ഗീസ്, സുധി കോപ്പ, സുരാജ് വെഞ്ഞാറമ്മൂട്, ജോജു ജോര്‍ജ്ജ്, ടൊവിനോ തോമസ്, ബിനീഷ് കൊടിയേരി എന്നിവരും സംവിധായകരായ രഞ്ജിത്ത്, ലാല്‍ ജോസ്, അമല്‍ നീരദ്, മധു സി നാരായണന്‍, അനില്‍ രാധാകൃഷ്ണ മേനോന്‍ എന്നിവരും നടിമാരായ ഐശ്വര്യ ലക്ഷ്മി, ലിയോണ ലിഷോയ്, നിരഞ്ജന അനൂപ്, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് സോഷ്യല്‍മീഡിയയില്‍ പുറത്തിറക്കിയത്.
സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അഷ്‌കര്‍ ആണ്. ഗോപിസുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയുമാണ് കൈകാര്യം ചെയ്യുന്നത്. സിനിമയുടെ കലാസംവിധാനം അരുണ്‍ പി അര്‍ജ്ജുന്‍ നിര്‍വ്വഹിച്ചിരിക്കുന്നു.
മേക്കപ്പ് റഷീദ് അഹമ്മദാണ്. വസ്ത്രാലങ്കാരം പ്രസാദ് ആനക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശശി പൊതുവാള്‍, പി.ആര്‍.ഒ - എ.എസ് ദിനേഷ്, സ്റ്റില്‍സ് - സുമിത് രാജ്, ചീഫ് അസ്സോസിയേറ്റ് - ലിദേഷ് ദേവസി,അസോസിയേറ്റ്- ഇംതിയാസ് അബൂബക്കര്‍ തുടങ്ങിയവരാണ്.