സ്റ്റേപ്പിൾ പിന്നുകൾ കൊണ്ട് ധനുഷിന്റെ മുഖമൊരുക്കി റെക്കോർഡ് നേടി കലാകാരൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

സീവാഗ വാലുതി എന്ന കലാകാരൻ തമിഴ് സിനിമാ പ്രേമികൾക്ക് സുപരിചിതനാണ്. കാരണം, ചിത്രകലയിലെ തന്റെ വൈഭവം വ്യത്യസ്ത രീതിയിലൂടെ അവതരിപ്പിച്ച് ഒട്ടേറെത്തവണ ഇദ്ദേഹം തമിഴ് സിനിമാ പ്രേമികളുടെ ഇടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കമൽഹാസ്സന്റെ ഛായാചിത്രം 3,072 കപ്പുകളും 13,000 ആണികളും ഉപയോഗിച്ച് ഒരു ത്രീഡി സ്ട്രിംഗ് ആർട്ട് ചിത്രമാക്കി ഒരുക്കിയാണ് സീവാഗ വാലുതി കൈയടി നേടിയത്.

Advertisment

ഇപ്പോഴിതാ, ധനുഷിന്റെ ചിത്രവുമായി എത്തിയിരിക്കുകയാണ് ഈ അത്ഭുത കലാകാരൻ. ഇത്തവണ അധികമാരും പരീക്ഷിക്കാത്ത സ്റ്റാപ്ലറിനുള്ളിലെ സ്റ്റേപ്പിൾ പിന്നുകൾ ഉപയോഗിച്ചാണ് അദ്ദേഹം ധനുഷിന്റെ ചിത്രം ഒരുക്കിയിരിക്കുന്നത്. കർണൻ എന്ന സിനിമ കണ്ടപ്പോൾ മുതൽ വേറിട്ട രീതിയിൽ ധനുഷിനായി എന്തെങ്കിലും ഒരുക്കണം എന്ന്ക രുതിയിരുന്നതായി അദ്ദേഹം പറയുന്നു.

ഈ ചിത്രത്തിലൂടെ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിലും സീവാഗ വാലുതി ഇടംനേടിക്കഴിഞ്ഞു. കർണന്റെ നിർമ്മാതാവായ കലൈപുലി താനു ആണ് ഈ വേറിട്ട ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിലുടെ ദേശീയ ശ്രദ്ധനേടുകയാണ് സീവാഗ വാലുതി.

life style
Advertisment