പരിമിതികളോട് പോരാടി ജയിച്ച സിഷ്ണ ആനന്ദിന് പിന്തുണയുമായി മമ്മൂട്ടി; സിഷ്ണയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘കണ്മണി’ എന്ന നോവലിന്റെ പ്രകാശന വീഡിയോ പങ്കുവച്ചാണ് മമ്മൂട്ടി പിന്തുണ നൽകിയത്

New Update

publive-image

Advertisment

പരിമിതികളോട് പോരാടി ജയിച്ച സിഷ്ണ ആനന്ദിന് പിന്തുണയുമായി മമ്മൂട്ടി. സിഷ്ണയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവലിന്റെ പ്രകാശന വീഡിയോ പങ്കുവച്ചാണ് മമ്മൂട്ടി പിന്തുണ നൽകിയത്.‘കണ്മണി’ എന്നാണ് നോവലിന് പേര് നൽകിയിരിക്കുന്നത്.

സഞ്ജയ് അമ്പലപ്പറമ്പത്താണ് നോവൽ ഏഴുതിയിരിക്കുന്നത്. നടിയും നർത്തകിയുമായ അഞ്ചു അരവിന്ദാണ് നോവൽ പ്രകാശനം ചെയ്തിരിക്കുന്നത്. ഇതിന്റെ വീഡിയോയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.

“കാഴ്ചയും കേൾവിയും സംസാരശേഷിയും ഇല്ലാത്ത ഒരു കുട്ടിയ്ക്ക് നൃത്തം ചെയ്യാനാവുമെങ്കിൽ ജീവിതത്തിലെ ഏത് പരീക്ഷണങ്ങളെയും നേരിടാൻ നമുക്ക് സാധിക്കുമെന്ന് പറയാതെ പറയുകയാണ് കൺമണി എന്ന നോവൽ.

ജനനം മുതൽ അതികഠിനമായ പരീക്ഷണങ്ങളെയും വേദനകളെയും നേരിട്ട് മുന്നേറിയ സിഷ്ണ ആനന്ദിൻ്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ കൺമണി ഇപ്പോൾ ആമസോണിൽ ൽ ലഭ്യമാണ്. ഈ പുസ്തകത്തിന്റെ റോയലിറ്റി സിഷ്ണയ്ക്ക് ലഭിക്കുമെന്നത് മറ്റൊരു സവിശേഷതയാണ്.” എന്ന് കുറിച്ചുകൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചത്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. നോവൽ വാങ്ങുമെന്ന് പറയുന്നതിനൊപ്പം മമ്മൂട്ടിയുടെ നല്ല മനസിനെ അഭിനന്ദിച്ച് കൊണ്ടും നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

life style
Advertisment