പുതിയ മേക്കോവറില്‍ തിളങ്ങി മാമുക്കോയ; പിറന്നാള്‍ സമ്മാനമായി 'ജനാസ' യുടെ ട്രെയിലർ

author-image
ഫിലിം ഡസ്ക്
New Update

publive-image

നടൻ മാമുക്കോയ പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വചിത്രം 'ജനാസ'യുടെ ട്രെയിലർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രമായാണ് മാമുക്കോയ എത്തുന്നത്.

Advertisment

സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍, ആമിര്‍ഷ മുഹമ്മദ്, ഷാജി കല്‍പ്പറ്റ, മാരാര്‍ മംഗലത്ത്, സിന്‍സി, മയൂഖ, മെഹ്രിന്‍, നിവേദ് സൈലേഷ്, റാമിന്‍ മുഹമ്മദ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

എല്‍. ബി. എന്റര്‍ടൈന്‍മെന്റ്‌സിനൊപ്പം ഡ്രീം മേക്കേഴ്സ് ക്ലബ്ബിന്റെ ബാനറില്‍ കിരണ്‍ കാബ്രത്ത്, സജിന്‍ വെന്നര്‍വീട്ടില്‍, റിയാസ് വയനാട്, ഘനശ്യാം, സിജില്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇബിലീസ്, കള തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഡോണ്‍ വിന്‍സെന്റാണ് സംഗീത സംവിധായകന്‍. എഡിറ്റിംഗും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് ഘനശ്യാമാണ്.

cinema
Advertisment