'സൈക്കിളിങ്ങാണ് ആരോഗ്യത്തിന് നല്ലത്': പെട്രോൾ വിലയെ ട്രോളി സണ്ണി ലിയോൺ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്നിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. ഇതിനകം സോഷ്യൽമീഡിയയിലടക്കം നിരവധിയാളുകള്‍ ഇന്ധന വിലക്കയറ്റത്തെ ട്രോളിയിട്ടുണ്ട്, പ്രതിഷേധമറിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ സൈക്കിളുമായുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് ഗ്ലാമർ താരം സണ്ണി ലിയോണും പെട്രോള്‍ വിലക്കയറ്റത്തെ ട്രോളിയിരിക്കുകയാണ്.

ഒരു വെള്ള നിറത്തിലുള്ള സൈക്കിളിനരികെ ചുവന്ന ഔട്ട്ഫിറ്റുമിട്ട് നിൽക്കുന്ന ചിത്രങ്ങളാണ് സണ്ണി പങ്കുവെച്ചിരിക്കുന്നത്. ഇന്ധനവില നൂറ് കടനിന്നിരിക്കുന്നതിനാൽ സൈക്കിളിംഗ്‌ ചെയ്യുന്നതാണ് നിങ്ങള്‍ക്ക് ആരോഗ്യത്തിനും നല്ലതെന്ന് താരം ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പിന്‍റേയും സൈക്കിളിന്‍റേയും ഇമോജിയും കുറിപ്പിനൊപ്പം സണ്ണി ചേർത്തിട്ടുണ്ട്.

പോസ്റ്റിന് താഴെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവർ സോഷ്യൽമീഡിയയിൽ കമന്‍റുമായി എത്തിയിട്ടുണ്ട്. ഇഡി ഉടൻ വീട്ടിലെത്തിക്കോളും, ഒടുവിൽ സണ്ണി വരെ ട്രോളി, അറസ്റ്റ് വേണ്ട ഒന്ന് പേടിപ്പിച്ചാൽ മതി തുടങ്ങിയ കമന്‍റുകളുമായി പലരും എത്തിയിട്ടുമുണ്ട്. രാജ്യത്ത് പലയിടത്തും നൂറ് കടന്ന് 102.54 രൂപയിലെത്തിയിട്ടുണ്ട് പെട്രോള്‍ വില, ഡീസല്‍ 96.21 രൂപയിലെത്തിയിട്ടുമുണ്ട്.

bollywood cinema
Advertisment