New Update
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തമിഴ്താരം സൂര്യയുടെ പിറന്നാൾ ആഘോഷങ്ങൾ നടന്നത്. പിറന്നാളിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ താരത്തിന്റെ ആരാധകർ ആഘോഷ പരിപാടികൾ തുടങ്ങി കഴിഞ്ഞിരുന്നു. നിരവധി പേരാണ് സൂര്യയ്ക്ക് വ്യത്യസ്തമായ രീതിയിൽ ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്.
ഈ അവസരത്തിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. ഇങ്ങ് തലസ്ഥാന നഗരിയിലെ ചെങ്കല്‍ച്ചൂള അഥവ രാജാജി നഗറിലെ ഒരു കൂട്ടം കുട്ടികൾ ചെയ്ത ബർത്ത് ഡേ സ്പെഷ്യല്‍ വീഡിയോ. സൂര്യ നായകനായ ‘അയൻ’ സിനിമയിൽ നിന്നുള്ള ഗാനം അതുപോലെ തന്നെ പുനരാവിഷ്കരിക്കുകയാണ് വീഡിയോയിൽ ചെയ്തിരിക്കുന്നത്.
എന്നാൽ, നേരത്തെ ഈ സംഘം തന്നെ ‘അയനി’ലെ ഒരു സംഘടനരംഗം പുനരാവിഷ്ക്കരിച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ ഈ വീഡിയോ സൂര്യയും ഷെയർ ചെയ്തിരിക്കുകയാണ്.‘സൂര്യ ഫാൻസ് ക്ലബ് കേരള’ യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് സൂര്യ ഷെയർ ചെയ്തിരിക്കുന്നത്. “ഇത് ഇഷ്ടമായി.. ഗംഭീരം.. സുരക്ഷിതരായി ഇരിക്കൂ” എന്ന് കുറിച്ചാണ് സൂര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.