മാതൃകയായ് കൃഷിമന്ത്രി;അനാവശ്യ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന് പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കി

New Update

publive-image

തിരുവനന്തപുരം:കൃഷിമന്ത്രി പി.പ്രസാദ് പങ്കെടുക്കുന്ന കൃഷിവകുപ്പുമായി ബന്ധപ്പെട്ട പരിപാടികളിൽ പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കാൻ നിർദേശം. സ്ഥലത്തെ മുതിർന്ന കർഷകനെ നിർബന്ധമായും വേദിയിൽ ഇരുത്തുകയും വേണം. മന്ത്രിയുടെ നിർദേശപ്രകാരം അഡീഷണൽ സെക്രട്ടറി എസ്. സാബിർ ഹുസൈനാണ് ഉത്തരവിറക്കിയത്.

Advertisment

അനാവശ്യച്ചെലവും പ്ലാസ്റ്റിക് ഉപയോഗവും കുറക്കുന്നതിന്റെ ഭാഗമായാണ് പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കിയത്. കർഷകർക്ക് വേണ്ടി നടത്തുന്ന പരിപാടികളിൽ അവരുടെ സാനിധ്യമില്ലങ്കിൽ അതിനർത്ഥമില്ലാതാകും എന്നും മന്ത്രി കൂട്ടിച്ചർത്തു.

ഇപ്പോൾ കൃഷിച്ചെയ്യാത്തതായി തന്നെ ആരുമില്ല. എന്നാൽ കൃഷിയിലൂടെ ജീവിക്കുന്ന സമൂഹത്തിൽ അറിയപ്പെടുന്ന കർഷകനെ വേദിയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവിശ്യമാണ്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂച്ചെണ്ട് വലിയ വിപത്താണ് ഭാവി ലോകത്തിന് സമ്മാനിക്കുന്നത്. ഓരോ പരിപാടിക്കും ഉപഹാരത്തിനായി വലിയ തുകയും ഉദ്യേഗസ്ഥരുടെ വിലപ്പെട്ട സമയവുമാണ് വിനിയോഗിക്കുന്നതെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.

Advertisment