/sathyam/media/post_attachments/dNdQ2aZQuAVM0BECKd3c.jpg)
കാലിഫോർണിയ വനങ്ങളിൽ പടർന്നുപിടിച്ചിരിക്കുന്ന കാട്ടുതീ അവിടുത്തെ ജനജീവിതം തീർത്തും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അന്തരീക്ഷത്തിൽ നിന്നും വീഴുന്ന ചാരം വീടുകൾക്കുള്ളിലും നിറയുന്നു. ഇതുമൂലം 70,000 ആളുകൾ അവരുടെ വീടുവിട്ടുപോകാൻ നിര്ബന്ധിതരായിരിക്കുകയാണ്.
റോഡുകളും മരങ്ങളും വാഹനങ്ങളുമെല്ലാം ചാരത്തിൽ അമർന്നിരിക്കുന്നു. 3,63,000 ഏക്കർ വനമാണ് ഇതുവരെ കത്തിയമർന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചമുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടർന്നുകഴിഞ്ഞു. സാന്താ റോസിന്റെ കിഴക്കുഭാഗത്ത് 56,000 ഏക്കർ സ്ഥലത്താണ് ഇപ്പോൾ തീ പടർന്നുകൊണ്ടിരിക്കുന്നത്.
/sathyam/media/post_attachments/TG4m04itzaG1JG02IbEc.jpg)
നല്ല കനത്തിലാണ് അന്തരീക്ഷത്തിൽനിന്നും ചാരം കട്ടകളായി വീഴുന്നത്. വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ ഇത് വീഴുമ്പോൾ ഉച്ചത്തിൽ ശബ്ദം കേൾക്കാവുന്നതാണെന്ന് സ്ഥലവാസികൾ പറയുന്നു.
ഇത്തരത്തിൽ ചാരം വീഴുന്നത് ഇതാദ്യമാണെന്നും കത്തിക്കരിഞ്ഞ ഇലകൾ ഫൂട്ട്പാത്തുകളിലെല്ലാം ദൃശ്യമാണെന്നും ആളുകൾ പറയുന്നു. ഇതുവരെ അഗ്നിബാധ മൂലം 250 വീടുകൾക്ക് കേടുപാടുകളും 5 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
/sathyam/media/post_attachments/fe1jBOEvYclXjyNSzuFb.jpg)
കാലിഫോർണിയൻ വനാന്തരങ്ങളിൽ അഗ്നിബാധ സ്ഥിരമാണ്. 2000 മാണ്ടിനുശേഷം 10 തവണയാണ് ഇവിടെ കാട്ടുതീ പടർന്നു പിടിച്ചത്. തന്മൂലം കാലിഫോർണിയയിലെ ജലവായുവിലുണ്ടായ പരിവർത്തനത്തിന്റെ ഫലമായി സാധാരണയിൽ നിന്നും 2 ഡിഗ്രി ചൂട് വർദ്ധിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us