ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഷമി ഇടം നേടില്ലെന്ന് ആശിഷ് നെഹ്‌റ

author-image
Charlie
Updated On
New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ പേസര്‍ മുഹമ്മദ് ഷമി ഇടം പിടിക്കില്ലെന്ന പ്രവചനവുമായി മുന്‍ താരം ആശിഷ് നെഹ്‌റ. എന്നാല്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഷമി കളിക്കുമെന്നും നെഹ്‌റ പറയുന്നു.

Advertisment

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് പ്ലാനുകളില്‍ മുഹമ്മദ് ഷമി ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഷമിയുടെ പ്രാപ്തി എന്തെന്ന് നമുക്ക് അറിയാവുന്നതാണ്. അതിനാല്‍ മാനേജ്‌മെന്റിന് താത്പര്യം ഉണ്ടെങ്കില്‍ മാത്രമാവും ഷമി ലോകകപ്പ് ടീമിലേക്ക് എത്തുക. ടെസ്റ്റില്‍ ഷമി കളി തുടരും. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ശ്രമിക്കുന്നത് എങ്കിലും ഉറപ്പായും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഷമിയെ പരിഗണിക്കുമെന്നും നെഹ്‌റ പറയുന്നു.

ഈ വര്‍ഷം നമുക്ക് അധികം ഏകദിനങ്ങളില്ല. നിലവില്‍ ഐപിഎല്‍ കഴിഞ്ഞ് ഇടവേളയിലാണ് ഷമി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ശേഷം ഏകദിനത്തിലും ഷമിയെ കളിപ്പിക്കാം. ഇംഗ്ലണ്ട് പോലെ ടോപ് ക്വാളിറ്റി വൈറ്റ് ബോള്‍ ടീമിനെതിരെയാണ് കളിക്കുന്നത്. അവരെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മികച്ച ബൗളര്‍മാരെ വേണം. അവിടെ ഉറപ്പായും താന്‍ ഷമിക്കൊപ്പം നില്‍ക്കുമെന്നും നെഹ്‌റ പറഞ്ഞു.

2021ലെ ട്വന്റി20 ലോകകപ്പില്‍ നമീബിയക്ക് എതിരെയാണ് ഷമി അവസാനമായി കളിച്ചത്. അതിന് ശേഷം ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ഷമി എത്തിയിട്ടില്ല. മൂന്ന് ഏകദിനമാണ് ഇംഗ്ലണ്ടിന് എതിരെ ഇന്ത്യ കളിക്കുന്നത്. ജൂലൈ 11ന് പരമ്ബര ആരംഭിക്കും.

Advertisment