ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 31 മുതല്‍; നാല് മത്സരങ്ങൾ പാക്കിസ്ഥാനിൽ; ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ

New Update

മുംബൈ: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ നടക്കും. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിലെ നാല് മത്സരങ്ങള്‍ ഒഴിച്ച് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നടത്തുക.

Advertisment

publive-image

ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് അറിയിച്ചതോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട് വെച്ച ഹൈബ്രിഡ് മോഡല്‍ പ്രകാരമാണ് ഏഷ്യാകപ്പ് നടത്തുന്നത്. ആകെ 13 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്.

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ ടീമുകളാണ് ഏഷ്യാകപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യയുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് ഏഷ്യാകപ്പിലെ പ്രധാന മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ നടത്തുന്നത്. മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്കു വിടില്ലെന്ന് ബിസിസിഐ തുടക്കം മുതൽ അറിയിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം പാക്കിസ്ഥാനു പുറത്തുനടത്താമെന്ന ‘ഹൈബ്രിഡ് മോ‍ഡല്‍’ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവതരിപ്പിച്ചു. ഇതും ബിസിസിഐ അംഗീകരിച്ചിരുന്നില്ല.

ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡുകളും ഹൈബ്രിഡ് മോഡലിനെ എതിർത്തു. മാസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഏഷ്യാകപ്പ് വേദി സംബന്ധിച്ച് അന്തിമ പ്രഖ്യാപനം വന്നത്.

ആറ് ടീമുകൾ മാറ്റുരയ്‌ക്കുന്ന ടൂർണമെൻറ് രണ്ട് ഗ്രൂപ്പുകളായാണ് നടക്കുക. ഇരു ഗ്രൂപ്പിലും കൂടുതൽ പോയിന്റ്് നേടുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോറിലെത്തും. ഇവരിൽ നിന്ന് മികച്ച രണ്ട് ടീമുകൾ വീതം ഫൈനലിൽ എത്തുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ടൂർണമെൻറിലെ നാല് മത്സരങ്ങൾ പാകിസ്ഥാനിലും ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും. ഇന്ത്യയുടെ മത്സരങ്ങൾക്ക് ലങ്കയാവും വേദിയാവുക.

Advertisment