ഏഷ്യാ കപ്പ് വേദി: എല്ലാവരുടെയും താല്‍പര്യ നോക്കണം, ഗാംഗുലിയെ തള്ളി എഹ്‌സാന്‍ മാനി

New Update

ദുബായ്: ഏഷ്യാ കപ്പ് വേദിയായി ദുബായി തെരഞ്ഞെടുത്തിട്ടില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് എഹ്സാന്‍ മാനി.

Advertisment

publive-image

ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യു.എ.ഇ.യില്‍ നടക്കുമെന്നും ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നും ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മാനി എത്തിയിരിക്കുന്നത്.

ടൂര്‍ണമെന്റ് കളിക്കുന്ന രാജ്യങ്ങളുടെ അഭിപ്രായം കേട്ടശേഷം മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദുബായ് അല്ലാതെ മറ്റു വേദികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തവണ ഏഷ്യ കപ്പ് ആതിഥേയത്വം വഹിക്കേണ്ടത് പാകിസ്താനാണ്. ഇന്ത്യ പാകിസ്താനില്‍ കളിക്കാത്തതാണ് മറ്റുവേദികളിലേക്ക് മാറ്റാനുള്ള കാരണം. 2018-ല്‍ ഇന്ത്യയ്ക്കായിരുന്നു ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം. അന്ന് യു.എ.ഇ.യില്‍ വച്ചായിരുന്നു ഇന്ത്യ ടൂര്‍ണമെന്റ് നടത്തിയത്.

venue ganguly ehsan maani asia cup
Advertisment