യുവതിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പര്‍ദ്ദ ധരിച്ച് ജോലി ചെയ്യുന്ന കമ്പനിയിലെത്തി ; ശേഷം 46 ലക്ഷം രൂപയുമായി മുങ്ങി ; ദുബായില്‍ പ്രവാസി യുവാവ് പിടിയില്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ് : പര്‍ദ ധരിച്ചെത്തി ജോലിസ്ഥലത്ത് എത്തി 46 ലക്ഷം രൂപ കവര്‍ന്നു. ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നാണ് 46 ലക്ഷത്തിലേറെ രൂപ(1,46,000 ദിര്‍ഹവും 22,000 യുഎസ് ഡോളറും കവര്‍ച്ച ചെയ്തത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഏഷ്യക്കാരനെ നാലു മണിക്കൂറിനുള്ളില്‍ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

കവര്‍ച്ച ചെയ്ത പണം പൊലീസ് കണ്ടെടുക്കുകയും കമ്പനിക്ക് തിരിച്ച് നല്‍കുകയും ചെയ്തു. സ്വദേശി വനിതയെന്നു തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു പ്രതി മുഖം മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചതെന്ന് നായിഫ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി.താരിഖ് തെഹ് ലക് പറഞ്ഞു.

കമ്പനിയില്‍ കവര്‍ച്ച നടന്നതായി പൊലീസിന് വിവരം ലഭിച്ചെങ്കിലും പ്രതി യാതൊരു തെളിവും ബാക്കി വച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. കമ്പനിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പര്‍ദ ധരിച്ച സ്ത്രീയെ കണ്ടു. ഇവരായിരിക്കാം കവര്‍ച്ച ചെയ്തതെന്ന് സംശയിച്ച പൊലീസ് തുടരന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.

dubai robbery pravasi youth arrest
Advertisment