ഏഷ്യന്‍ പെയിന്റ്സ് ഫര്‍ണിഷിങ്ങ് രംഗത്തേയ്ക്ക്

New Update

publive-image

Advertisment

പാലക്കാട്: ഏഷ്യയിലെ മൂന്നാമത്തെ വലിയ പെയിന്റു നിര്‍മാണ കമ്പനിയായ ഏഷ്യന്‍ പെയിന്റ്സ് ഡിസൈനര്‍ ഹോം ഫര്‍ണിഷിങ്ങ് രംഗത്തേയ്ക്ക് പ്രവേശിച്ചു.

പ്രശസ്ത ഡിസൈനര്‍മാരായ സഭ്യസാചിയും ഹോം ഫര്‍ണിഷിങ്ങ് മേഖലയിലെ മുന്‍നിര പ്രീമിയം ഫര്‍ണിഷിങ്ങ് ബ്രാന്‍ഡായ ദ പ്യുവര്‍ കോണ്‍സെപ്റ്റും ഏഷ്യന്‍ പെയിന്റ്സുമായി സഹകരിക്കുന്നുണ്ട്.

സഭ്യ സാചിയുടെ നിലയ എന്ന ബ്രാന്‍ഡിലാണ് ഏഷ്യന്‍ പെയിന്റ്‌സിന്റെ ആദ്യത്തെ ഡിസൈനര്‍ ഹോം ഫര്‍ണിഷിങ്ങ് ശ്രേണി എത്തുന്നത്.

കോറമാണ്ഡല്‍ തീരത്തെ ചായത്തില്‍ ചാലിച്ചെടുത്ത ഫാബ്രിക്‌സ്, കല്‍ക്കത്തയുടെ ഗതകാല പ്രതാപത്തെ അനുസ്മരിപ്പിക്കുന്ന ആഡംബര അലങ്കാരങ്ങള്‍, മൂര്‍ഷിദാബാദിന്റെ കൊളോണിയല്‍ കാലഘട്ട കലാപാരമ്പര്യത്തില്‍ നിന്നുള്ള മിനിയേച്ചുറിസ്റ്റ് ശൈലികള്‍, എന്നിവ കോര്‍ത്തിണക്കിയുള്ളതാണ് സഭ്യസാചിയുടെ രചനകള്‍.

ഥാര്‍, മക്മാല്‍, സൂഫാ, ചൗക്ക്, ഹസാരിബാഗ് എന്നിവ നിലയ ബ്രാന്‍ഡില്‍ ഉള്‍പ്പെടുന്നു. അന്തര്‍ദേശീയ പ്രശസ്തി നേടിയ ബ്രാന്‍ഡാണ്, ഏഷ്യന്‍ പെയിന്റ്‌സിന്റെ പങ്കാളികളായ ദ പ്യുവര്‍ കണ്‍സെപ്റ്റ്. ഗുണനിലവാരവും സൃഷ്ടിപരമായ മികവും തനതായ ഫര്‍ണിഷിങ്ങ് ഫാബ്രിക്കും പ്യുവര്‍ കണ്‍സെപ്റ്റിനെ വ്യത്യസ്തമാക്കുന്നു.

palakkad news
Advertisment