ജിബു ജേക്കബിന്‍റെ ആസിഫ് അലി-രജിഷ വിജയന്‍ ചിത്രം വരുന്നു

ഫിലിം ഡസ്ക്
Saturday, November 16, 2019

ആദ്യരാത്രി എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.ആസിഫ് അലിയെ നായകനാക്കിയാണ് ജിബു ജേക്കബ് പുതിയ സിനിമയൊരുക്കുന്നത്.

‘എല്ലാം ശരിയാകും’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രജിഷ വിജയനാണ് നായിക. ഫേസ്ബുക്കിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷം ജിബു ജേക്കബ് അറിയിച്ചത്.

സിനിമയിലാവട്ടെ ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്‌നേഹവും വിശ്വാസവും ഒന്നിക്കുമ്ബോള്‍.. ‘എല്ലാം ശരിയാകും’. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ജിബു ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.

×