Advertisment

ശക്തമായ ഗ്ലാസ് പ്രോട്ടക്ഷനുമായി അസൂസ് റോഗ് ഫോൺ 5 മാർച്ച് 10ന് അവതരിപ്പിക്കും

author-image
ടെക് ഡസ്ക്
New Update

അസൂസിന്റെ ഏറ്റവും ജനപ്രീയമായ ഗെയിമിങ് സ്മാർട്ട്ഫോൺ സീരിസാണ് റോഗ്. ഈ സിരിസിലെ അടുത്ത ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റോഗ് ഫോൺ 5 മാർച്ച് 10ന് അവതരിപ്പിക്കും. അമേരിക്കയിൽ ഈ ഡിവൈസ് മാർച്ച് 9ന് അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗിക പേജിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisment

publive-image

ശക്തമായ ഗ്ലാസ് പ്രോട്ടക്ഷനുമായിട്ടായിരിക്കും അസൂസ് റോഗ് ഫോൺ 5 പുറത്തിറങ്ങുകയെന്ന് ഒരു വെയ്‌ബോ പോസ്റ്റ് വ്യക്തമാക്കുന്നു. ബ്രാൻഡിലെ മറ്റ് ഫോണുകളെ പോലെ ഈ ഡിവൈസിലും കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ തന്നെയായിരിക്കും ഉണ്ടായിരിക്കുക. മറ്റ് റോഗ് ഫോണുകളിൽ കണ്ടിട്ടില്ലാത്ത രീതിയിൽ രണ്ട് മോഡലുകളിലായിരിക്കും പുതിയ റോഗ് ഫോൺ 5 പുറത്തിറങ്ങുക.

വരാനിരിക്കുന്ന റോഗ് ഗെയിമിംഗ് ഫോൺ രണ്ട് വേരിയന്റുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൊന്നാണ് സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന റോഗ് ഫോൺ 5 സ്ട്രിക്സ് ആണ്. റോഗ് ഫോൺ 5 എന്ന മോഡലിൽ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 888 എസ്ഒസി ആയിരിക്കും ഉണ്ടാവുക. 16 ജിബി റാമും 512 ജിബി നേറ്റീവ് സ്റ്റോറേജുമായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആൻഡ്രോയിഡ് 11 ഒഎസിലായിരിക്കും പുതിയ റോഗ് ഫോൺ പ്രവർത്തിക്കുന്നത്. ഡിവൈസിന്റെ ചില സവിശേഷതകൾ റോഗ് ഫോൺ 3ക്ക് സമാനമായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുനന്നു. റോഗ് ഫോൺ 3യിൽ ഉള്ള 64 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ് പുതിയ ഡിവൈസിലും ഉണ്ടായിരിക്കും. 6,000 എംഎഎച്ച് ബാറ്ററിയും പുതിയ ഡിവൈസിൽ പ്രതീക്ഷിക്കുന്നു. റോഗ് ഫോൺ 5ൽ അതിന്റെ മുൻഗാമിയുടെ 30W ചാർജിങ് ഉണ്ടായിരിക്കില്ല. ഇതിന് പകരം 65W ഫാസ്റ്റ് ചാർജിങ് ആയിരിക്കും ഡിവൈസിൽ ഉണ്ടാവുക.

asoosrog phone
Advertisment