അസം പ്രളയക്കെടുതി; മരണം 121 ; മഴ കുറയുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ദില്ലി : അസമിൽ പ്രളയക്കെടുതിയിൽ മരണം 121 ആയി. കഴിഞ്ഞ ദിവസവും നാല് സമരണം സംഭവിച്ചു . അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രണ്ടര ലക്ഷത്തോളം പേർ ക്യാമ്പുകളിൽ തുടരുകയാണ്.

കനത്ത മഴയെ തുടർന്ന് അസമിലും മേഘാലയയിലും പ്രളയസമാനമായ സാഹചര്യം ആയിരുന്നു. ഇരു സംസ്ഥാനങ്ങളിലും അതിരൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട് . കേന്ദ്ര സഹായം ലഭ്യമാക്കിയിട്ടുണ്ട് .28 ജില്ലകളിലായി 300 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു.

Advertisment