Advertisment

ആസ്സാമിലെ കുരുന്നുകള്‍ക്ക് വെളിച്ചം തെളിച്ച് സ്വിസ്സിലെ ലൈറ്റ് ഇന്‍ ലൈഫ്

author-image
ഷിജി ചീരംവേലില്‍
Updated On
New Update
publive-image
Advertisment
സൂറിച്ച്:  സ്വിസ്സിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇന്‍ ലൈഫ് ആസ്സാമിലെ കുരുന്നുകള്‍ക്ക് വെളിച്ചം തെളിച്ച് ഗോത്ര മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി പുതിയ സ്കൂളിനു തുടക്കം കുറിച്ചു. ആസ്സാമിലെ വിദൂര ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായുള്ള സ്കൂളിന്റെ നിര്‍മ്മാണത്തിനായാണ്‌ സംഘടന പണം നല്‍കുന്നത്
. പാമ്പാരിയിലെ എസ് എഫ് എസ് സ്കൂളിന്റെ ഉദ്ഘാടനം ഞായറാഴ്ചലൈറ്റ് ഇന്‍ ലൈഫ് പ്രസിഡന്റ് ഷാജി എടത്തല നിര്‍വ്വഹിച്ചു . എം എസ് എഫ് എസ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോര്‍ജ്ജ് പന്തന്‍മാക്കല്‍ ആശിര്‍വാദകര്‍മ്മം നിര്‍വഹിച്ചു.
 ഈ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ലൈറ്റ് ഇന്‍ ലൈഫ് പ്രസിഡന്റ് ഷാജി എടത്തല തന്നെയാണ് നിര്‍വഹിച്ചത്. ഫാ. ജോര്‍ജ്ജ് പന്തന്‍മാക്കലിന്റെ ആശിര്‍വാദ കര്‍മ്മങ്ങള്‍ക്ക് ശേഷം നടന്ന ഉദ്ഘാടന പരിപാടികളില്‍ വിവിധയിനം ആദിവാസി നൃത്തങ്ങളും കലാപരിപാടികളും കുട്ടികള്‍ അവതരിപ്പിച്ചു.
പൊതുയോഗത്തില്‍ ഫാ. ഡോ. സജി ജോര്‍ജ്ജ്, ഫാ. കാര്‍ലോസ്, ഫാ. റോണേഷ് (ഇടവക വികാരി), ഫാ. അനില്‍ എന്നിവര്‍ പങ്കെടുത്തു. അധ്യക്ഷ പ്രസംഗം പ്രൊവിന്‍ഷ്യാളും, ഷാജി എടത്തല, ഫാ. സജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു൦ സംസാരിച്ചു.
ആസ്സാമിന്റെ പരമ്പരാഗതമായ നൃത്ത പരിപാടികളോടെയായിരുന്നു പരിപാടികള്‍ അവസാനിച്ചത്. ലൈറ്റ് ഇന്‍ ലൈഫ് സംഘടനയെ പ്രതിനിധീകരിച്ച് ലാലി എടത്തല, സണ്ണി, ലീലാമ്മ, അച്ചന്‍കുഞ്ഞ്, ലില്ലി എന്നിവരും ഫെസ് ഇന്ത്യ ഡയരക്ടര്‍ ഡോ. സജി ജോര്‍ജും പങ്കെടുത്തു
Advertisment