Advertisment

"കൊറോണ മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം നൽകണം.

New Update

ജിദ്ദ: കൊറോണ ബാധിച്ച് സൗദിയിൽ മരിച്ച പാവപ്പെട്ടവരുടെ ആശ്രീതർക്ക് സർക്കാർ സഹായം നൽകണമെന്നും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് പ്രൈവറ്റ് എയർലൈൻസിന്റെ സഹായത്തോടെ സൗദിയിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് ഫ്‌ളൈറ്റുകൾ സർവീസ് നടത്തണമെന്നും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് ( ഓ ഐ സി സി ) സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

Advertisment

publive-image

രോഗം ബാധിച്ച് നാട്ടിൽ പോകാൻ കഴിയാതെ മരണപെട്ടവരാണ് സൗദിയിൽ മരിച്ചവരിൽ ബഹുഭൂരിപക്ഷവും.. അതുകൊണ്ട് തന്നെ മരിച്ചവരുടെ ആശ്രീതർക്ക് കേരളാ സർക്കാർ സഹായം നൽകണമെന്നും കമ്മിറ്റി ആവശ്യപെട്ടു. ഇതുണ്ടാകാം സൗദിയിൽ 30, ൽ അധികം മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചുതു, വിഷമദ്യ ദുരന്തങ്ങളിൽ മരണപെട്ടവർക്ക് പോലും സഹായം നൽകുന്ന സർക്കാർ, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സഹായത്തിന് അർഹതയുണ്ടെന്നും കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ ആവിശ്യപ്പെട്ടു. പ്രവാസികളുടെ മടങ്ങി വരവിനു കേരള സർക്കാർ വിഘാതം സൃഷിക്കുകയാണെനും ലോക കേരളം സഭ യ്ക്ക് നീക്കി വെച്ച 10, കോടി രുപങ്കിലും പ്രവാസികളെ സഹായിക്കുമാവാൻ ഉപയോഗിക്കണമെനും കമ്മിറ്റി ആവിശ്യപെട്ടും.

വിവിധ ബുദ്ദിമുട്ടുകളനുഭവിക്കുന്ന ആയിരകണക്കിന് പ്രവാസികളും സന്ദർശക വിസയിലെത്തി മടങ്ങാൻ കഴിയാതെ ബുദ്ദിമുട്ടനുഭവിക്കുന്നവർക്കും വളരെയേറെ സഹായമാകുന്നതാണ് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക നിലപാടുമൂലം ആയിരത്തി അഞ്ഞുറിൽ താഴെ ആളുകൾക്ക് മാത്രമാണ് സൗദിയിൽ നിന്ന് ഇതുവരെ മടങ്ങുവാൻ കഴിഞ്ഞിട്ടുള്ളുവെന്നും അതിനൊരു പരിഹാരമെന്ന നിലയിൽ എംബസിയോ, കോൺസുലേറ്റോ മുൻകൈയടുത്ത് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് ഫ്‌ളൈറ്റുകൾ ചാർട്ട് ചെയ്താൽ ഇതിനെല്ലാം പരിഹാരമാവുമെന്നും ഒ ഐ സി സി എക്സിക്യു്ട്ടീവ് യോഗം ആവശ്യപ്പെട്ടു. വിമാന സർവ്വീസ് നടത്താൻ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുവാദം നൽകിയ സാഹചര്യത്തിൽ കേരള സർക്കാരിനും സ്വാകാര്യ വിമാന കമ്പനികളുമായി ചർച്ച ചെയ്തതു ആവിശ്യമായ നടപടികൾ സ്വികരിക്കണമെന്നും ആവിശ്യപ്പെട്ട്.

ഓൺലൈൻ എക്സിക്യു്ട്ടീവ് യോഗത്തിൽ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ, അബ്ബാസ് ചെമ്പൻ, അബ്ദുൽ മജീദ് നഹ, ജനറൽ സിക്രട്ടറിമാരായ മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, ട്രഷറർ ശ്രീജിത് കണ്ണൂർ, നാസിമുദ്ദീൻ മണനാക്, അലി തേക്കുതോട്, മനോജ് മാത്യു അടൂർ, തോമസ് വൈദ്യൻ, ഷാനിയാസ് കുന്നിക്കോട് (മക്ക), അസ്‌കർ വണ്ടൂർ (യാമ്പു), ഹമീദ് പെരുംപറമ്പില് (മദീന), സഹീർ മാഞ്ഞാലി, അസ്സബ്‌ വർക്കല, ബഷീർ പരുത്തികുന്നൻ, ഫസലുള്ള വെല്ലുവമ്പാലി, തുടങ്ങിയവർ പ്രസംഗിച്ചു. ജിദ്ദ കമ്മിറ്റി ഭാരവാഹികൾ, നാഷണൽ കമ്മിറ്റി ഭാരവാഹികൾ, ജില്ലാ - ഏരിയ കമ്മിറ്റി പ്രസിഡണ്ടുമാർ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, നാഷണൽ കമ്മിറ്റി അംഗങ്ങൾ, എന്നിവർ പങ്കെടുത്തു, .ജനറൽ സിക്രട്ടറി സാക്കിർ ഹുസൈൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ഷുക്കൂർ വക്കം നന്ദിയും പറഞ്ഞു.

Advertisment