ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പെരിനാറ്റോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, March 22, 2021

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പെരിനാറ്റോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഗര്‍ഭം ധരിക്കുന്നത് മുതല്‍ പ്രസവം വരെയും പ്രസവ ശേഷമുള്ള ആദ്യനാളുകളിലും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിപാലനമാണ് പെരിനാറ്റോളജി എന്ന് പറയുന്നത്. വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതാണ് ക്ലിനിക്ക്.

ഒബ്‌സ്‌റ്റെറിഷ്യന്‍, ഫീറ്റല്‍ മെഡിസിന്‍ വിദഗ്ദ്ധന്‍, റേഡിയോളജിസ്റ്റ്, ജെനറ്റിസിസ്റ്റ്, നിയോനാറ്റോളജിസ്റ്റ്, പീഡിയാട്രിക് സര്‍ജന്‍, പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ്, പീഡിയാട്രിക് ന്യൂറോസര്‍ജന്‍, പീഡിയാട്രിക് ഓര്‍ത്തോപിഡീഷ്യന്‍, പീഡിയാട്രിക് യൂറോളജിസ്റ്റ് എന്നിവര്‍ അടങ്ങുന്നതാണ് ക്ലിനിക്ക്.

ഏറെ അപകടസാധ്യതയുള്ള പ്രസവങ്ങള്‍, ഗര്‍ഭസ്ഥ ശിശു പരിപാലനം, ജനറ്റിക് കൗണ്‍സലിങ്, നിയോനാറ്റല്‍ ഐസിയു, കാര്‍ഡിയാക് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള നിയോനാറ്റല്‍ കെയര്‍, നിയോനാറ്റല്‍ സര്‍ജറി എന്നീ സേവനങ്ങളാണ് ക്ലിനിക്കില്‍ ലഭ്യമാക്കുക. തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും ക്ലിനിക്ക് പ്രവര്‍ത്തിക്കും. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 8111998075

×