ഇന്‍ഹൈലറുകളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ബെറോക് സിന്ദഗി മൂന്നാമത്തെ അദ്ധ്യായംതുടങ്ങി. ആയുഷ്മാന്‍ ഖുറാന ക്യാംപയിനിന്റെ പുതിയമുഖം – ആസ്തമ കെലിയേ, ഇന്‍ഹൈലേഴ്‌സ് ‌ഹേസഹി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 8, 2021

തിരുവനന്തപുരം: ബോറോക് സിന്ദഗി ക്യാമ്പയ്‌നിന്റെ മൂന്നാമത്തെ അധ്യായമായ ”ആസ്മകെലിയേ ഇന്‍ഹൈലേഴ്‌സ്‌ഹേസഹി” എന്നതിന് ഭോപ്പാലില്‍ തുടക്കംകുറിച്ചു. ആയുഷ്മാന്‍ഖുറാനെയാണ ക്യാംപയിന്‍ പ്രതിനിധീകരിക്കുന്നത്.

ലോകത്താകമാനം നിലവിലുള്ള ഈപ്രത്യേകസാഹചര്യത്തില്‍ ഇന്‍ഹൈലേഴ്‌സ്‌ഹേസഹി എന്ന ക്യാമ്പയിന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ആസ്മയെക്കുറിച്ചുള്ള സാമൂഹികമായ നാണക്കേട് മാറ്റുന്നതിനും, ഇന്‍ഹൈലറുകളെക്കുറിച്ചും ആസ്മ കൈകാര്യം ചെയ്യുന്നതില്‍ അവയ്ക്കുള്ള ഗുണങ്ങളെക്കുറിച്ചും രോഗികള്‍ക്ക് അറിവ് ‌നല്‍കുന്നതിനും കൂടാതെ ആസ്മാരോഗികള്‍ക്ക്‌ നിയന്ത്രണങ്ങള്‍ ഇല്ലാതെ ജീവിക്കുന്നതിന് സഹായിക്കുന്നതിനുമാണ്.

ആസ്മ ഒരു ഗുരുതരമായ (ദീര്‍ഘകാലംനിലനില്‍ക്കുന്ന) ഒരുരോഗമാണ്. ഇത് വായു സഞ്ചാര മാര്ഗങ്ങളില്‍ വേദനയ്ക്കും അവ ഇടുങ്ങുന്നതിനും കാരണമാകുന്നു. ഇത് സമയത്തിനനുസരിച്ച് മാറുകയും ചെയ്‌തേക്കാം. ഇന്ത്യയില്‍ ആസ്മയുടെ 37.9 മില്യണ്‍ കേസുകളാണുള്ളത് എന്നാല്‍ ഈ എണ്ണത്തെ അപേക്ഷിച്ച്, ഏറ്റവും മികച്ച ചികിത്സാരീതിയായ ഇന്‍ഹൈലറുകള്‍ ഉപയോഗിക്കുവര്‍ വളരെ കുറവാണ്.

തിരുവനന്തപുരത്തെ പ്രാദേശിക ഡോക്ടര്‍മാര്‍ ഒരു ദിവസം നിരവധി രോഗികളെ ആസ്മ / ശ്വസന സംബന്ധമായ അസുഖങ്ങളോടെ കാണുന്നു. അതെസമയം, ഇന്‍ഹൈലറുകളെ കുറിച്ചുള്ള അവബോധവും അറിവും കൂടുന്നതിനനുസരിച്ച്തന്നെ ഇന്‍ഹൈലേഷന്‍ തെറാപ്പി ഉപയോഗിക്കുന്ന രോഗികളുടെ എണ്ണവും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വര്‍ധിക്കുന്നുണ്ട്.

വ്യാപനത്തില്‍ വര്‍ദ്ധനവുണ്ട് എങ്കിലും, ഇന്‍ഹൈലറുകളെയും ശ്വസനസംബന്ധിയായ രോഗാനങ്ങളെയും കുറിച്ചുള്ള സാമൂഹികമായ നാണക്കേടും തെറ്റുധാരണകളും നിലവിലുണ്ട്.
ദേശീയ അവാര്‍ഡ്‌ ജേതാവായ ആയുഷ്മാന്‍ ഖുറാന, പ്രശസ്തനായ ഷെഫ് വികാസ്ഖന്ന, അര്‍ജുന അവാര്‍ഡ്‌ ജേതാവായ ബാഡ്മിന്റണ്‍ കായികതാരം പാരുപള്ളി കശ്യപ് എന്നീ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ക്യാംപയിന്‍ ആസ്മ, ഇന്‍ഹൈലറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സാമൂഹിക അപമാനത്തെ ചൂണ്ടികാണിച്ചു.

ഓറല്‍ തെറാപ്പികളായ ഗുളികകള്‍ സിറപ്പുകള്‍ എന്നിവയെക്കാള്‍ കൂടുതല്‍ ഏതൊരു ആസ്മരോഗിയ്ക്കും ഏറ്റവും പ്രഥമവും ഫലപ്രദവുമായ മരുന്ന് ഇന്‍ഹൈലേഷന്‍ തെറാപ്പിതന്നെയാണ് എന്ന് ക്യാംപെയിന്‍ ആവര്‍ത്തിച്ചു.

ആസ്മയെ സംബന്ധിച്ചുള്ള സംഭവങ്ങളെ വിലയിരുത്തിക്കൊണ്ട്, കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ കണ്‍സല്‍ട്ടന്‍റ് പള്‍മണോളജിസ്റ്റ് ആയ ഡോ. പ്രവീണ്‍ വത്സന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.

“കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആസ്മ കേസുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കുറഞ്ഞത് 5 ആസ്മരോഗികളെയെങ്കിലും ഞാന്‍ ദിനവും കാണുന്നു. കൊച്ചിയില്‍ ആസ്മ കേസുകള്‍ വര്‍ദ്ധിക്കുന്നതിലെ പ്രധാന കാരണം ജീവിതശൈലിയിലെ മാറ്റങ്ങളും, മലിനീകരണവും വൈകാരിക സമ്മര്‍ദങ്ങളുമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി കുട്ടികളില്‍ ഇത് കൂടുന്നതാണ് പുതിയ പ്രവണത.

എന്നിരുന്നാലും, പകര്‍ച്ചവ്യാധി മൂലമുള്ള മാസ്‌കുകളുടെ സ്ഥിരമായ ഉപയോഗം പ്രചാരത്തിലായതിനാല്‍ കേസുകളില്‍ കുറവ് കാണുന്നുണ്ട്. കൂടാതെ കൂടുതല്‍ രോഗികളും ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നുമില്ല.

ഇന്‍ഹലൈസേഷന്‍ തെറാപ്പിയുമായി ബന്ധപ്പെട്ട ധാരാളം തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇന്‍ഹൈലര്‍ ഉപയോഗവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വളരെ ഭയവും ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ആളുകള്‍ക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ ഭയമാണ് ഇന്‍ഹൈലറുകള്‍ ഉപയോഗിക്കുന്നതിന് അടിമപ്പെട്ടുപോകുമോ എന്നതാണ്.

എന്നാല്‍ ഇത് സത്യമായ വസ്തുതയല്ല. രോഗികള്‍ സ്ഥിരമായ നിരീക്ഷണത്തിനു മുതിരാത്തതിനാല്‍ ഇന്‍ഹൈലേഷന്‍ തെറാപ്പി മുടക്കേണ്ടതായിവരുന്നു. ഏകദേശം 20-25% രോഗികള്‍ ഇന്‍ഹൈലേഷന്‍ തെറാപ്പി പാതിവഴിയില്‍തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ആസ്മയ്ക്ക് അധികപേരും അന്വേഷിച്ചെത്തുന്നത് ഇന്‍ഹൈലറുകള്‍ തന്നെയാണ്.

മരുന്നുകള്‍ ഇന്‍ഹൈല്‍ ചെയ്യു ന്നരീതിതന്നെയാണ്‌ നല്ലത്.  കാരണം ഇത് ആവശ്യമായ സ്ഥലത്ത് ‌നേരിട്ട്തന്നെ എത്തുകയാണ്‌ ചെയ്യുന്നത്.’ ‘ആസ്മയെക്കുറിച്ചു ആളുക്കള്‍ക്കിടയിലുള്ള കുറഞ്ഞ അവബോധവും ശരിയായ ചികിത്സയുടെ അഭാവവുമാണ് ഞാന്‍ കാണുന്ന പ്രവണതകളില്‍ ഒന്ന്. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഇന്‍ഹൈലേഷന്‍ തെറാപ്പികളുടെ സ്വീകാര്യത വര്‍ദ്ധിക്കുന്നുവെങ്കിലും, ജനങ്ങള്‍ക്ക് ഇപ്പോഴും ഇന്‍ഹൈലേഷന്‍ തെറാപ്പിയുടെ ഗുണഫലങ്ങളെക്കുറിച്ച് അവബോധം ഇല്ല.  കൂടാതെ ഇന്‍ഹൈലറുകള്‍ക്ക് അടിമപ്പെടുമോ അല്ലെങ്കില്‍ അവയെ സ്ഥിരമായി ആശ്രയിക്കേണ്ടിവരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഇതിനെ മറികടക്കുന്നതിനായി, രോഗ നിയന്ത്രണത്തെക്കുറിച്ചോ രോഗികളെയും പരിചരണാദാതാക്കളെയും ശരിയായി പഠിപ്പിക്കുകയും പ്രാഥമിക പരിചരണം നല്‍കുന്ന ഫിസിഷ്യന്മാര്‍, നേഴ്‌സുമാര്‍ എന്നിവര്‍ക്ക് പരിശീലനംനല്‍കുകയുംചെയ്യേണ്ടതാണ്.

ഏകദേശം 80-90% ആസ്മരോഗികള്‍ ഇന്‍ഹൈലേഷന്‍ തെറാപ്പി സ്വീകരിക്കുന്നു കൂടാതെ 90% സിഒപിഡി രോഗികള്‍ ഇന്‍ഹൈലറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഞാന്‍ ഒരുമാസം കാണുന്ന രോഗികളില്‍ 8-10 പുരുഷന്മാരും, 7-8 സ്ത്രീകളും, കൂടാതെ 4-5 കുട്ടികളും ഉള്‍പ്പെടുന്നു. അകത്തേയും പുറത്തെയും മലിനീകരണം, ഈര്‍പ്പം എന്നിവ ആസ്മയിലേക്ക്‌ നയിക്കുന്ന പ്രധാന ഘടകങ്ങളാണ്.

മരുന്നുകള്‍ ഇന്‍ഹൈല്‍ (ശ്വസിക്കുന്നത്) ചെയ്യുന്നത് അവ നേരിട്ട്  ശ്വാസകോശത്തില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഇത് ഏറ്റവും കുറഞ്ഞ ഡോസുവരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുനല്‍കുന്നു.  കൂടാതെ പാര്‍ശ്വഫലങ്ങള്‍ കുറച്ചുകൊണ്ട്തന്നെ രോഗത്തെ പെട്ടന്ന്‌ നിയന്ത്രിക്കാ ന്‍സഹായിക്കുന്നു. എന്നാല്‍ ഇവ പാലിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം,

കാരണം പലരോഗികളും ഇന്‍ഹൈലേഷന്‍ തെറാപ്പി ഉപയോഗിക്കുന്നത് പകുതി വഴിയില്‍ ഉപേക്ഷിക്കുകയാണ്‌ ചെയ്യുന്നത്. ഇത് രോഗനിയന്ത്രണം വിഷമകരമാക്കുന്നു.  കൊച്ചിയില്‍ ലിസി ഹോസ്പിറ്റല്‍ പള്‍മണോളജി & ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ്, ഡോ. പരമേസ് അഭിപ്രായപ്പെട്ടു.

മറ്റു കാരണങ്ങള്‍ക്കൊപ്പം വായു മലിനീകരണംമൂലമുള്ള വായുവിലെ പദാര്‍ത്ഥ കണികകളുടെ വര്‍ദ്ധനവ്, പൂമ്പൊടി, പുകവലി, ഭക്ഷണശീലങ്ങള്‍, പോഷകങ്ങളുടെകുറവ്, പരമ്പരാഗതമായ കാരണങ്ങള്‍ കൂടാതെ രക്ഷിതാക്കള്‍ക്കിടയിലെ വലിയ അജ്ഞത എന്നിവയാണ്  തിരുവനന്തപുരത്ത് രോഗം വ്യാപിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍.

9 മാസത്തെ ലോക്ക്ഡൗണിന്‌ ശേഷം എല്ലാം വീണ്ടും തുറക്കാനൊരുങ്ങുമ്പോള്‍, ആരോഗ്യം, പ്രത്യേകിച്ച് ആസ്മ രോഗികളില്‍ അവഗണിക്കപ്പെടാനാകാത്ത ഒരു പ്രധാനഘടകം തന്നെയാണ്.
ആസ്മയെക്കുറിച്ചുള്ള ധാരണകള്‍ മാറ്റേണ്ടത് വളരെ പ്രധാനമാണ്, പ്രത്യേകിച്ചും പൊതുവായുള്ള ഇതിന്റെ ഉപയോഗം. ഈ കാലഘട്ടത്തിലും ആളുകളുടെ വിലയിരുത്തലുകള്‍ ഭയന്ന് ആളുകള്‍ തെറാപ്പി ഉപയോഗിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കാറുണ്ട്.

ആളുകളുടെ ജീവിതത്തില്‍ ആസ്മയുടെ പ്രത്യഘാതങ്ങള്‍ കുറയ്ക്കുന്നതിന് ഇന്‍ഹൈലേഷന്‍ ചികിത്സയ്ക്ക് ‌സാധിക്കുന്നതാണ്, എന്നാല്‍ ഇത് കര്‍ശനമായി പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്‍ഹൈലറുകള്‍ ഉപയോഗിക്കുമ്പോള്‍ മരുന്നുകള്‍ രക്തചംക്രമണ വ്യവസ്ഥയില്‍ കലരാതെ, ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് എത്താതെ ശ്വാസകോശങ്ങളില്‍ തന്നെ നേരിട്ട് എത്തുകയാണ്‌ ചെയ്യുന്നത്.

അതിനാല്‍ ഉപയോഗിക്കേണ്ടിവരുന്ന മരുന്നിന്റെ അളവും അതുപോലെതന്നെ അതിന്റെ പാര്‍ശ്വഫലങ്ങളും കുറവായിരിക്കും. യഥാര്‍ത്ഥത്തില്‍, ആസ്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതമായ ചികിത്സാമാര്‍ഗമാണിത്. രോഗികള്‍ ഇന്‍ഹൈലേഷന്‍ പകുതിവഴി ഉപേക്ഷിക്കുകയും അതുവഴി രോഗനിയന്ത്രണം കഠിനവുമാകുന്ന ഈ സാഹചര്യത്തില്‍ വ്യക്തിയുടെ അറിവ് വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണ്.

ബെറോക് ‌സിന്ദഗിയുടെ മൂന്നാമത്തെ അധ്യായം ‘ആസ്മകെലിയേ ഇന്‍ഹൈലേഴ്‌സ്‌ ഹൈസഹി’ (ഇന്‍ഹൈലറുകളാണ്ആസ്മയ്ക്ക്ഉചിതം) എന്ന പ്രധാനസന്ദേശം പ്രചരിപ്പിക്കുന്നു. കൂടാതെ ആസ്മയെക്കുറിച്ചുള്ള അവബോധം എല്ലാവര്‍ക്കും പകര്‍ന്നുനല്‍കുന്നതും ആസ്മയെക്കുറിച്ചും അതിന്റെ യഥാര്‍ത്ഥ ചികിത്സയെക്കുറിച്ചും ആളുകളെ പഠിപ്പിക്കുന്നത് തുടരുകയും ചെയ്യുന്നു.

മുന്‍പത്തെ ക്യാമ്പയിന്റെ വിജയത്തോടെ ആഡ്‌റീകോള്‍ 40% ഉം ഇന്‍ഹൈലറുകളെക്കുറിച്ചുള്ള അവബോധം 10% ഉം കൂടാതെ ഇന്‍ഹൈലറുകളുടെ ഉപയോഗം 5 % ഉം വര്‍ദ്ധിച്ചിട്ടുണ്ട്.

റഫറന്‍സ്:
1. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി 1990-2016
2. നെല്‍സണ്‍ റിപ്പോര്‍ട്ട്
3. ഇന്ത്യന്‍ ജെഅലര്ജി ആസ്തമ ഇമ്മ്യൂണോള്‍ 2003; 17 (2): 85 – 87,
4. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ‌മെഡിസിന്‍ ആന്‍ഡ് പബ്ലിക്‌ ഹെല്‍ത്ത് 2013; 3(2);159-162,
5. ലങ് ഇന്ത്യ 1994; 12(1); 25-26

×