ഏത് ദിവസമാണ് നിങ്ങള്‍ ജനിച്ചത് ? ജനിച്ച ദിവസം നോക്കി മനസിലാക്കാം ഒരാളുടെ സ്വഭാവം ..

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, May 21, 2019

നിച്ച ദിവസം നോക്കി ഓരോരുത്തരുടെയും സ്വഭാവം മനസിലാക്കാം;

ഞായറാഴ്ച – ഞായറാഴ്ച ദിവസം ജനിച്ചവര്‍ തങ്ങളുടെ വാക്കിന് വില കല്‍പ്പിക്കുന്നവരായിരിക്കും. പൊസറ്റീവ് ചിന്താഗതിയുള്ള ഇവര്‍ മുഖത്തെപ്പോഴും പുഞ്ചിരി കാത്തു സൂക്ഷിയ്ക്കുന്നവരും ജീവിതത്തോട് തുറന്ന സമീപനം പുലര്‍ത്തുന്നവരുമായിരിക്കും.

വളരെ സെന്‍സിറ്റീവായ ഇവര്‍ മറ്റുള്ളവര്‍ തങ്ങളെക്കുറിച്ചെന്തു പറയുന്നുവെന്നതില്‍ ഏറെ ബോധവാന്മാരുമായിരിയ്ക്കും. ദുഃഖങ്ങളനുഭവിക്കുന്നവരോട് സഹതാപമുള്ള ഇവര്‍ സ്വമനസാലെ അവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്വഭാവക്കാരായിരിക്കും.

തിങ്കളാഴ്ച – തിങ്കളാഴ്ച ജനിച്ചവര്‍ കുടുംബവുമായി ഏറെ അടുപ്പമുള്ള, സര്‍ഗാത്മകതയുള്ളവരായിരിയ്ക്കും. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നവരായിട്ടാണ് ഇവര്‍ കണ്ടുവരുന്നത്. വിജയിക്കാന്‍ വേണ്ടി മത്സരിയ്ക്കുന്നവരും വിജയം ലഭിയ്ക്കുന്നവരും, ഏവര്‍ക്കും തുല്യത വേണമെന്നു വാദിയ്ക്കുന്നവരുമാണ്.

ചൊവ്വാഴ്ച – അല്പം കര്‍ശന സ്വഭാവക്കാരായിരിക്കുമിവര്‍. ധാരാളം ഊര്‍ജം കൈമുതലായുള്ളവരാണിവർ. കരിയറില്‍ വിജയിക്കുന്ന ഇവര്‍ സത്യം മാത്രം പറയാന്‍ ശ്രമിയ്ക്കുന്നവരുമായിരിയ്ക്കും. ചിലപ്പോള്‍ സത്യം പറയുന്നതിലൂടെ മററുള്ളവരെ വേദനിപ്പിയ്ക്കുന്നവരും ആയിരിക്കും ശരിയും തെറ്റും തിരിച്ചറിയാനും മനസിലാക്കാനും ഇവർക്ക് കഴിയും.

ബുധനാഴ്ച്ച – ബുധനാഴ്ച ജനിച്ചവര്‍ ഏതുകാര്യത്തില്‍ പ്രവേശിച്ചാലും അതില്‍ വിജയം വരിക്കുന്നവരായിരിക്കും. ഏതു പദവിയിലിരുന്നാലും ഉയരങ്ങളിലെത്തും. സൂക്ഷ്മ ബുദ്ധിക്ക് ഉടമകളായ ഇവര്‍ ഊഹംകൊണ്ടുതന്നെ ഏതുരഹസ്യവും പെട്ടെന്ന് മനസ്സിലാക്കും.

ജോലിയെ ഇഷ്ടപ്പെട്ടാല്‍ ഇത് പെട്ടെന്നു പഠിച്ചെടുക്കുന്ന, മിടുക്കു കാണിയ്ക്കുന്ന പ്രകൃതക്കാരാണ്. മറ്റുള്ളവരോട് ചാതുര്യത്തോടെ സംസാരിച്ച് കാര്യം നേടാനുള്ള സാമര്‍ത്ഥ്യവും ബുധനാഴ്ച ജനിച്ചവര്‍ക്കുണ്ട്.

വ്യാഴാഴ്ച – ജനീതിയും സത്യസന്ധ്യതയും പുലര്‍ത്തുന്ന ഇക്കൂട്ടര്‍ ആ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് പോകില്ല. ആര് ദുഃഖമനുഭവിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് സഹായഹസ്തവും സാന്ത്വനവും നല്‍കും. എല്ലാവരേയും സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്ന വ്യാഴാഴ്ചക്കാര്‍ പിടിവാശിക്കാരായിരിക്കും.

വെള്ളിയാഴ്ച – ഇവര്‍ ഏറെ ബുദ്ധിയുള്ളവരായിരിയ്ക്കും. എല്ലാം അറിയുന്നവരെപ്പോലെ സംസാരിക്കുന്ന സാമര്‍ത്ഥ്യശാലികളായിരിക്കും. ആത്മീയ കാര്യങ്ങളോട് താല്‍പര്യമുള്ളവര്‍. എന്നാല്‍ തിരിച്ചടികളില്‍ പതറി നില്‍ക്കുന്ന പ്രകൃതക്കാരും കഴിഞ്ഞു പോയ പരാജയങ്ങളെക്കുറിച്ചു വിഷമിയ്ക്കുന്നവരുമാണ്.

ശനിയാഴ്ച – ഇവര്‍ വളരെ ആത്മവിശ്വാസമുള്ളവരായിരിയ്ക്കും. ഗുരുഭക്തിയുള്ളവരും മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരുമായിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ അല്‍പം പ്രൗഢിയും ഗമയുമെല്ലാം കാണിയ്ക്കുന്ന തരമായിരിയ്ക്കും. നിങ്ങളുടെ രൂപത്തെപ്പറ്റി അല്‍പം അഹങ്കാരമുള്ള ഇവര്‍ അണിഞ്ഞൊരുങ്ങുന്നതിനും കൂടുതല്‍ സമയമെടുക്കും.

അനാവശ്യമായ വിശ്രമം, അലസത എന്നിവയൊന്നും ഇവരെ അലട്ടുകയില്ല. ഏതുകാര്യവും ഉടന്‍ ചെയ്തു തീര്‍ക്കുന്ന ഉത്സാഹമതികളാണിവര്‍.

×