പ്ലാസ്റ്റിക് കൊണ്ടുള്ള പൂക്കളും മൂർച്ചയുള്ള ആയുധങ്ങളും കിടപ്പുമുറിയിൽ സൂക്ഷിക്കരുത്,  പണം സൂക്ഷിക്കുന്ന പെട്ടി വടക്കോട്ട് നോക്കി വയ്ക്കുന്നത് ഉത്തമം, വസ്തു ശാസ്ത്രം പറയുന്നതിങ്ങനെ

New Update
vastu-shastra-says-do-not-keep-these-things-in-bedroom-100471573.webp

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് വീടിന്റെ കിടപ്പുമുറി. വീട്ടിലെ സന്തോഷവും സമാധാനവുമൊക്കെ ഇവിടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷ പ്രകാരം വീടിന്റെ കിടപ്പുമുറിയിൽ ശുക്രന്റെയും ചന്ദ്രന്റെയും സ്വാധീനമുണ്ടെന്നാണ് പറയപ്പെടുന്നത്. വീട്ടിൽ കിടപ്പുമുറിയുടെ സ്ഥാനം ശെരിയല്ലെങ്കിൽ അത് വീട്ടിൽ അസ്വസ്ഥതകൾ ഉണ്ടാക്കുമെന്നാണ് വസ്തു ശാസ്ത്രം പറയുന്നത്. 

Advertisment

ദമ്പതികൾ കിടക്കുന്ന മുറിയിൽ ചില കാര്യങ്ങൾ വരാൻ പാടുള്ളതല്ലെന്നും വസ്തു ശാസ്ത്രം വ്യക്തമാക്കുന്നു. വാസ്തു പ്രകാരം ഒരു വീടിൻറെ തെക്ക് പടിഞ്ഞാറെ മൂലയിൽ ബെഡ്റൂം ഉണ്ടെങ്കിൽ അത് ഏറ്റവും ഉത്തമമാണ്. പ്ലാസ്റ്റിക് കൊണ്ടുള്ള പൂക്കൾ ഒരിക്കലും ബെഡ്റൂമുകളിൽ വയ്ക്കരുത്.

ബെഡ്റൂമിന്റെ വാതിലിനു പുറകുവശത്തായി തുണികൾ ഇടുന്നതിനുള്ള സ്റ്റാൻഡ് വയ്ക്കുന്നത് വളരെ ദോഷമാണ്. വെള്ളം ഒഴുകുന്ന രീതിയിലുള്ള ഒരു ചിത്രമോ അലങ്കാര വസ്തുക്കളോ ബെഡ്റൂമിൽ വയ്ക്കരുത്. കിടക്കുന്ന കട്ടിലിനടിയിൽ സാധനങ്ങൾ നിറച്ചു വയ്ക്കുന്നത് നല്ലതല്ല. കട്ടിലിനടിയിലൂടെ വായു സഞ്ചാരം ഉണ്ടാവണം ആ ഭാഗം വളരെ വൃത്തിയാക്കി വേണം സൂക്ഷിക്കാൻ.

ഇങ്ങനെ ചെയ്യുന്നവർക്ക് മാനസികമായി വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. പണം സൂക്ഷിക്കുന്ന പെട്ടിയോ അലമാരിയോ വടക്കോട്ട് നോക്കി വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. സാമ്പത്തികപരമായ നേട്ടങ്ങൾ ഉണ്ടാവുന്നതിന് നിർബന്ധമായും ഇത് ചെയ്യുക. ബെഡ്റൂമിൽ ഒരിക്കലും മൂർച്ചയുള്ള ആയുധങ്ങൾ തുറന്ന സ്ഥലത്ത് വയ്ക്കാൻ പാടുള്ളതല്ല. 

bedroom
Advertisment