തിരുവനന്തപുരം; വീടുകയറി ആക്രമണം നടത്തിയ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലും അറസ്റ്റില്‍. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയെയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ ഞാറക്കല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു. സുഹൃത്തായ കാക്കനാട് ചിറ്റേത്തുകര പറയിന്‍മൂല വീട്ടില്‍ നൗഫലുമായുള്ള നടിയുടെ വിവാഹം ഒരാഴ്ച്ച മുമ്പായിരുന്നു. താന്‍ മയക്കുമരുന്നിന് അടിമയാണെന്നും അത് ഉപേക്ഷിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നു ചികിത്സ തേടിയിരുന്നെന്നും നടി മുമ്പ് വെളിപ്പെടുത്തിയിരുന്നു.
പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസില്‍ ജീവിതസ്വപ്നം തേടി കൊച്ചിയിലെത്തിയ താന്‍ വഞ്ചിക്കപ്പെട്ടുവെന്നും പിന്നാലെ പല തരത്തിലുള്ള സാമൂഹിക വിരുദ്ധ ഇടപാടുകളിലും ചെന്നുപെടുകയായിരുന്നു എന്നാണ് അശ്വതി വെളിപ്പെടുത്തിയത്.
പുതിയ ജീവിതം ആരംഭിക്കണമെന്നും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് അശ്വതി പറഞ്ഞു. 2018 ഡിഡിസംബര്‍ 16-നാണ് നടി അശ്വതി ബാബുവിനെയും സഹായി ബിനോയിയെും എം.ഡി.എം.എ മയക്കുമരുന്നുമായി തൃക്കാക്കര പോലീസ് പിടികൂടിയത്.