അതിരമ്പുഴ തിരുനാള്‍: ഇന്ന് ഗതാഗത നിയന്ത്രണം

New Update

കോട്ടയം: അതിരമ്പുഴ പള്ളി തിരുന്നാളിന്റെ ഭാഗമായുള്ള പ്രദക്ഷിണവും മറ്റ് ചടങ്ങുകളും നടക്കുന്നതിനാല്‍ അതിരമ്പുഴയിലും പരിസരത്തും ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Advertisment

publive-image

ഡിവൈഎസ്.പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ തീരുമാന പ്രകാരം ആണ് ഇന്ന് വൈകിട്ട് നാല് മുതല്‍ പത്ത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് അതിരമ്പുഴ വഴി മെഡിക്കല്‍ കോളജ് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എം.സി റോഡിലൂടെ ഗാന്ധിനഗര്‍ എത്തി വലത്തേയ്ക്ക് തിരിഞ്ഞ് പോകേണ്ടതാണ്. മെഡിക്കല്‍ കോളജ് ഭാഗത്ത്‌നിന്ന് അതിരമ്പുഴ വഴി ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എം.സി റോഡിലൂടെ ഗാന്ധിനഗര്‍ എത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് പോകേണ്ടതാണ്.

പാറോലിക്കല്‍ ജംഗ്ഷനില്‍നിന്നും അതിരമ്പുഴ വഴി ഈ ഭാഗത്തേയ്ക്ക് വലിയ വാഹനങ്ങള്‍ പോകാന്‍ പാടില്ല. ഈ റോഡില്‍ പാര്‍ക്കിംഗും അനുവദിക്കില്ല. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേയ്ക്ക് വരുന്ന ബസുകള്‍ ഉപ്പുപുര ജംഗ്ഷനില്‍ ആളെയിറക്കി തിരിഞ്ഞ് കോട്ടമുറി ജംഗ്ഷന്‍ വഴി തിരികെ പോകേണ്ടതാണ്.

മെഡിക്കല്‍ കോളജ് ഭാഗത്ത്‌നിന്നും അതിരമ്പുഴ പള്ളിയിലേയ്ക്ക് വരുന്ന ബസുകള്‍ യൂണിവേഴ്‌സിറ്റി ജംഗ്ഷനില്‍ ആളെയിറക്കി തിരികെ പോകേണ്ടതാണ്. മനക്കപ്പാടം ഓവര്‍ ബ്രിഡ്ജ് മുതല്‍ യൂണിവേഴ്‌സിറ്റി ജംഗ്ഷന്‍ വരെയുള്ള റോഡ് സൈഡിലും അതിരമ്പുഴ പള്ളി മൈതാനത്തും മൂന്ന് മണി മുതല്‍ പാര്‍ക്കിംങ്ങ് അനുവദിക്കുന്നതല്ല.

athirampuzha church
Advertisment