അറ്റ്‌ലാന്‍റായില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

author-image
പി പി ചെറിയാന്‍
Updated On
New Update

അറ്റ്‌ലാന്‍റാ: യൂണിവഴ്‌സിറ്റി വിദ്യാര്‍ത്ഥിനി അലക്‌സിസ് ക്രോഫോര്‍ഡിന്റെ(21) മൃതദേഹം ഡിക്കാല്‍ബ് കൗണ്ടി പാര്‍ക്കില്‍ നിന്നും കണ്ടെടുത്തതായി അറ്റ്‌ലാന്റാ പോലീസ് ചീഫ് എറിക്ക് ഷീല്‍ഡ്‌സ് വെള്ളിയാഴ്ച നടത്തിയ വാര്‍ത്ത, സമ്മേളനത്തില്‍ അറിയിച്ചു.

Advertisment

publive-image
ഒരാഴ്ച മുമ്പാണ് വിദ്യാര്‍ത്ഥിയെ കാണായത്. വിദ്യാര്‍ത്ഥിനിയുടെ നിരോധനവും, കൊലപാതകവും സംബന്ധിച്ചു രണ്ടു പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു.
ക്രോഫോര്‍ഡിന്റെ മേയ്റ്റ് ജോര്‍ഡന്‍ ജോണ്‍സിനേയും(21) ഇവരുടെ ബോയ്ഫ്രണ്ട് ബാരണ്‍ ബ്രാന്റിലെയുമാണ് (21) ഇവരുടെ ബോയ്ഫ്രണ്ട് ബാരണ്‍ ബ്രാന്റിലെയുമാണ്(21) ചോദ്യം ചെയ്യുന്നത്.

ഒക്ടോബര്‍ 27ന് ക്രോഫോര്‍ഡ് പോലീസില്‍ നല്‍കിയ പരാതിയില്‍ റൂംമേയ്റ്റ് ജോര്‍ഡന്റെ ബോയ്ഫ്രണ്ട് തന്നോടു അപമര്യാദയായി പെരുമാറി എന്ന് ചൂണ്ടികാണിച്ചിരുന്നു. നവംബര്‍ 1നാണ് ക്രോഫോര്‍ഡിനെ കാണാതായത്. കാണാതായ ദിവസം ക്രോഫോര്‍ഡിന്റെ സഹോദരിയുമായി ഫേയ്‌സ് ടൈമില്‍ സംസാരിച്ചിരുന്നതായി പറയുന്നു.കൊലപാതകത്തിന് പേരിപ്പിച്ചതെന്തായിരുന്നുവെന്ന് പോലീസ് അന്വേഷിച്ചുവരുന്നു.

ATLANDIA MISSING STUDENT
Advertisment