/sathyam/media/post_attachments/ren36vhvJd5i2g0jL5he.jpg)
കല്ലമ്ബലം: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. ഒറ്റൂര്‍ വില്ലേജില്‍ ചെന്നന്‍കോട് പ്രസിഡന്റ് ജംഗ്ഷനില്‍ പ്രിയാ നിവാസില്‍ കര്‍ണ്ണല്‍രാജ് (23) ആണ് അറസ്റ്റിലായത്.
ഫിട്‌മെന്റ് ഫിനാന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡില്‍ നിന്ന് വിവിധ ആളുകള്‍ക്ക് വാഹന ലോണ്‍ തരപ്പെടുത്തുകയും തുക വാഹനം വാങ്ങുന്നവര്‍ക്ക് നല്‍കാതെയും വാഹനങ്ങള്‍ സ്വന്തമാക്കി പണയം വച്ചുമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
സ്വന്തക്കാരുടെയും ബിനാമികളുടെയും പേരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറികളും ആഡംബരകാറുകളും വാങ്ങി ആഡംബര ജീവിതം നയിച്ചുവരവെയാണ് പ്രതി പിടിയിലായത്. 2014ല്‍ 16 വയസില്‍ കോര്‍പ്പറേഷന്‍ ബാങ്കിന്റെ കല്ലമ്ബലം എ.ടി.എം കെട്ടിവലിച്ച് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഘത്തിലെ അംഗമാണ് പ്രതി. 2017ല്‍ 14 ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച കേസിലും വ്യാജ ആര്‍.സി ബുക്ക് നിര്‍മ്മിച്ച കേസിലും കൊല്ലം ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് കര്‍ണ്ണല്‍രാജ് വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ വര്‍ക്കല ഭാഗത്തു നിന്ന് കല്ലമ്ബലം ഭാഗത്തേക്ക് വരുന്നതായി വര്‍ക്കല ഡിവൈ.എസ്.പി നിയാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലമ്ബലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖറും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us