അറ്റോർണി സുരേന്ദ്രൻ കെ.പട്ടേൽ ഡിസ്ട്രിക്റ്റ് ഫാമിലി ജഡ്ജിയായി റൺ ഓഫ് മൽസരത്തിൽ

New Update

ഹൂസ്റ്റൺ:- ടെക്സസ് ഹൂസ്റ്റൺ ഫോർട്ട് ബന്റ് കൗണ്ടി 505 ഡിസ്ട്രിക്റ്റ് ഫാമിലി കോടതി ജഡ്ജി സ്ഥാനത്തേക്ക് അറ്റോർണി സുരേന്ദ്രൻ പട്ടേൽ മൽസരിക്കുന്നു.ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ജൂലായ് 14-ന് നടക്കുന്ന റൺ ഓഫ് മൽസരത്തിൽ അറ്റോർണി കലി മോർഗനെയാണ് നേരിടുക.

Advertisment

publive-image
റൺ ഓഫിൽ വിജയിക്കുകയാണെങ്കിൽ നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ഡേവിഡ് പെർവീനായിരിരിക്കും സുരേന്ദ്രന്റെ മുഖ്യ എതിരാളി.

ഏവർക്കും തുല്യനീതി എന്നതാണ് സുരേന്ദ്രൻ ഉയർത്തിപ്പിടിക്കുന്ന മുഖ്യ അജണ്ട.
കേരളത്തിൽ ജനിച്ച സുരേന്ദ്രൻ 1996 മുതൽ ടിയർ ലോയറായി ഇന്ത്യയിലാണ് പ്രാക്ടീസ് ആരംഭിച്ചത്. സിവിൽ, ക്രിമിനൽ, ലേബർ, ഇൻഡസ്ട്രിയൽ ലോ എന്നീ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തിയാണ് സുരേന്ദ്രൻ.

2007 ൽ ഭാര്യയുമൊത്താണ് സുരേന്ദ്രൻ അമേരിക്കയിലെത്തുന്നത്. രജിസ്റ്റർഡ് നഴ്സായ ഭാര്യക്ക് മെഡിക്കൽ സെന്ററിൽ ജോലി ലഭിച്ചു. അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ ആകൃഷ്ടനായ സുരേന്ദ്രൻ 2009-ൽ ബാർ എക്സാം പാസായി. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്ററൺ ലൊ സെൻററിൽ നിന്നും എൽ എൽ എം ബിരുദം കരസ്ഥമാക്കി.

അമേരിക്കയിൽ കുടിയേറി ഇന്ത്യൻ അമേരിക്കനായി കഴിയുന്നതിൽ സുരേന്ദ്രൻ അഭിമാനിക്കുന്നു.
ജൂൺ 19 ന് ആരംഭിക്കുന്ന ഏർലി വോട്ടിംഗിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സുരേന്ദ്രൻ അപേക്ഷിച്ചു.
WEB : SURENDRAN 4 Judge.com

ATONY GENERAL5
Advertisment