ദമ്മാം: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ 4 മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ പോലിസ് ഭീകരതയുടെ പശ്ചാത്തലത്തിൽ പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
/sathyam/media/post_attachments/Q6yIeJhaa65XnKT0ntEz.jpg)
സംഭവം പോലീസിന്റെ നാടകമാണെന്ന് ഭരണകക്ഷിയിലുള്ള സിപിഐ അടക്കമുള്ള രാഷ്ട്രിയ മനുഷ്യാവകാശ സംഘടനകളും പ്രദേശത്തെ ജനങ്ങളും ഉറപ്പിച്ച് പറയു മ്പോഴും പിണറായി പോലീസ് നടപടിയെ ന്യായീകരിക്കുന്നത് സംശയാസ്പദമാണ്.
ഡിജിപി ലോകനാഥ് ബഹ്റയുടെയും പോലിസ് ഉപദേശകൻ രമൺ ശ്രീവാസ്ത വയുടെയും വാക്കുകൾ വിശ്വസിച്ച് ആ ഭ്യന്തര ഭരണം കൈയ്യാളുന്ന പിണറായി വിജയൻ സിപിഎം എന്ന പാർട്ടിയുടെ തന്നെ ശവക്കുഴിയാണ് തോണ്ടുന്നത്.
പിണറായിയെ തിരുത്താനും നിയന്ത്രിക്കാനും സിപി എമ്മും എൽഡിഎഫും തയ്യാറായില്ലെങ്കിൽ പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും ജനങ്ങൾ സിപിഎമ്മിനെ വേട്ടയാടുന്ന കാലം വിദൂരമല്ല. വിഷയത്തിൽ സിപിഐ സ്വീകരിച്ച നിലപാടിനെ അഭിനന്ദിക്കുന്നു. പോലിസ് ഭീഷണി മറികടന്ന് സംഭവ സ്ഥലത്ത് സന്ദർശനം നടത്തിയത് ധീരമായ നടപടിയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ മാവോയിസ്റ്റുകൾക്കെതിരെ കേരളത്തിൽ ഒറ്റക്കേസുപോലും ഇല്ലെന്നിരിക്കെ രണ്ട് സ്ത്രീകളുൾപ്പെടെ 4പേരെയാണ് പോലിസ് ക്ലോസ് റേഞ്ചിൽ വെടിവെച്ച് കൊന്നത്.
അതിൽ മണി വാസകത്തെ കസ്റ്റഡിയിൽ എടുത്ത് ഒരു ദിവസം മുഴുവനും പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത് എന്നുള്ള വാർത്തകളും പുറത്ത് വരുന്നു. മാവോയി സ്റ്റായി മുദ്രകുത്തി കോഴിക്കോട് രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ പോലീസ് നടപടി അപലപനീയമാണ്.
മഞ്ചക്കണ്ടി വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തുകയും കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. പ്രസിഡൻറ് നാസർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. റഹിം വടകര, അൻസാർ കോട്ടയം, ഫാറൂഖ് വവ്വാക്കാവ് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us