തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസം തലസ്ഥാനത്തെ ക്രിസ്ത്യന്‍ പള്ളികളുടെ ആരാധനാ സമയം മാറ്റി തിരുവനന്തപുരം നഗരത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍. പൊങ്കാല ഞായറാഴ്ചയായതിനാല്‍ പള്ളികളിലെ കുര്‍ബാനയുടെ സമയം മാറ്റി.
ആരാധനാ സമയം മാറ്റി ആദ്യം മാതൃകയായത് പാളയം സി.എസ്.ഐ. ചര്‍ച്ചാണ് പിന്നാലെ പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയവും രംഗത്തെത്തി. പള്ളിയിലും പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും. ആറ്റുകാല്‍ പൊങ്കാല ദിനമായ ഞായറാഴ്ച ദേവാലയങ്ങളുടെ പരിസരത്തും പൊങ്കാല അടുപ്പുകള്‍ നിരത്തും.
പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പളളിയില്‍ രാവിലെ 10നും ഉച്ചയ്ക്ക് മൂന്നരയ്ക്കുമുളള കുര്‍ബാനയും വേദപാഠവും ഒഴിവാക്കി. രാവിലെ ആറു മണിക്കും ഏഴേകാലിനും ഒന്‍പതേമുക്കാലിനുമുളള ആരാധനാ സമയം മാറ്റി വൈകിട്ട് പൊതു ആരാധന നടത്തും. പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ ഞായറാഴ്ച ആരാധന ശനിയാഴ്ച വൈകിട്ട് നടത്തും.
പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ ഞായറാഴ്ച ആരാധന ശനിയാഴ്ച വൈകിട്ട് നടത്തും. പാളയം സമാധാന രാജ്ഞി ബസലിക്കയില്‍ രാവിലത്തെ കുര്‍ബാന വൈകിട്ട് അഞ്ചുമണിയിലേക്ക് മാറ്റി.