പ്രതീക്ഷകളുമായി 2021 പിറന്നു; ആദ്യ പുലരി കിരിബാത്തി ദ്വീപില്‍, കോവിഡിനിടയിലും പുതു പ്രതീക്ഷയോടെ ലോകം…

New Update

publive-image

ഓക്ലന്‍ഡ്: പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യുസീലന്‍ഡിലും പുതുവര്‍ഷം എത്തി. കോവിഡ് 19 നിടയിലും പുതുവര്‍ഷത്തെ ആവേശത്തോടെയാണ് ന്യുസീലന്‍ഡ് വരവേറ്റത്.

Advertisment

ആര്‍പ്പുവിളികളോടെയും വെടിക്കെട്ടോടെയും ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു. ന്യൂസിലാന്‍ഡില്‍ ഓക്ലന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്.

സെന്‍ട്രല്‍ ഓക്ലന്‍ഡിലെ വിക്ടോറിയ സെന്റ് വെസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാനെത്തി. സ്‌കൈടവറില്‍ നടന്ന വെടിക്കെട്ട് ആര്‍പ്പുവിളികളോടെയാണ് ജനം എതിരേറ്റത്.

publive-image

ന്യൂസിലാന്‍ഡിനു ശേഷം ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക.

അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ് , ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. എന്നാല്‍ ഇവിടെ മനുഷ്യവാസം ഇല്ല.

ലണ്ടണില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക. അമേരിക്കന്‍ സമോവ എന്നാണ് ബേക്കര്‍ ദ്വീപ് അറിയപ്പെടുന്നത്.

auckland news
Advertisment