പാലക്കാട്:തുമ്പിയും കൊമ്പും സന്ദേശ ഗാനത്തിന്‍റെ ഓഡിയോ സിഡി പ്രകാശനം ചെയ്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുനെല്ലായി മോഴിപുലം കണ്ണടത്ത് ഭഗവതി ക്ഷേത്രസന്നിധിയിൽ നടന്ന ലളിതമായ പ്രകാശന ചടങ്ങിൽ സാമി എന്നറിയപ്പെടുന്ന വരദരാജസാമി തുമ്പിയും കൊമ്പും കൂട്ടായ്മയുടെ പ്രസിഡന്റ് രതീഷ് മോഴിപുലത്തിന് സി.ഡി.കൈമാറി.
/sathyam/media/post_attachments/fCQYCZ3GWvqWd5U7kSoW.jpg)
ഓൺലൈൻ സംവിധാനം വഴി മറ്റു അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.ആനച്ചമയങ്ങൾ കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലെത്തിക്കുന്ന വരദസ്വാമിയെയും ഗാനരചയിതാവും ഗായകനുമായ രഘുനാഥ് റിഥത്തിനെയും സംഗീതസംവിധായകൻ ശ്രീനാഥ് പാലക്കാടിനെയും ചടങ്ങിൽ ആദരിച്ചു.
ഉണ്ണിപട്ടിക്കര,അനൂപ് മോഴിപുലം,നവീൻ മോഴിപുലം,ഗുണ അമ്പാടിയിൽ,തുടങ്ങിയവർ സംസാരിച്ചു.ആനകൾക്കും പാപ്പാന്മാർക്കും വരെ ഫാൻസ് ഉള്ള കേരളത്തിൽ ഇതാദ്യമായാണ് ഒരു ആനപ്രേമി സംഘത്തിന്റെ പേരിൽ പാട്ട് ഇറങ്ങുന്നത്.
അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ ആനകൾക്കും പരിക്കുപറ്റി കിടക്കുന്ന പാപ്പാന്മാർക്കും സഹായഹസ്തമായി പ്രവർത്തിക്കുന്ന പാലക്കാട് ജില്ലയിലെ യുവാക്കളുടെ സന്നദ്ധ കൂട്ടായ്മയാണ് 'തുമ്പിയും കൊമ്പും'. അവർക്കുള്ള സ്നേഹോപഹാരം കൂടിയാണ് തുമ്പിയും കൊമ്പും എന്ന ആൽബം. കഴിഞ്ഞ പ്രളയ സമയത്തും ഈ കോവിഡ് കാലത്തും സംഘടന സാധ്യമായ സഹായങ്ങൾ ഈ കൂട്ടായ്മയിലൂടെ ചെയ്തിട്ടുണ്ട്.കേരളത്തിലെ കൊമ്പന്മാരുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന കലണ്ടറുകൾ വിറ്റും മറ്റുമാണ് ഇവർ സഹായപ്രവർത്തനങ്ങൾക്ക് ധനശേഖരണം നടത്തിയത്.
സംസ്ഥാനത്ത് ഉടനീളമുള്ള ആനപ്രേമികളെ കൂട്ടിച്ചേർത്ത ഒരു വാട്സാപ്പ് കൂട്ടായ്മയും ഇവർക്കുണ്ട്.നാടൻപാട്ട് കലാകാരൻ രഘുനാഥ് റിഥം രചിച്ച് ആലപിച്ച ഗാനത്തിന് പാലക്കാടൻ വേല എന്ന സൂപ്പർഹിറ്റ് ആൽബത്തിന്റെ രചയിതാവ് ശ്രീനാഥ് പാലക്കാട് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.ഇവർ ഇരുവരും ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ഉൾപ്പടെയുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.ഈ ആൽബത്തിന്റെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് കൃഷണപ്രസാദ് കെ.എം.എന്റർടൈന്മെന്റ്സ് ആണ്.
ആനപ്പുറം തൊഴിലാളിയും സംഘത്തിന്റെ സെക്രട്ടറിയുമായ ഉണ്ണിപട്ടിക്കരയുടേതാണ് ആശയം.സജിത്ത്, രതീഷ്, അനൂപ്, ഉണ്ണി ,പ്രവീൺ, നവീൻ എന്നിവർതുമ്പിയും കൊമ്പും ആനപ്രേമി കൂട്ടായ്മയുടെ സാരഥികളാണ്.ആനയുടെ സ്നേഹം ആർക്കും ഇഷ്ടമായി തീരും.മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറാം. ക്രൂരതയും ഭീരുത്വവും നിറഞ്ഞ പ്രവർത്തികൾ അവസാനിപ്പിക്കാം.ഇതാണ് ആനപ്രേമി കൂട്ടായ്മയുടെ ബോധവൽക്കരണ സന്ദേശം.