പുതിയ ദൗത്യവുമായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ; 2025- ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളർത്തും

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: വിപ്ലവകരമായ പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചുകൊണ്ട് 2025 ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളർത്താനുള്ള പദ്ധതി തായ്യാറാക്കുകയാണ് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ. ബേറെഷീറ്റ് 2 ബഹിരാകാശപേടകം വഴിയാണ് വിത്തുകൾ ചന്ദ്രനിൽ എത്തിക്കുന്നതെന്നു ക്വീന്‍സ്‌ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള സസ്യ ജീവശാസ്ത്രജ്ഞനായ ബ്രെറ്റ് വില്യംസ് പറഞ്ഞു.

വേഗത്തിൽ മുളക്കുന്നവ, ദുഷ്ക്കരമായ സാഹചര്യങ്ങളെ നേരിടുന്നവ എന്നതിനെ അടിസ്ഥാനമാക്കിയാണ് ചെടികൾ തിരഞ്ഞെടുക്കുക. ഏതു ദുർഘടമായ അവസ്ഥയിലും സ്വയം അതിജീവിക്കാനുള്ള കഴിവുള്ളതുകൊണ്ട് നട്ടുപിടിപ്പിക്കാനായി തിരഞ്ഞെടുക്കുക ഓസ്ട്രേലിയൻ റിസറക്ഷൻ ഗ്രാസ് ആണ്. ചന്ദ്രനിൽ മനുഷ്യജീവിതം സാധ്യമാകുമ്പോൾ
സസ്യങ്ങൾ നിർണ്ണായകമാണ്.

ഭക്ഷണം, മരുന്ന്, ഓക്സിജൻ, ഉൽപ്പാദനം എന്നിവയ്ക്കായി സസ്യ ങ്ങൾ വളർത്തുന്ന ആദ്യപടിയുട തുടക്കമാണ് ഇത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ഭക്ഷ്യസുരക്ഷ ആശങ്കകൾക്കും ഗവേഷണം പ്രസക്തമാണ്

Advertisment